games http://www.mashithantu.com/forum/index.php?p=/categories/games/feed.rss Wed, 08 May 24 15:07:50 -0400 games en-CA വാക്കുകള്‍ കൊണ്ടൊരു കളി http://www.mashithantu.com/forum/index.php?p=/discussion/21/%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8A%E0%B4%B0%E0%B5%81-%E0%B4%95%E0%B4%B3%E0%B4%BF Mon, 12 Dec 2011 10:27:40 -0500 Admin 21@/forum/index.php?p=/discussions
മലയാള പദങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഇതാ ഒരു കളി.3 അക്ഷരമുള്ള മലയാള പദങ്ങള്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്.മുകളിലത്തെ ആള്‍ എഴുതിയ വാക്കില്‍ നിന്നും ഒരക്ഷരം മാത്രം മാറ്റി പുതിയ വാക്കുണ്ടാക്കണം.അക്ഷരങ്ങള്‍ അതേ ക്രമത്തില്‍ തന്നെ ആകണമെന്നില്ല.ഉദാഹരണത്തിന് ആദ്യത്തെ ആള്‍ “കനവ്” എന്ന് എഴുതുകയാണെങ്കില്‍ അടുത്തയാള്‍ക്ക് “കടവ്” അല്ലെങ്കില്‍ “നനവ്” ഒക്കെ എഴുതാം.പുതിയ പുതിയ പദങ്ങളു അര്‍ഥങ്ങളും മനസ്സിലാക്കുന്നതിനൊപ്പം കമ്യൂണിറ്റിയെ സജീവമാക്കി നിര്‍ത്തുന്നതിനും ഈ കളി സഹായകരമാകും.

അപ്പോള്‍ ആരംഭിക്കാം... ആദ്യത്തെ വാക്ക്

“അക്ഷരം“

]]>
ഒരു പഴയ [പുതിയ ] കളി http://www.mashithantu.com/forum/index.php?p=/discussion/58/%E0%B4%92%E0%B4%B0%E0%B5%81-%E0%B4%AA%E0%B4%B4%E0%B4%AF-%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%95%E0%B4%B3%E0%B4%BF- Wed, 04 Apr 2012 05:47:24 -0400 mujined 58@/forum/index.php?p=/discussions ഒരു ഗെയിം. ഒരു orkut ല്‍ നിന്നും കിട്ടിയതാണ് ഇവിടെയൊന്നു പരീക്ഷിക്കാമെന്നുതോന്നി.
ഒരു വാക്കില്‍ തുടങ്ങി മറ്റൊരു വാക്കില്‍ എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
ഓരോ വാക്കിന്റെയും ആദ്യഭാഗമോ അവസാനഭാഗമോ തൊട്ടുമുമ്പുള്ള വാക്കിന്റെ
സമാനഭാഗം ആയിരിക്കണം.
ഓരോ തവണയും ഉത്തരം പറയുന്നയാള്‍ക്ക് അടുത്ത ചോദ്യം നിര്‍ദ്ദേശിക്കാം.
ഉദാ :
1. പട്ടിയെ പൂച്ച ആക്കാമോ ?
വളരെ എളുപ്പം !
പട്ടി->പച്ച->പൂച്ച
2. ആനയെ പാപ്പാന്‍ ആക്കാമോ ?
ആന -> ചേന -> ചേമ്പ് -> പാമ്പ് -> പാപ്പാന്‍
3. പോലീസിനെ കള്ളന്‍ ആക്കാമോ ?
പോലീസ് -> ആലീസ് -> ആതിര -> മുതിര -> മുള്ളന്‍ -> കള്ളന്‍

അടുത്തത് :രാത്രിയെ പകല്‍ ആക്കാമോ?
]]>