അക്ഷരശ്ലോകം
  • menonjalajamenonjalaja December 2011 +1 -1

    പോക പൂങ്കാവിലെന്ന് പുതുമധുവചനേ
    വലിയ നിര്‍ബന്ധം തവവാഴുന്നേരം ഭവനേ
    പോവാന്‍തന്നെയോ വന്നൂ? പൂര്‍ണ്ണേന്ദുവദനേ
    കാമിനീമൌലേ,ചൊല്‍കകാതരനയനേ
    (നളചരിതം ആട്ടക്കഥ -ഉണ്ണായിവാര്യര്‍)

  • ponnilavponnilav December 2011 +1 -1

    പൂവുകള്‍ സാക്ഷാല്‍ ഭൂമിപുത്രിയെപ്പോലെ യാത്ര
    യാവുന്നു നിജ മാതൃ ഗര്‍ഭത്തില്‍ മറയുന്നു
    ഈ വിഷുവിനുമൊരു തൈ നാട്ടു നീര്‍ കോരുമ്പോള്‍
    ഈ വിഷാദത്തില്‍ വേനല്‍ എന്നുള്ളിലെരിയുന്നു

    ഓ.എന്‍.വി
    വേനല്‍ക്കുറിപ്പുകള്‍

  • mujinedmujined December 2011 +1 -1

    ഈരും പേനും പൊതിഞ്ഞീടിന തലയുമഹൊ! പീള ചേര്‍ന്നോരു കണ്ണും
    പാരം വാനാറ്റവും കേളിളിയുമൊളിയളിഞ്ഞൊട്ടു മാറൊട്ടു ഞാന്നും
    കൂറോടയ്യന്‍ കൊടുത്തീടിന തുണിമുറിയും കൊഞ്ഞലും കൊട്ടുകാലും
    നേരമ്പോക്കല്ല ജാത്യം പലതുമിനിയുമുണ്ടെങ്കിലും മങ്കയല്ലേ?

    കവി : വെണ്മണി മഹന്‍

  • menonjalajamenonjalaja December 2011 +1 -1

    കണ്ടാലെത്രയും കൌതുകമുണ്ടിതിനെപ്പണ്ടു
    കണ്ടീല ഞാനേവംവിധം കേട്ടുമില്ല
    സ്വര്‍ണ്ണവര്‍ണ്ണമരയന്നം,മഞ്ജുനാദമിതു
    നിര്‍ണ്ണയമെനിക്കിണങ്ങുമെന്നുതോന്നും


    നളചരിതം---ഉണ്ണായിവാര്യര്‍

  • ponnilavponnilav December 2011 +1 -1

    സേവിക്കൂ ഗുരുഭൂതരെ, പ്രിയസഖിക്കൊപ്പം സപത്നീജനേ-
    മേവിക്കൊള്‍, കരിശം കലര്‍ന്നിടയൊലാ കാന്തന്‍ കയര്‍ത്തീടിലും,
    ആവും മട്ടു തുണയ്ക്ക ഭൃത്യതതിയേ, ഭാഗ്യത്തില്‍ ഗര്‍വ്വിച്ചിടാ;
    ഏവം നാരികള്‍ നല്ലനാരികളതാം; വംശാധിയേ വാമമാര്‍!

  • menonjalajamenonjalaja December 2011 +1 -1

    ആയിരം ഉണ്ണിക്കനികള്‍ക്ക് തൊട്ടിലും
    താരാട്ടുമായ് നീ ഉണര്‍ന്നിരിക്കുന്നതും
    ആയിരംകാവുകളിലൂഞ്ഞാലിടുന്നതും
    ആലിലത്തുമ്പത്തിരുന്നു തുള്ളുന്നതും

    ഭൂമിക്ക് ഒരു ചരമഗീതം---ഒ എന്‍ വി

  • ponnilavponnilav December 2011 +1 -1

    ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി നാരായിടുന്നു, കുടവും
    പാരായിടു, ന്നതിനു നേരായിടുന്നുലകമേൊരായ്കിലുണ്ടഖിലവും
    വേരായ നിന്‍ കഴലിലാരാധനം തരണമാരാലിതിന്നൊരു വരം
    നേരായി വന്നിടുക വേറാരുമില്ല ഗതി ഹേരാജയോഗജനനി!

  • mujinedmujined December 2011 +1 -1

    വെണ്ണയ്ക്കിരന്നു വഴിയേ മണിയും കിലുക്കി-
    ക്കുഞ്ഞിക്കരങ്ങളുമുയര്‍ത്തി നടന്ന നേരം
    കണ്ണില്‍ത്തെളിഞ്ഞ പുതുവെണ്ണ ലഭിച്ചു നില്‌പോ-
    രുണ്ണിക്കിടാവു ചിരിപൂണ്ടതു കണ്ടിതാവൂ

    കവി : പൂന്താനം

  • menonjalajamenonjalaja December 2011 +1 -1

    “കാറുവാങ്ങണമച്ഛന്‍”
    എന്നോതും കിടാവിന്റെ
    മാറിലെച്ചൂടാല്‍ ശീതം
    പോക്കിഞാനിരിക്കുമ്പോള്‍

    കലോപാസകന്‍---അക്കിത്തം

  • srjenishsrjenish December 2011 +1 -1

    ‘മുന്നിലെന്‍ നിയതിയാലണഞ്ഞുമി-
    ന്നെന്നെ യെന്‍പ്രിയനറിഞ്ഞതില്ലിവന്‍!
    സന്നവാസനനഹോ മറന്നുതാന്‍
    മുന്നമുള്ളതഖിലം മഹാശയന്‍.‘

    നളിനി - കുമാരനാശാന്‍

  • menonjalajamenonjalaja December 2011 +1 -1

    സുഖം-സുഖം-ക്ഷോണിയെ നാകമാക്കാന്‍
    വേധസ്സു നിര്‍മ്മിച്ച വിശിഷ്ടവസ്തു
    അതെങ്ങതെങ്ങെന്നു തിരഞ്ഞുതന്നെ-
    യായുസ്സുപോക്കുന്നു ഹതാശര്‍ നമ്മള്‍.

    സുഖം സുഖം (തരംഗിണി)---ഉള്ളൂര്‍

  • mujinedmujined December 2011 +1 -1

    അഗ്രേപശ്യാമി തേജോനിബിഡതരകളായാവലീ ലോഭനീയം
    പീയൂഷാപ്ലാവിതോഹം തദനുതദുദരേ ദിവ്യകൈശോരവേഷം
    താരുണ്യാരംഭരമ്യം പരമസുഖരസാസ്വാദരോമാഞ്ചിതാംഗൈ-
    രാവീതം നാരദാദ്യൈഃ വിലസദുപനിഷത്‌സുന്ദരീമണ്ഡലൈശ്ച

    കവി : മേല്‍പത്തൂര്‍
    കൃതി : നാരായണീയം

  • srjenishsrjenish December 2011 +1 -1

    ത്രൈലോക്യവാസികളെലാം ഭവൽബല-
    മാലോക്യ ഭീതികലർന്നു മരുവുന്നു
    മാരുതി വന്നിവിടെച്ചെയ്ത കർമ്മങ്ങൾ
    വീരരായുള്ള നമുക്കോക്കിൽനാണമാം

    അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • menonjalajamenonjalaja December 2011 +1 -1

    മടുമലര്‍ശിലതന്നിലന്തിമേഘ-
    ക്കൊടുമുടി പറ്റിയ താരപോല്‍ വിളങ്ങി
    തടമതിലഥ തന്വി നോക്കി,നോട്ടം
    സ്ഫുടകിരണങ്ങള്‍ കണക്കെ നീട്ടി നീട്ടി

    ലീല--കുമാരനാശാന്‍

  • srjenishsrjenish December 2011 +1 -1

    തന്റെ തന്റെ ഗൃഹത്തിങ്കല്‍നിന്നുടന്‍
    കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ല‍ാം
    മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു
    വിറ്റൂണെന്നു പറയും കണക്കിനേ.

    ജ്ഞാനപ്പാന – പൂന്താനം

  • mujinedmujined December 2011 +1 -1

    മഞ്ജുത്വമാര്‍ന്ന മണിരാശി പെറും മലയ്ക്കു
    മഞ്ഞിന്റെ ബാധയഴകിന്നൊരു ഹാനിയല്ല;
    മുങ്ങുന്നു പോല്‍ ഗുണഗണങ്ങളിലൊറ്റ ദോഷ-
    മങ്കം ശശാങ്കകിരണങ്ങളിനെന്ന പോലെ.

    കവി : എ. ആര്‍. രാജരാജവര്‍മ്മ
    കൃതി : കുമാരസംഭവം തര്‍ജ്ജമ

  • srjenishsrjenish December 2011 +1 -1

    മുതുകില്‍നിന്നഴിച്ചീട്ടൂ കനത്തഭാണ്ഡം
    മുറിവിലാറാതെനില്‍പ്പൂ മുടിഞ്ഞനാറ്റം
    മുഴുവനും നീറ്റുന്നവന്‍ കടവില്‍ നില്‍പ്പൂ
    കുളംകുഴിക്കുമ്പോഴെന്തു കുറിയകുറ്റി.

    കടത്തുതോണി - ഇടശ്ശേരി

  • ponnilavponnilav December 2011 +1 -1

    മല്ലികാമലര്‍ബാണനാശന മാലകറ്റുക മാനസേ
    മഞ്ജുളാഭ കലര്‍ന്ന മാമലനന്ദിനീപതി ശംഭുവേ
    മംഗളം ബത ചേര്‍ക്കുവാന്‍ തവ ചേവടീ പണിയുന്നു ഞാന്‍
    മന്ദഹാസമുതിര്‍ത്തു തൃക്കഴല്‍ ചേര്‍ക്കണേ ശിവശങ്കരാ!

    പഞ്ചാക്ഷരസ്തോത്രം

  • srjenishsrjenish December 2011 +1 -1

    എഴുതിയതാരാ?

  • menonjalajamenonjalaja December 2011 +1 -1

    മമ ജീവനായികയ്ക്കെന്നോടേവം
    മതിയിൽ വളരുന്നു രാഗഭാവം!
    മതിയതിൽ മാമകഭാവിയെന്നും
    മഹിതാഭ താവിത്തെളിഞ്ഞുമിന്നും!

    ബാഷ്പാഞ്ജലി--ചങ്ങമ്പുഴ

  • ponnilavponnilav December 2011 +1 -1

    മന്ദം ചരിക്കും മഹനീയ നിന്മേല്‍
    മരം തളിപ്പൂ പനിനീര്‍ക്കണങ്ങള്‍
    പരാഗ സിന്ദൂര മുണര്‍ന്നു നിന്ന
    ലതാകദംബം തൊടുവിച്ചിടുന്നു

    ജി . ശങ്കരക്കുറുപ്പ്
    പ്രഭാതവാതം

  • ponnilavponnilav December 2011 +1 -1

    ജെനിഷ് ,
    കെ .എന്‍ .രാമന്‍പിള്ള --കീര്‍ത്തനമാല .

  • mujinedmujined December 2011 +1 -1

    പാലില്‍ച്ചായയൊഴിയ്ക്കയോ ഗുണകരം? ചേലോടെയച്ചായതന്‍-
    മേലേ പാലതൊഴിയ്ക്കയോ ഗുണകരം? തര്‍ക്കിച്ചു വീട്ടമ്മമാര്‍
    പാലും ചായയുമൊന്നിനൊന്നുപകരം ചാലിച്ചു ചാലിച്ചു പോയ്‌
    പാലില്‍ ചായയൊഴിയ്ക്കുകെന്നു വിധിയായ്‌, ചാലേ ഗവേഷിപ്പവര്‍!

    കവി : ഏവൂര്‍ പരമേശ്വരന്‍
    കൃതി : മോഡേണ്‍ മുക്തകങ്ങള്‍

  • menonjalajamenonjalaja December 2011 +1 -1

    പതിനായിരം വര്‍ഷം
    വന്‍‌തപം നോറ്റുള്ളോളെ
    വ്രതകാര്‍ശ്യത്താല്‍ ചുക്കി-
    ച്ചുളിഞ്ഞു നരച്ചോളേ

    ഉജ്ജ്വലമുഹൂര്‍ത്തം --വൈലോപ്പിള്ളി

  • srjenishsrjenish December 2011 +1 -1

    വേഷം മറച്ചു പലെടത്തുമഹോ നടന്നി-
    പ്പാശണ്ഡരീശഭയവും നയവും പെടാത്തോര്‍,
    രോഷം മുഴുത്തു വെറുതേ രുചി പോലെ നിന്നില്‍
    രോഷം ചുമത്തിയപവാദശതങ്ങള്‍ ചൊല്‍‌വൂ.

    ഗ്രമവൃക്ഷത്തിലെ കുയില്‍ - കുമാരനാശാന്‍

  • menonjalajamenonjalaja December 2011 +1 -1

    കോപ്പിയടിക്കുമ്പോള്‍ അക്ഷരത്തെറ്റ് തിരുത്താന്‍ ശ്രമിച്ചാല്‍ നന്ന്. :)

  • aparichithanaparichithan December 2011 +1 -1


    രാക്ഷസക്കൂട്ടമലറി വിളിയ്ക്കുന്നൂ, സദാചാര-
    ക്കോമരങ്ങള്‍ കലി തുള്ളിയാര്‍ക്കുന്നൂ
    രക്ഷകനെത്തുന്നില്ലെന്നിട്ടുമെ,ന്നെയി-
    പ്പാപികള്‍ പിന്നെയും കല്ലെടുത്തെറിയുന്നു!

  • suresh_1970suresh_1970 December 2011 +1 -1

    രണ്ടിനാലുമെടുത്തു പണിചെയ്ത
    ചങ്ങലയല്ലോ മിശ്രമാം കർമ്മവും.
    ബ്രഹ്‌ മവാദിയായീച്ചയെറുമ്പോളം
    കർമ്മബദ്ധന്മാരെന്നതറിഞ്ഞാലും.

    ജ്ഞാനപ്പാന കവി: പൂന്താനം നമ്പൂതിരി

  • srjenishsrjenish December 2011 +1 -1

    ആരോടാ ചേച്ചീ... എവിടെയാ അക്ഷരത്തെറ്റ്?

  • srjenishsrjenish December 2011 +1 -1

    ബദ്ധരാഗമിഹ നീ മൊഴിഞ്ഞൊരാ-
    ശുദ്ധവാണി വനവായുലീനമായ്,
    ശ്രദ്ധയാര്‍ന്നതിനെ യാസ്വദിച്ചു ഹാ!
    സിദ്ധസന്തതി സുഖിക്കുമോമലേ!

    നളിനി- കുമാരനാശാന്‍

  • ponnilavponnilav December 2011 +1 -1

    ശ്രീമൂലമായ പ്രകൃതീങ്കല്‍ തുടങ്ങി ജന
    നാന്ത്യത്തോളം പരമഹാമായ തന്റെ ഗതി
    ജന്മങ്ങളും പല കഴിഞ്ഞാലുമില്ലവധി
    കര്‍മത്തിനും; പരമനാരായണായനമ:

    ഹരിനാമകീര്‍ത്തനം

  • srjenishsrjenish December 2011 +1 -1

    ജാതനായാൻജനകാലയേ കാലിയും
    സീതാഭിധാനേന ജാതയായീടിനാൾ
    ഭൂമിഭാരം കളഞ്ഞീടുവാനായ് മുതിർ
    ന്നാമോദമോടിങ്ങു വന്നാരിരുവരും.

    അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • ponnilavponnilav December 2011 +1 -1

    ഭാവഗൗരവം മൂലം ശബ്ദത്തെക്കാളും പാരം
    ഭാരവത്താകും മൗനം തങ്ങി നില്പീലാ കാറ്റില്‍
    നേരിട്ട് വേഗം വന്നു പതിക്കും ഹൃദന്തത്തില്‍
    നേരിയ വികാരത്തിന്‍ തിരതല്ലലുണ്ടാക്കും

    ജി ശങ്കരക്കുറുപ്പ് ഓടക്കുഴല്‍

  • menonjalajamenonjalaja December 2011 +1 -1

    >>>>>ആരോടാ ചേച്ചീ... എവിടെയാ അക്ഷരത്തെറ്റ്?

    തെറ്റിയത് ഗ്രാമവൃക്ഷത്തിലെ കുയിലിനെക്കുറിച്ചെഴുതിയ ആശാനാവില്ല എന്നുറപ്പ്

  • mujinedmujined December 2011 +1 -1

    ന യത്ര സ്ഥേമാനം ദധുരതിഭയോദ്ഭ്രാന്തനയനാ
    ഗളദ്ദാനോദ്ദാമഭ്രമദളികദംബാഃ കരടിനഃ
    ലുഠന്മുക്താഹാരേ ഭവതി പരലോകം ഗതവതോ
    ഹരേരദ്യ ദ്വാരേ ശിവശിവ! ശിവാനാം കളകളഃ

    കവി : പടുതോള്‍ വിദ്വാന്‍ നമ്പൂതിരിപ്പാട്‌
    (ശക്തന്‍ തമ്പുരാന്റെ മരണത്തെപ്പറ്റി

  • srjenishsrjenish December 2011 +1 -1

    ലോകമേ തറവാടു തനിക്കീ ചെടികളും
    പുല്കെളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍
    ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
    യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍

    എന്റെ ഗുരുനാഥന്‍ -വള്ളത്തോള്‍

  • menonjalajamenonjalaja December 2011 +1 -1

    തസ്കരനല്ല ഞാന്‍ ,തെമ്മാടിയല്ല ഞാന്‍
    മുഷ്കരനല്ല ഞാന്‍ മുഗ്ദ്ധശീലേ
    ദേവി തന്‍ ദാസ്യം കൊതിക്കുമൊരുത്തന്‍ ഞാന്‍
    ഈ വീടിവിടേയ്ക്കു ദാസഗൃഹം

    ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി----വള്ളത്തോള്‍

  • srjenishsrjenish December 2011 +1 -1

    ദണ്ഡകാരണ്യത്തില്നിന്നും
    വീണ്ടും കേള്ക്കുന്നു രോദനം.
    വനവാസികളെച്ചുട്ടു
    മുടിക്കും രാജശാസനം.

    യുദ്ധകാണ്ഡം-ബാലചന്ദ്രന് ചുള്ളിക്കാട്

  • menonjalajamenonjalaja December 2011 +1 -1

    വലിയൊരു കാട്ടിലകപ്പെട്ടൂ ഞാ‍നും
    വഴിയുംകാണാതെയുഴലുമ്പോല്‍
    വഴിയില്‍ നേര്‍വഴി അരുളേണം നാഥാ
    തിരുവയ്ക്കം വാഴും ശിവശംഭോ

  • srjenishsrjenish December 2011 +1 -1

    ഏതാ കൃതി?

  • menonjalajamenonjalaja December 2011 +1 -1

    ഇത് കൃത്യമായി ആരുടെ രചനയാണെന്നതിന് തെളിവില്ല. പൂന്താനം ആണെന്ന് സംശയം . പൂന്താനത്തിന്റെ കൃതികളുടെ സമാഹാരത്തില്‍ ഇതുണ്ട്. പക്ഷേ പൂന്താനം ഒരു കൃഷ്ണഭക്ത നായിരുന്നതുകൊണ്ട് അത് വിശ്വസനീയമല്ല എന്നും പറയുന്നുണ്ട്.( വായിച്ച ഓര്‍മ്മയില്‍ നിന്നെഴുതുന്നതാണ്.)

  • srjenishsrjenish December 2011 +1 -1

    വല്ലപ്പോഴും ചിരിക്കുന്നത് നല്ലതാണ്
    ആത്മഹത്യക്ക് തൊട്ടുമുന്‍പ് പോലും
    കാരണം സൂര്യന്‍ നമ്മേയും അതിജീവിക്കുന്നു
    കോള് കൊണ്ട കടലില്‍

    വല്ലപ്പോഴും - സച്ചിദാനന്ദന്‍

  • menonjalajamenonjalaja December 2011 +1 -1

    കണ്ടാലെത്രയും കൌതുകമുണ്ടിതിനെപ്പണ്ടു
    കണ്ടീല ഞാനേവംവിധം കേട്ടുമില്ല
    സ്വര്‍ണ്ണവര്‍ണ്ണമരയന്നം,മഞ്ജുനാദമിതു
    നിര്‍ണ്ണയമെനിക്കിണങ്ങുമെന്നുതോന്നും

    നളചരിതം -- ഉണ്ണായിവാര്യര്‍

  • mujinedmujined December 2011 +1 -1

    സാനന്ദം സുപ്രഭാതോദയ മഹിമ പുകഴ്ത്തുന്ന പക്ഷിവ്രജത്തിന്‍
    ഗാനത്താലോ ഗവാക്ഷം വഴി ദിനമണി തന്‍ കൈകളാല്‍ പുല്‍കയാലോ
    തേനഞ്ചും വാണിയാളേ, ചുടലയൊടു സമീപിച്ച നിന്‍ ദീര്‍ഘ നിദ്ര-
    യ്ക്കൂനം പറ്റില്ല, നിന്‍ കണ്ണുകള്‍ നിയതി നിയോഗത്തിനാല്‍ മുദ്രിതങ്ങള്‍

    കവി : വി.സി ബാലകൃഷ്ണപ്പണിക്കര്‍
    കൃതി : ഒരു വിലാപം

  • menonjalajamenonjalaja December 2011 +1 -1

    തൊട്ടേനെ ഞാന്‍ കൈകള്‍കൊണ്ടു തോഴിമാരേ,കൈക്കല്‍
    കിട്ടുകില്‍ നന്നായിരുന്നു കേളിചെയ്‌വാന്‍
    ക്രൂരനല്ല,സാധുവത്രെ ചാരുരൂപന്‍, നിങ്ങള്‍
    ദൂരെ നില്പിന്‍ എന്നരുകില്‍ ആരും വേണ്ട.

    നളചരിതം--ഉണ്ണായിവാര്യര്‍

  • aparichithanaparichithan December 2011 +1 -1

    കനിവറ്റ ലോകമേ, നീ നിന്റെ ഭാവനാ -
    കനകവിമാനത്തില് സഞ്ചരിക്കൂ .
    മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ -
    ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ .

    വാഴക്കുല-ചങ്ങമ്പുഴ

  • menonjalajamenonjalaja December 2011 +1 -1

    മരണക്കാലത്തെ ഭയത്തെ ചിന്തിച്ചാല്‍
    മതിമറന്നു പോം മനമെല്ലാം
    മനതാരില്‍ വന്നു വിളയാടീടേണം
    തിരുവൈക്കം വാഴും ശിവശംഭോ

    പൂന്താനം (?)

  • mujinedmujined December 2011 +1 -1

    മായാവിനാഥ ഹരിണാകഥി സാരസേന-
    പുത്രീപ്രപൂജ്യവദനേ സ്ഫുട സാരസേന
    ഹാ ദ്വേഷപാത്രമഹമസ്മ്യുരുസാരസേന-
    ഭൂമീഭൃതാം ത്വയി പരം തമസാ രസേന

    കവി : കുട്ടമത്തു്‌ ചെറിയ രാമക്കുറുപ്പ്‌
    കൃതി : രുക്മിണീ സ്വയംവരം

  • menonjalajamenonjalaja December 2011 +1 -1

    ഹന്ത! ഹംസമേ,ചിന്തയെന്തുതേ?
    എന്നുടെ ഹൃദയമന്യനിലാമോ?
    അര്‍ണ്ണവം തന്നിലല്ലോ നിമ്‌നഗ ചേര്‍ന്നു ഞായം
    അന്യഥാ വരുത്തുവാന്‍ കുന്നു മുതിര്‍ന്നീടുമോ?

    നളചരിതം --ഉണ്ണായിവാര്യര്‍

  • mujinedmujined December 2011 +1 -1

    അഭ്യുദ്ഗച്ഛദഖണ്ഡശീതകിരണാഹങ്കാരസര്‍വങ്കഷ-
    സ്ഫായന്‍മഞ്ജിമസമ്പദാനനഗളത്കാരുണ്യമന്ദസ്മിതം
    ഖദ്യോതായുതകോടിനിസ്തുല മഹസ്സന്ദോഹ പാരമ്പരീ-
    ഖദ്യോതീകരണ പ്രവീണ സുഷമം വാതാലയേശം ഭജേ

    കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍
    കൃതി : ഗുരുവായുപുരേശസ്തവം

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion