മനസ്സാന്നിദ്ധ്യം
  • suresh_1970suresh_1970 December 2011 +1 -1 (+1 / -0 )

    ഒരു ആട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പിലെ തിരക്കൊഴിഞ്ഞ നേരത്ത് ഒരു ബൈക്കിന്റെ എഞ്ചിന്‍ അഴിച്ചു സിലി​ണ്ടര്‍ റിപ്പയര്‍ ചെയ്തുകൊണ്ടിരുന്ന ടെക്നീഷ്യന്‍ ആ സ്ഥലത്ത എറ്റവും തിരക്കുള്ള കാര്‍ഡിയോളജി സര്‍ജന്‍ തന്റെ വാഹനം റിപ്പയറായി കിട്ടുന്നതും കാത്തു നില്ക്കുന്നതു കണ്ടത്. സരസനായ ആ ടെക്നീഷ്യന്‍ ഡോക്ടറെ തന്റെ അരികിലേക്ക് വിളിച്ചു. തന്റെ അരികെ വന്ന ഡോക്ടറോട് ടെക്നീഷ്യന്‍ പറഞ്ഞു "ഇതു ബൈക്കിന്റെ എഞ്ചിന്‍, ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെയൊക്കെ ഹാര്‍ട്ടു പോലെ. ചെയ്യുന്ന പണിയുടെ കാര്യമെടുത്താലും ഏതാണ്ട് ഒരു പോലെ തന്നെ. എന്നിട്ടും താങ്കള്‍ ഒരു വര്‍ക്കിനു 1 ലക്ഷം വാങ്ങുന്നു ഞ്ഞാനാകട്ടേ 5 ആയിരവും . ഇതു ശരിയാണോ സാറേ ? ".

    ആദ്യമൊന്നമ്പരന്നെങ്കിലും ഡോക്ടര്‍ പതിയെ ടെക്നീഷ്യന്റെ ചെവിയില്‍ പറഞ്ഞു. "അടുത്ത തവണ താനീ പണി എഞ്ചിന്‍ ഓഫാക്കാതെയൊന്നു ചെയ്തേ."

    :-j

  • menonjalajamenonjalaja December 2011 +1 -1

    good one

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion