ദൈവികം
  • ponnilavponnilav February 2012 +1 -1

    ഇനിയും മനസ്സിലായില്ല എങ്കില്‍ തുറന്നു പറയാം
    വിദൂഷകന്‍ എന്ന കള്ളപ്പേര് നിള എവിടെ ഉപേക്ഷിക്കുന്നു.
    എന്നെ ഇത് വരെ സംശയിച്ചില്ല എന്നതിന് നന്ദി രേഖപ്പെടുത്തുന്നു.
    ഞാന്‍ നല്ല കള്ളി തന്നെ സംശയമില്ല.

  • mujinedmujined February 2012 +1 -1

    ഹൊ! വല്ലാത്തൊരു കള്ളി തന്നെ, മോഷണശാസ്ത്രം അറിയാമെന്നു പറഞ്ഞതു വെറുതെയല്ല.
    എന്തായാലും സ്പഷ്യല്‍ കയ്യടി തന്നെയിരിക്കട്ടെ, പിന്നെ,എന്താണിപ്പോള്‍ വെളിപ്പെടുത്താന്‍ കാരണം?
    =D> =D> =D> =D> =D>

  • ponnilavponnilav February 2012 +1 -1

    എല്ലാവരെയും ഇത് വരെ പറ്റിച്ചതിനു ക്ഷമ ചോദിക്കുന്നു. രാവിലെ മനോരമ വാര്‍ഷികപ്പതിപ്പില്‍ മറിയമ്മ എന്ന പേരില്‍ കഥകള്‍ എഴുതിയിരുന്ന ആളുടെ അനുഭവക്കുറിപ്പ് വായിച്ചപ്പോള്‍ തോന്നിയതാണ് ഞാനും അതെ കുറ്റം ആണല്ലോ ചെയ്യുന്നത് എന്ന്. എന്നെ പെട്ടെന്ന് കണ്ടു പിടിക്കും എന്ന് കരുതിയതാണ് .പഠിച്ച കള്ളിയാണ് എന്ന് മനസ്സിലായി . നിളയുടെ മനസ്സറിയാന്‍ വിദൂഷകന്‍ കഴിഞ്ഞേ ആരുമുള്ളൂ എന്ന് അഡ്മിന്‍ തുറന്നു പറഞ്ഞിട്ട് പോലും ആരും എന്നെ സംശയിച്ചില്ല.

  • ponnilavponnilav February 2012 +1 -1

    :-)) :-))

  • ponnilavponnilav February 2012 +1 -1

    കുറെ ആയില്ലേ കള്ളത്തരം കാണിക്കുന്നു .
    ഒരു ചെറിയ കയ്യബദ്ധം വന്നു .
    പിടിക്കപ്പെടുന്നതിനേക്കാള്‍ നല്ലതല്ലേ കുറ്റം ഏറ്റുപറയുന്നത് .

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    :-h :-h :-h

  • mujinedmujined February 2012 +1 -1

    :-h :-h :-h

  • mujinedmujined February 2012 +1 -1

    അകാലത്തില്‍ പൊലിഞ്ഞുപോയ വിദൂഷകന്‍റെ വിയോഗത്തില്‍ ദു:ഖാചരണമാണെന്നു തോന്നുന്നു ഇന്നീവഴിക്കെങ്ങും ആരെയും കാണുന്നില്ല.
    വിദൂഷകന്‍റെ വിയോഗത്തില്‍ എന്‍റെ അഗാധമായദുഃഖവും സന്തോഷവും രേഖപ്പെടുത്തുന്നു!!!

  • ponnilavponnilav February 2012 +1 -1

    >>>>വിദൂഷകന്‍റെ വിയോഗത്തില്‍ എന്‍റെ അഗാധമായദുഃഖവും സന്തോഷവും രേഖപ്പെടുത്തുന്നു!!!>>>>>>>>

    ഞാനും

    :-)) :-))

  • AdminAdmin February 2012 +1 -1

    >>>>വിദൂഷകന്‍ എന്ന കള്ളപ്പേര് നിള എവിടെ ഉപേക്ഷിക്കുന്നു.

    അങ്ങിനെയൊന്നും വിദൂഷന്റെ പിതൃത്വം ഏറ്റെടുക്കല്ലേ . അഴിച്ചു വിടൂ വിദൂഷകനെ !

  • suresh_1970suresh_1970 February 2012 +1 -1

    ബെര്‍ക്കണേ കുടീലിരിക്കണ ഞമ്മളെ ബേറുതെ മക്കാറാക്കി , ഒരുടെ തൊന്തരവ് ഒയിഞ്ഞൂലോ.
    ഇപ്പോ പുടികിട്ടിയോ ഈ ബിദൂസകന്‍ ആരാന്ന് .

  • ponnilavponnilav February 2012 +1 -1

    >>>അങ്ങിനെയൊന്നും വിദൂഷന്റെ പിതൃത്വം ഏറ്റെടുക്കല്ലേ . അഴിച്ചു വിടൂ വിദൂഷകനെ !>>

    കമന്റ് പേജിലേക്ക് ആളെ കിട്ടാതെ വന്നപ്പോള്‍ തോന്നിയ ബുദ്ധിയാണ്.
    നല്ല ബുദ്ധിമുട്ടുള്ള പണി തന്നെ . മടുത്തു :-(

  • menonjalajamenonjalaja February 2012 +1 -1

    ആ പിശകിപ്പോയ കമന്റ് ഏതാണാവോ?

  • ponnilavponnilav February 2012 +1 -1

    വലിയ പിശകൊന്നുമില്ല ജലജേച്ചി . നിര്‍ത്തണം എന്ന ആഗ്രഹമായിരുന്നു വലുത്.
    പറയാതെ മുങ്ങുന്നത് നല്ലതല്ലല്ലോ .

  • mujinedmujined February 2012 +1 -1

    നിളച്ചേച്ചി വലിയതെറ്റാണ് ചെയ്തതെങ്കിലും ദൈവികം പേജില്‍ ഏറ്റുപറഞ്ഞതുകൊണ്ട് ദൈവം ക്ഷമിച്ചു കാണും ;-)

  • menonjalajamenonjalaja February 2012 +1 -1

    >>>>കുറെ ആയില്ലേ കള്ളത്തരം കാണിക്കുന്നു .
    ഒരു ചെറിയ കയ്യബദ്ധം വന്നു . <<<<<br />
    ഈ കയ്യബദ്ധം ഏതാണെന്നാണ് ഞാന്‍ ചോദിച്ചത്.

    എന്തായാലും നിര്‍ത്തിയത് നന്നായി. വിദൂഷകന്റെ കമന്റുകള്‍ പലപ്പോഴും കൃത്രിമത്വമുള്ളവയായിരുന്നു.

    ഞാന്‍ സുരേഷ് ആണെന്നാണ് വിചാരിച്ചിരുന്നത്. അതിന്റെ പേരില്‍ സുരേഷിനുണ്ടായിട്ടുണ്ടാകാവുന്ന സന്തോഷങ്ങള്‍ ഇനി മുതല്‍ ഇല്ല. കഷ്ടം!!

  • suresh_1970suresh_1970 February 2012 +1 -1

    ### അതിന്റെ പേരില്‍ സുരേഷിനുണ്ടായിട്ടുണ്ടാകാവുന്ന സന്തോഷങ്ങള്‍ -

    എന്തിന് ? ഞാനാണോന്ന് സംശയം പലരും പ്രകടിപ്പിച്ചപ്പോ പ്രതികരിക്കാതിരുന്നത് അതെന്നെ ബാധിക്കുന്ന പ്രശ്നമല്ലാത്തതുകൊണ്ട് ആണ്. പറയാനുള്ളത് സമയത്ത് മുഖദാവില്‍ പറയാത്തത് ഒരു തരം കഴിവുകേടാണെന്ന് വിശ്വസിക്കുന്ന എനിക്കു ഈ ദ്വന്ദമുഖങ്ങളുടെ വിളയാടല്‍ സഹിക്കാതെ യാണ് , കമന്‍റിലെ വരവ് കുറച്ചത് . പിന്നെ വിദൂഷകന്റെ ആയുസെത്താറായി എന്നൊരു തോന്നല് വന്നപ്പോഴാണ് പിന്നേയും കമന്റാനു തുടങ്ങിയത് . ലക്‍ഷ്യം എത്ര മഹത്തരമായാലും മാര്‍ഗം അതിനെ സാധൂകരിക്കുന്നില്ല എന്നു അഭിപ്രായമുണ്ട് .

  • AdminAdmin February 2012 +1 -1

    വിദൂഷകാ, താന്കള്‍ ആരെന്നു ഇപ്പോള്‍ എല്ലാവര്ക്കും അറിയാം.
    ഇനി കള്ളതരത്തിന്റെ ആവശ്യം ഇല്ലല്ലോ!

    ഇനി ആ പേരില്‍ കമന്റു ചെയ്യൂ.
    അപരിചിതന്‍ എന്ന പേര്‍ സുബൈര്‍ ഉപയോഗിക്കുന്നത് പോലെ ഒരു തൂലികാ നാമം.
    അത് നല്ലതായിയാണ് എനിക്ക് തോന്നുന്നത്.

  • AdminAdmin February 2012 +1 -1

    കഥാകാരന്‍ ആരെന്നു ആദ്യമേ സ്വയം അഡ്മിനോട് വെളിപ്പെടുത്തിയതിനു ശേഷമാണ് രംഗത്ത്‌ ഇറങ്ങിയത്.വിദൂഷകന്‍ അങ്ങ് തുടങ്ങി. അത് ആരെന്നു കണ്ടെത്താന്‍ വലിയ വിഷമം ഒന്നും ഇല്ല. അതില്‍ ആര്‍ക്കും പരാതിയും ഇല്ല. ആരെയും നമ്മള്‍ ദ്രോഹിക്കതിടത്തോളം കാലം ആര്‍ക്കു എന്ത് ഛേതം ?

  • mujinedmujined February 2012 +1 -1

    Admin,
    ആര്‍ക്കും ഒരു ഛേതവുമില്ല.
    ഒരാള്‍ ഒരു തെറ്റു ചെയ്തു, അയാള്‍ക്കത് ബോധ്യം വരുകയും അത് തിരുത്തുവാന്‍ തയ്യാറായാല്‍ അത് ഒരു നല്ല നടപടി തന്നെയാണ്.അതുകൊണ്ട് വിദൂഷകന്‍ ആതൂലികാനാമത്തില്‍ തന്നെ ഇനിയും തുടരട്ടെ കള്ളത്തരമില്ലാതെ.
    കഥാകാരന്‍ ഏറ്റു പറഞ്ഞിട്ടില്ല,അപരിചിതനും രംഗത്തില്ല അവരും രംഗത്തുവരട്ടെ.......

  • vivekrvvivekrv February 2012 +1 -1

    അപരിചിതന്‍ സുബൈറാണെന്ന് പറഞ്ഞിട്ടില്ലേ?

  • menonjalajamenonjalaja February 2012 +1 -1

    അപ്പോള്‍ ഒരു സന്തോഷവും തോന്നിയില്ല അല്ലേ സുരേഷ്. അതും കഷ്ടം തന്നെ!

  • menonjalajamenonjalaja February 2012 +1 -1

    ഈ ഫോറത്തില്‍ എഴുതുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമല്ലേ? എന്നാലും പേജുകള്‍ എത്ര നാം എഴുതി നിറച്ചു !!!

  • mujinedmujined February 2012 +1 -1

    വിദൂഷകന്‍ കമന്‍റ് പേജില്‍ വന്നതില്‍ പിന്നെ സുരേഷ് പേജുകളില്‍ സജീവമായിട്ടുണ്ടായിരുന്നു.
    ഒരു സന്തോഷവും തോന്നാതിരുന്നതുകൊണ്ടാണോ സജീവമായി പങ്കെടുത്തിരുന്നത്?

    >>>?അപരിചിതന്‍ സുബൈറാണെന്ന് പറഞ്ഞിട്ടില്ലേ?<<<<br />അതില്‍ പിന്നെ അപരിചിതന്‍ രംഗത്തൂ വന്നിട്ടില്ലല്ലോ?

  • suresh_1970suresh_1970 February 2012 +1 -1

    വിദൂഷകന്‍ കമന്‍റ് പേജില്‍ വന്നതില്‍ പിന്നെ സുരേഷ് പേജുകളില്‍ സജീവമായിട്ടുണ്ടായിരുന്നു.

    This observation is wrong. Check it !

  • mujinedmujined February 2012 +1 -1

    ചിലപേജുകളില്‍ വിദൂഷകന്‍ വന്നതിനു പിറകേ സുരേഷിന്‍റെ കമന്‍റ് വന്നതായിട്ട് ഞാന്‍ ഓര്‍ക്കുന്നു അങ്ങിനെയില്ലെങ്കില്‍ നോം അത് പിന്‍വലിച്ച് നിരൂപാധികം മാപ്പപേക്ഷിക്കുന്നു.

  • menonjalajamenonjalaja February 2012 +1 -1

    കുറച്ച് ദിവസമായി സുബൈറിനെ ഇവിടെയെങ്ങും കാണാനില്ലല്ലോ.

  • mujinedmujined February 2012 +1 -1

    സുബൈറും നിളചേച്ചിയും നാടു വിട്ടോ?

  • AdminAdmin February 2012 +1 -1

    സുബൈര്‍ തുടക്കം മുതലേ പരിചിതനായിരുന്ന "അപരിചിതന്‍ " ആയിരുന്നു.
    കഥാകാരനെ പോലുള്ളവര്‍ ചര്‍ച്ചകളെ വളരെ സജീവമാക്കി നിരുത്തിയിട്ടുണ്ട്. ഇപ്പോള്‍ എവിടെ പോയോ എന്തോ!

  • aparichithanaparichithan February 2012 +1 -1

    ഇതുവഴി വരാന്‍ ശ്രമിക്കാഞ്ഞിട്ടല്ല. സമയം കിട്ടുന്നില്ല.
    ഓഫീസിലും വീട്ടിലും തിരക്ക്.
    വല്ലപ്പോഴുമാണ് ശ്രീമതിയും കുഞ്ഞും കൂടെയുണ്ടാവുന്നത്. കിട്ടുന്ന ചുരുങ്ങിയ സമയത്ത് കമ്പ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്നാല്‍ പുള്ളിക്കാരി മുഖം വീര്‍പ്പിക്കും! സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റിയും പുരുഷന്മാരുടെ കടമയെപ്പറ്റിയുമുള്ള നിളാപൗര്‍ണമിയുടെ ഉദ്ബോധനങ്ങള്‍ ഉള്‍ക്കൊണ്ട്, തല്‍ക്കാലം ഭാര്യയുടെ ആവശ്യത്തിനു വഴങ്ങാന്‍ തീരുമാനിച്ചു. ;-)

    ഞാന്‍ 'അപരിചിതനാ'യ കഥ മുമ്പ് എഴുതിയിട്ടുണ്ട്. പലരും മറന്നു പോയിട്ടുണ്ട് എന്ന്‍ തോന്നുന്നു. ആദ്യമായി മഷിത്തണ്ടില്‍ പ്രവേശിക്കുന്ന സമയത്ത് login name ആവശ്യപ്പെട്ടപ്പോള്‍ അപ്പോള്‍ തോന്നിയ ഒരു പേര് കൊടുത്തതാണ്. ആ പേര് മാറ്റാന്‍ പറ്റാത്തതുകൊണ്ട് ഇപ്പോഴും തുടരുന്നു..
    ആദ്യം മുതലേ ഇതിനൊപ്പം എന്റെ ഒറിജിനല്‍ പേരും കൊടുത്തിരുന്നു. (കമന്റ് പേജില്‍ അപരിചിതന്റെ പേരില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും.)
    കൂടുതല്‍ വിശദാംശങ്ങള്‍ 'പരിചയപ്പെടൂ' പേജില്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. മുന്‍പേ പറഞ്ഞ കാരണം കൊണ്ടുതന്നെ ഫോറത്തില്‍ 'അപരിചിതനാ'യി തുടരുന്നുമുണ്ട്. അല്ലാതെ വേറെ ചിലരെപ്പോലെ ഈ കളരിയില്‍ പയറ്റിത്തെളിഞ്ഞതിനു ശേഷം പോയ്മുഖവുമായി വന്നതല്ല.

  • aparichithanaparichithan February 2012 +1 -1

    >>>അതില്‍ പിന്നെ അപരിചിതന്‍ രംഗത്തൂ വന്നിട്ടില്ലല്ലോ?>>>
    മുജീബേ, ഞാന്‍ ആദ്യം മുതല്‍ ഈ കമന്റ് വരെയും ഇതേ പേരില്‍ തന്നെയാണ് ഫോറത്തില്‍ വരുന്നത്.
    എനിക്ക് ഇതുവരെ multiple personality disorder ബാധിച്ചിട്ടില്ല!

  • menonjalajamenonjalaja February 2012 +1 -1

    അപ്പോള്‍ ഈ ഫോറം കൊണ്ട് ഒരാള്‍ക്കെങ്കിലും പരിവര്‍ത്തനമുണ്ടായതായും രണ്ടാള്‍ക്കെങ്കിലും പ്രയോജനമുണ്ടായതായും മനസ്സിലാക്കുന്നു. വളരെ നല്ലത്.
    നിളാ, അഭിനന്ദനങ്ങള്‍!!!

  • aparichithanaparichithan February 2012 +1 -1

    വിശ്വാസം രക്ഷിക്കട്ടെ.....!!!

  • mujinedmujined February 2012 +1 -1

    അപരിചിതന്‍ വന്നു പക്ഷെ, കഥാകാരനും നിളച്ചേച്ചിയുമെവിടെ?

  • ponnilavponnilav February 2012 +1 -1

    മുജീബ്
    ഞാനിവിടെ തന്നെയുണ്ട്‌ . ''multiple personality disorder '' ഒന്ന് ശരിയായി വരാനുണ്ട് .
    ചികിത്സ നടക്കുന്നു. പിന്നെ അത് ഉണ്ടായ രോഗമല്ലല്ലോ . ഞാന്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട രോഗമല്ലേ .
    മാറാന്‍ സമയമെടുക്കില്ല.

  • ponnilavponnilav February 2012 +1 -1

    സുബൈര്‍ ,
    നന്നാവാന്‍ തീരുമാനിച്ചതില്‍ സന്തോഷം ;-)

  • ponnilavponnilav February 2012 +1 -1

    ജലജേച്ചി ,
    നന്ദി .

  • ponnilavponnilav February 2012 +1 -1

    സമയം തീരെ കിട്ടുന്നില്ല ഈ വഴിക്ക് വരാന്‍ .
    ഇനി മാര്‍ച്ച് 19 - നു ശേഷം മാത്രമേ തിരക്ക് കഴിയൂ.
    മാത്രമല്ല. ചെറിയ ആരോഗ്യപ്രശ്നം. വലതു കൈക്ക് ആയതിനാല്‍ ടൈപ്പ് ചെയ്യാന്‍ വയ്യ.
    ക്ഷമിക്കുക.
    ഞാന്‍ നാടുവിടാന്‍ തീരുമാനിച്ചിട്ടില്ല.

  • mujinedmujined February 2012 +1 -1

    എല്ലാവരെയും ദൈവം കാത്തുരക്ഷിക്കട്ടെ, ആരോഗ്യം തിരിച്ചു തരട്ടെ,നന്നാവാന്‍ തീരുമാനിച്ചവരെ പരിശുദ്ധരാക്കട്ടെ............

  • kadhakarankadhakaran March 2012 +1 -1

    മാര്‍ച്ച് പത്തൊമ്പതിന് കയ്യുടെ വേദനയും മാറുമോ? =((

  • menonjalajamenonjalaja March 2012 +1 -1

    മാര്‍ക്കിട്ട് മാര്‍ക്കിട്ട് കൈവേദന കൂടാനാണ് സാദ്ധ്യത.

  • mujinedmujined March 2012 +1 -1

    ഹൊ! കഥാകാരന്‍ തിരിച്ചു വന്നല്ലോ.
    കുളി കഴിഞ്ഞു കുളം കലക്കിയോ? ;-)

  • menonjalajamenonjalaja March 2012 +1 -1

    കലക്കാന്‍ മാത്രം വെള്ളമുണ്ടോ ഇപ്പോഴും?

    പൂരക്കാലമല്ലേ നാട്ടില്‍ തന്നെ നില്‍ക്കായിരുന്നില്ലേ?

  • kadhakarankadhakaran March 2012 +1 -1

    കലക്കാന്‍ മാത്രം വെള്ളമില്ല, പക്ഷെ ഉള്ള വെള്ളം കലങ്ങിയതാ ...

    നാട്ടില്‍ തന്നെ നില്‍ക്കണമെന്നായിരുന്നു അഗ്രഹം. പക്ഷെ നാട്ടില്‍ തന്നെ നില്‍ക്കേണ്ടി വരുമെന്ന് മനസ്സിലായപ്പോള്‍ പോരാമെന്നു തീരുമാനിച്ചു.

  • kadhakarankadhakaran March 2012 +1 -1

    എനിക്കുവേണ്ടി ഒരു യുദ്ധവും നടന്നിട്ടില്ല, ആരും കൊന്നിട്ടില്ല, ചത്തിട്ടില്ല, ബോംബ് വെച്ചിട്ടില്ല, ഒന്നും തകര്‍ത്തിട്ടുമില്ല. കൊന്നതും ചത്ത്തതും തകര്‍ത്തതുമെല്ലാം ദൈവത്തിനു വേണ്ടി. എന്നിട്ടും ഞാന്‍ വെറുക്കപ്പെട്ടവന്‍ - ചെകുത്താന്‍

  • menonjalajamenonjalaja March 2012 +1 -1

    കലങ്ങിയ വെള്ളത്തില്‍ കുളിച്ചപ്പോള്‍ കൈവന്ന ബോധോദയമാണോ?????

  • mujinedmujined March 2012 +1 -1

    പൈശാചികമായ ബോധോദയമാണോ???

  • kadhakarankadhakaran March 2012 +1 -1

    :-))

  • srjenishsrjenish April 2012 +1 -1

    അഞ്ചും അഞ്ചും പത്ത് :-

    ഗൌതമിനെ ട്യൂഷന്‍ പഠിപ്പിക്കുന്ന ടീച്ചര്‍ അടുത്ത മുറിയില്‍ ട്യൂഷന്‍ എടുക്കുന്നു. പത്രവായനയ്ക്കിടയില്‍ ഞാന്‍ അല്പസമയം അത് ശ്രദ്ധിച്ചു. കണക്കാണ് വിഷയം.
    “കണക്കില്‍ നാല് ക്രിയകളാണുള്ളത്. അവയാണ് ചതുഷ്ക്രിയകള്‍. ഈ ചതുഷ്ക്രിയകളുപയോഗിച്ച് 10 എന്ന സംഖ്യയെ എങ്ങനെ എഴുതാന്‍ സാധിക്കുമെന്ന് നോക്കാം. അഞ്ചും അഞ്ചും പത്ത്. ഇതുപോലെ വേറൊന്ന് ഗൌതം പറയൂ.”
    അല്പനേരം ആലോചിച്ചശേഷം കുട്ടി പറഞ്ഞു.
    “ആറും നാലും പത്ത്.”
    “വീണ്ടും മറ്റൊരുവിധത്തില്‍ സാധിക്കുമോ എന്ന് നോക്കൂ.”
    “ഏഴും മൂന്നും പത്ത്.”
    “ഇനിയും ചിന്തിക്കൂ.”
    “എട്ടും രണ്ടും പത്ത്. ഒന്‍പതും ഒന്നും പത്ത്.”
    “ഈ മാര്‍ഗ്ഗം സങ്കലനമാണ്. ഇതിന്റെ നേര്‍ വിപരീതമാണ് വ്യവകലനം. ആ മാര്‍ഗ്ഗം നമുക്കൊന്ന് പരിശോധിക്കാം. പതിനൊന്നില്‍ നിന്നും ഒന്ന് കുറച്ചാല്‍ പത്ത്. ഇരുപത്തഞ്ചില്‍ നിന്നും പതിനഞ്ച് കുറച്ചാല്‍ പത്ത്. ഇങ്ങനെ വ്യവകലനരീതിയില്‍ ‘പത്ത്’ എന്ന സംഖ്യയെ എങ്ങനെയെല്ലാം എഴുതാന്‍ കഴിയും എന്ന് പറയൂ.”
    കുട്ടി അനേകം സംഖ്യകളെ വ്യവകലന രീതിയില്‍ ക്രിയ ചെയ്ത് ‘പത്ത്’ എന്ന സംഖ്യ കണ്ടെത്തി. ഞാന്‍ ആലോചിച്ചു. ഇതുപോലെ തന്നെയാണ് ഗുണനവും ഹരണവും. ഈ നാല് ക്രിയകളും (മാര്‍ഗ്ഗങ്ങള്‍) സ്വീകരിച്ച് നമുക്ക് ‘പത്ത്’ എന്ന സംഖ്യയില്‍ എത്തിച്ചേരാം. എന്നാല്‍ ഇതില്‍ ഏത് മാര്‍ഗ്ഗമാണ് ശരി എന്ന് പറയാമോ? ഏതെങ്കിലും ഒരു മാര്‍ഗ്ഗമാണ് മറ്റുള്ളതിനേക്കാള്‍ ഉത്തമം എന്ന് പറയാന്‍ കഴിയുമോ? ഏത് മാര്‍ഗ്ഗം ഉപയോഗിച്ച് കിട്ടുന്ന പത്തിനും തമ്മില്‍ തമ്മില്‍ എന്തെങ്കിലും ഏറ്റക്കുറവ് കാണുമോ?

    എന്റെ ചിന്ത മറ്റൊന്നിലേക്ക് തിരിഞ്ഞു. ഇതു തന്നെയല്ലേ ഭാരതീയ ദര്‍ശനം. ഏത് മാര്‍ഗ്ഗത്തില്‍ വിശ്വസിച്ചാലും സ്വീകരിച്ചാലും എല്ലാത്തിന്റേയും കാരണമായ കേന്ദ്രബിന്ദുവില്‍ എത്തിച്ചേരുകയാണ് ലക്ഷ്യം. ആ ലക്ഷ്യബിന്ദുവില്‍ എത്തിച്ചേരാന്‍ പല മാര്‍ഗ്ഗങ്ങളും പല മതങ്ങളിലും മതപ്രവാചകന്മാര്‍ അവലംബിക്കുന്നു. എല്ലാവരുടേയും ലക്ഷ്യം പ്രപഞ്ചകാരണമായ കേവലചൈതന്യമാണ്. അതിന് സ്ഥലകാലമനുഷ്യഭേദകമായ മാര്‍ഗ്ഗങ്ങളും അവലംബിക്കുന്നു. പ്രത്യക്ഷത്തില്‍ ചിലത് മറ്റുചിലതിന് നേര്‍വിപരീതമായും തോന്നാം. എന്നാല്‍, എല്ലാ മാര്‍ഗ്ഗത്തിന്റേയും അവസാനം ചെന്നെത്തുന്നത് ഒരു കേന്ദ്രബിന്ദുവില്‍. ആ പ്രപഞ്ചകാരണമായ കേന്ദ്ര ചൈതന്യത്തെ അറിയുക എന്നതുതന്നെയാണ് മനുഷ്യ ജന്മത്തിന്റേയും എല്ലാ മതങ്ങളുടേയും ആത്യന്തിക ലക്ഷ്യം.

  • menonjalajamenonjalaja April 2012 +1 -1 (+2 / -0 )

    ജെനിഷ്,
    ഒരു കാര്യം ചെയ്യുമ്പോള്‍ അതില്‍ തന്നെ ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion