സംശയങ്ങള്‍ , തീര്‍പ്പുകള്‍
  • menonjalajamenonjalaja January 2012 +1 -1

    ഇനി കമന്റുകളിലെ തെറ്റുകള്‍ നോക്കുകയേ നിവര്‍ത്തിയുള്ളൂ
    അല്ലാ ഇനി ജലജേച്ചി അല്ല എന്നതിന് എന്താണ് ഉറപ്പു ?

    അഡ്‌മിന്‍,
    അപ്പോള്‍ എന്റെ കമന്റുകളില്‍ തെറ്റ് ഉണ്ടെന്നാണോ പറയുന്നത്. പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അവയൊക്കെ തിരുത്തിക്കൂടേ?

  • menonjalajamenonjalaja January 2012 +1 -1

    ജയകുമാര്‍,
    തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് ചരടുവലി മാത്രമല്ല ഒളിഞ്ഞുനോട്ടവും ഉണ്ട് അല്ലേ? :-))

  • pozhanpozhan January 2012 +1 -1

    ജലജച്ചേച്ചി എന്തോ അർത്ഥംവച്ചു സംസാരിക്കുന്നു.. [-X

  • vivekrvvivekrv January 2012 +1 -1

    ആക്രമണമാണ് നല്ല പ്രതിരോധമെന്ന തത്വമനുസരിച്ച് ഞാനും ആരോപണങ്ങളുന്നയിക്കണമെന്നാ തോന്നുന്നത്. മിണ്ടാതിരുന്നാല്‍ എല്ലാവരും കൂടി എന്റെ തലയില്‍ കയറി നിരങ്ങും :-<

  • aparichithanaparichithan January 2012 +1 -1

    >>>വെറുതെ ഒരു പാവത്തിനെ ക്രൂശിലേറ്റാൻ പോഴൻ സമ്മതിക്കില്ല്യ.>>>

    അതെന്തൂട്ട് വർത്താനാണ്‌ പോഴൻ? പണ്ടൊരിക്കൽ കഥാകാരന്റെ തേങ്ങയേറിനെപ്പറ്റി താങ്കൾ പറഞ്ഞ ഒരു കമന്റാണ്‌ ഈ സംശയംബലപ്പെടുത്തിയത്. എന്നിട്ടിപ്പോ ഒന്നുമറിയാത്ത ഭാവം നടിക്കുന്നോ?
    ഇനി താങ്കൾ തന്നെയാണോ ഈ നടൻ? :)





  • menonjalajamenonjalaja January 2012 +1 -1

    പണ്ടൊരിക്കൽ കഥാകാരന്റെ തേങ്ങയേറിനെപ്പറ്റി താങ്കൾ പറഞ്ഞ ഒരു കമന്റാണ്‌ ഈ സംശയംബലപ്പെടുത്തിയത്.
    ഇതേതാ ഈ കമന്റ്?
    ഞാനുമൊന്ന് വിശകലനം ചെയ്യട്ടെ

  • menonjalajamenonjalaja January 2012 +1 -1

    ജയകുമാര്‍ ഈ ചര്‍ച്ചയ്ക്കു പിന്നിലിരുന്ന് ഒളിഞ്ഞുനോക്കുകയായിരുന്നില്ലേ ഇത്രയും ദിവസം? ഇന്നു മാത്രമല്ലേ അടിയന്‍ ലച്ചിപ്പോം എന്ന് പറഞ്ഞ് ചാടി വീണത്. ( മുമ്പുമാരോ അടിയന്‍ ലച്ചിപ്പോം എഴുതിയിരുന്നു എന്നോര്‍ത്തുകൊണ്ട്)
    ഇങ്ങനെ നിശ്ശബ്ദരായിരിക്കുന്ന എത്ര പേരുണ്ടാകും?

  • aparichithanaparichithan January 2012 +1 -1

    >>>( മുമ്പുമാരോ അടിയന്‍ ലച്ചിപ്പോം എഴുതിയിരുന്നു എന്നോര്‍ത്തുകൊണ്ട്)>>>

    ആ മനുഷ്യൻ ഞാൻ തന്നെ!! :)

  • kadhakarankadhakaran January 2012 +1 -1

    ഹൊ എന്നെ സമ്മതിക്കണം. എത്ര പേരാ എന്റെ പിന്നാലെ .... :-q

    ഇത്രയും ഉത്സാഹം ആ സുകുമാരക്കുറുപ്പിനെ പിടിക്കാനുണ്ടായിരുന്നെങ്കില്‍ എന്ത്ര നന്നായിരുന്നു. :>

  • AdminAdmin January 2012 +1 -1

    ഹു ഈസ്‌ ഹി?

  • menonjalajamenonjalaja January 2012 +1 -1

    ഏയ് ഞാനില്ല ട്ടോ. എനിക്ക് കഥാകാരന്‍ ആരാണെന്ന് സംശയമേയില്ല.

  • mujinedmujined January 2012 +1 -1

    ഹോ, ജലജേച്ചിടെ സംശയം തീര്‍ന്നു!!! ആരാ ചേച്ചി ഈ കഥാകാരന്‍?

  • AdminAdmin January 2012 +1 -1

    കമന്റുകളില്‍ നിന്ന് വ്യക്തമായ തെളിവുകള്‍ കിട്ടിയോ?

  • menonjalajamenonjalaja January 2012 +1 -1

    ഞാന്‍ കണ്ടുപിടിച്ചതുപോലെ നിങ്ങളും കണ്ടുപിടിക്കൂ. വിജയാശംസകള്‍!!!

  • vivekrvvivekrv January 2012 +1 -1

    എന്നെക്കൂടി സഹായിക്കൂ 8-|

  • AdminAdmin January 2012 +1 -1

    ഷിനോജും ഒരിടയ്ക്ക് പദപ്രശ്നങ്ങള്‍ പിന്‍വലിച്ചിരുന്നു. പിന്നെ തിരിച്ചെടുത്തു എങ്കിലും.
    ആ സമയത്ത് തന്നെയാണോ കഥാകാരനും വന്നത്? വെറുതെ ഒരു ആവശ്യവുമില്ലാതെ "കഥാകാരനെ " പറ്റി കമന്റില്‍ പറഞ്ഞതില്‍ നിന്നും എന്ത് മനസിലാക്കണം?

  • menonjalajamenonjalaja January 2012 +1 -1

    അഡ്‌മിന്‍, കിണഞ്ഞു പരിശ്രമിക്കുന്നുണ്ടല്ലോ

  • AdminAdmin January 2012 +1 -1 (+1 / -0 )

    ഉം... ഇന്നലെ മുഴുവന്‍ ആലോചനയില്‍ ആയിരുന്നു.

    മറ്റൊരു സാധ്യത തെളിയുന്നു.
    കഥാകാരനെ കണ്ടുപിടിക്കാൻ തിടുക്കം കാണിച്ച ഒരാളുണ്ട്- പോഴൻ
    പോഴന് പദപ്രശ്നമുണ്ടാക്കി പരിചയവുമുണ്ട്. (വികാസിനു കളിക്കാന്‍ മാത്രമായിരുന്നു താത്പര്യം)
    ഇപ്പോൾ കഥാകാരൻ ചെയ്യുന്ന പരിപാടി (മലയാളത്തിലെ തെറ്റുതിരുത്തൽ) പോഴന്റെയും പതിവായിരുന്നു. രണ്ടും മാച്ചാവുന്നില്ലേ?

    തെറ്റുതിരുത്തല്‍ "സഹികേട്ടപ്പോള്‍ " പോഴനെ പിടിച്ചു മോഡരേട്ടര്‍ ആക്കി. ആളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ പെരുന്നാളിന് അലമ്പുണ്ടാക്കുന്ന ഗുണ്ടകളെ പിടിച്ചു കണ്‍ വീനര്‍ ആക്കുന്ന പരിപാടി. അതിനു ശേഷമാണോ ഈ കഥാകാരന്റെ ജനനം! ഹോ എന്റെ തല പെരുക്കുന്നു.

  • srjenishsrjenish January 2012 +1 -1 (+1 / -0 )

    വഞ്ചി ഒരിടത്ത് അടുപ്പിക്കുമ്പോള്‍ അഡ്മിന്‍ അത് തള്ളി നടുക്കടലില്‍ കൊണ്ടിടും... എന്താ ചെയ്ക... 8->

  • suresh_1970suresh_1970 January 2012 +1 -1 (+1 / -0 )

    വിവേകും , അഡ്മിനും , കഥാകാരനും ഒരാളാണെങ്കില്‍ ?
    ജെനീഷും , കഥാകാരനും ഒരാളാണെങ്കില്‍ ?

    പോഴനും , അഡ്മിനും ഒരാളാണെങ്കില്‍ ?
    അപരിചിതനും , മുജീബും കഥാകാരനാണെങ്കില്‍ ?
    നിളയും കഥാകാരനും ,
    അഞജനയും കഥാകാരനും ഒരാളെങ്കില്‍ (എന്നെ രക്ഷിക്കണേ).

    ഇനി ഞാനാണത് എങ്കില്‍ ? മാനക്കേടു സഹിക്കാതെ കഥാകാരന്‍ സത്യം പറയും എന്നു കരുതട്ടേ.
    ഇല്ലെങ്കില്‍ ഇറ്റിലും മോശമായ ആരേലും ഉണ്ടെങ്കില്‍ കഥാകാരനാണെന്നു പറഞു വരുന്നതിനുമുന്പ് പ്രത്യക്ഷ പെട്ടോളൂ.

  • kadhakarankadhakaran January 2012 +1 -1

    ഞാന്‍ നിങ്ങളേക്കാളെല്ലാം മോശമാ ....................

  • menonjalajamenonjalaja January 2012 +1 -1

    >>>>>തെറ്റുതിരുത്തല്‍ "സഹികേട്ടപ്പോള്‍ " പോഴനെ പിടിച്ചു മോഡരേട്ടര്‍ ആക്കി.<<<<<<<<<<br />
    ഇതു പേടിച്ചാണ് ഞാന്‍ തെറ്റ് തിരുത്തല്‍ നിര്‍ത്തിയത്. :-))

  • vivekrvvivekrv January 2012 +1 -1

    ഞാനും. ഇത് പേടിച്ചല്ലെന്ന് മാത്രം. ഇപ്പോള്‍ സ്വന്തം പദപ്രശനത്തില്‍ മാത്രമേ അടിയുള്ളൂ :p

  • suresh_1970suresh_1970 January 2012 +1 -1

    >>>>>തെറ്റുതിരുത്തല്‍ "സഹികേട്ടപ്പോള്‍ " പോഴനെ പിടിച്ചു മോഡരേട്ടര്‍ ആക്കി.<<<<<<<<<<br />
    ഇപ്പഴല്ലേ മനസ്സിലായത് ക്വിസ്സില്‍ എന്നോട് മോഡറേറ്ററാവാന്‍ പറഞ്ഞതെന്തിനാന്ന് ! അമ്പട അഡ്മിനേ !

  • AdminAdmin January 2012 +1 -1

    അങ്ങിനെയെങ്കില്‍ കളിക്കാന്‍ പറ്റും എന്ന് പറയില്ലായിരുന്നുവല്ലോ ;-)

  • menonjalajamenonjalaja January 2012 +1 -1

    കഥാകാരന്‍ ആരാണെന്നല്ലേ അറിയേണ്ടത്? നല്ല കഥകള്‍ എഴുതാന്‍ ഒരു പാട് മോഹമുള്ള ഒരാള്‍ . ഒരു പൊട്ടക്കഥ പോലും ഇതുവരെ എഴുതാന്‍ സാധിക്കാത്തയാള്‍. മോഹം തീര്‍ക്കാനായി സ്വയം എടുത്തണിഞ്ഞ ഒരു പേര്. അപ്പോള്‍ കഥാകാരന്‍ കഥാകാരന്‍ തന്നെ.
    നല്ല കഥകളെഴുതി പേരെടുത്ത് വരുമ്പോള്‍ അന്വേഷിച്ചാല്‍ പോരേ ശരിക്കുള്ള പേരെന്ത്, വീടെവിടെ, കല്യാണം കഴിഞ്ഞതാണോ എന്നെല്ലാം? :-))
    മറ്റുള്ളവരുടെ ആകാംക്ഷ കൂടുന്തോറും കഥാകാരന് ഗമ കൂടും. എന്തിനാ വെറുതെ.........?????????
    അല്ല ഒന്നു ചോദിക്കട്ടെ നമ്മള്‍ എന്തിനു മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്ക് കടന്നുകയറുന്നു?????

  • vivekrvvivekrv January 2012 +1 -1

    അതാ നല്ലത്. മറ്റുള്ളവര്‍ക്ക് ശല്യമാകുന്നില്ലെങ്കില്‍ അവനെ(ളെ) വെറുതെ വിടുന്നതാണ് നല്ലത്. ഒരു പുതിയ അവതാരം കൂടിയുണ്ട് (വിദൂഷകന്‍ ). ഇത്തരക്കാര്‍ക്ക് പേര് വെളിപ്പെടുത്താന്‍ മടിയാണെങ്കില്‍ വേണ്ട ....

  • suresh_1970suresh_1970 January 2012 +1 -1

    # നല്ല കഥകളെഴുതി പേരെടുത്ത് വരുമ്പോള്‍ അന്വേഷിച്ചാല്‍ പോരേ ശരിക്കുള്ള പേരെന്ത്, വീടെവിടെ, കല്യാണം കഴിഞ്ഞതാണോ എന്നെല്ലാം?

    പാവം ഇനി നല്ല കഥകളെഴുതാന്‍ പറ്റിയില്ലെങ്കില്‍ കല്യാണം കഴിയാതെ മുരടിച്ചു പോകുമല്ലോ .

  • menonjalajamenonjalaja January 2012 +1 -1

    പേര് മാത്രം പറഞ്ഞിട്ടെന്തുകാര്യം(ഒരു പേരിലെന്തിരിക്കുന്നു?!) മഷിത്തണ്ടിന്റെ പ്രൊഫൈല്‍ പേജ് നോക്കൂ. അധികം പേര്‍ക്കും പേരു മാത്രമേയുള്ളൂ. ബാ‍ക്കിയെല്ലാം N/A ആണ്. എല്ലാം N/A ആകുന്നതെങ്ങനെയെന്നറിയില്ല. ആ പേരുകള്‍ സ്വന്തമാകണമെന്നില്ലല്ലോ.

  • AdminAdmin January 2012 +1 -1

    >>> ഒരു പുതിയ അവതാരം കൂടിയുണ്ട് (വിദൂഷകന്‍ )

    കൊള്ളാം . പുതിയവര്‍ വരട്ടെ.
    "(കഥ തുടരും )" എന്ന് മനപ്പൂര്‍വ്വം പറഞ്ഞിരിക്കുന്നു.
    കഥാകാരന്‍ തന്നെയാണോ ഇത് ?

    ആളുടെ ലൈന്‍ ഒന്ന് നോക്കട്ടെ. വിദൂഷക ലൈന്‍ !

  • suresh_1970suresh_1970 January 2012 +1 -1

    ഇനി വരാനുള്ളവര്‍

    കുടിയന്‍
    തെമ്മാടി
    മാന്യന്‍
    വഴിപോക്കന്‍
    നാഥന്‍
    അനാഥന്‍ ......

    നിലവില്‍ സ്വന്തം പേരില്‍ കളിക്കുന്നവര്‍ പുതിയ പേരുകള്‍ ആവശ്യമെങ്കില്‍ അപേക്ഷിക്കുക. N / A ആക്കിയിട്ടുള്ളവരുടെ ശ്രദ്ധക്ക് . അത് ഞങ്ങളെ ഒന്നാക്കിയതല്ലേ ?

  • kadhakarankadhakaran January 2012 +1 -1

    കഥയില്ലാത്തവനാണ് കഥാകാരന്‍. പേരിലെങ്കിലും കഥയിരിക്കട്ടെ എന്നു കരുതി.

    "നമ്മള്‍ എന്തിനു മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്ക് കടന്നുകയറുന്നു" " മറ്റുള്ളവര്‍ക്ക് ശല്യമാകുന്നില്ലെങ്കില്‍ അവനെ(ളെ) വെറുതെ വിടുന്നതാണ് നല്ലത്"

    ഹതാണ് , ഹതാണ്, ഹതാണ്
    :)>-

  • kadhakarankadhakaran January 2012 +1 -1

    വിദൂഷകനോ? ആരാണീ എതിരാളിക്കൊരു പോരാളി?

  • suresh_1970suresh_1970 January 2012 +1 -1

    വെള്ളിയാഴ്ച ഇന്നു ഹര്‍ത്താലാണോ ! ആരെയും കാണണില്ല.

  • menonjalajamenonjalaja January 2012 +1 -1

    സുരേഷ്, എനിക്കൊരു പേരു വേണമല്ലോ. കവിത തുളുമ്പുന്ന ഒന്ന്.
    ആ ലിസ്റ്റിലെ ഒന്നും ഇഷ്ടപ്പെട്ടില്ല.
    സൂത്രധാരന്‍ ആയാലോ എന്നാലോചിച്ചതാണ്. പക്ഷേ അത് അഡ്‌മിന്‍ അല്ലേ?

  • AdminAdmin January 2012 +1 -1

    അതൊന്നും പ്രശ്നമല്ല. പേര് ഇടുമ്പോള്‍ ആരും അറിയരുത് എന്ന നിബന്ധന മാത്രം.

  • mujinedmujined January 2012 +1 -1

    ഈ പേരുകളൊക്ക ഇടുന്നത് അഡ്മിനാണോ?

    ജലജേച്ചിക്ക് പറ്റിയൊരു പേര് ഞാന്‍ കണ്ടത്തി "വമ്പത്തി"അല്ലെങ്കില്‍ "മൊഞ്ചത്തി", ഇഷ്ടപ്പെട്ടങ്കില്‍ സ്വീകരിക്കുക അല്ലങ്കില്‍......

  • mujinedmujined January 2012 +1 -1

    ഇന്ന് ആര്‍ക്കും സംശയങ്ങളൊന്നുമില്ലെന്നു തോന്നുന്നു, അതോ എല്ലാത്തിനും തീര്‍പ്പ് ആയോ?

  • ponnilavponnilav January 2012 +1 -1

    ജലജേച്ചിക്ക് പറ്റിയ പേര് 'വിദുഷി' എന്നല്ലേ മുജീബേ. :-))

  • mujinedmujined January 2012 +1 -1

    'വിദുഷി'ക്ക് ഒരു കവിതാ ടച്ച് ഉണ്ടോ?
    കവിത തുളുമ്പുമെങ്കില്‍ OK

  • ponnilavponnilav January 2012 +1 -1

    അതില്‍ കവിത മാത്രമല്ല പാണ്ഡിത്യവും തുളുമ്പുന്നില്ലേ ?

  • mujinedmujined January 2012 +1 -1

    ഹാസ്യവും

  • ponnilavponnilav January 2012 +1 -1

    ഇനി ജലജേച്ചിയുടെ സമ്മതം കൂടി കിട്ടിയാല്‍ പേരിടല്‍ ചടങ്ങ് നടത്താമല്ലേ ?

  • AdminAdmin January 2012 +1 -1

    ഐ ഒബ്ജെക്റ്റ്‌ യുവര്‍ ഓണര്‍ . :-D

  • kadhakarankadhakaran January 2012 +1 -1

    ജലജേച്ചിയെ വിദുഷി എന്നു വിളിക്കുന്നതില്‍ അഡ്മിനെന്താണൊരു എതിര്‍പ്പ്? വിദുഷിയല്ലേ? =P~

  • menonjalajamenonjalaja January 2012 +1 -1

    രണ്ടുമൂന്നു ദിവസമായി വലിയ തിരക്ക് പിന്നെ ഇത്തിരി അസുഖം. (രോഗങ്ങളിലെ മഹാരാജാവ് ). തണുപ്പ്ലല്ലേ?
    ഇവിടെ വന്നെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ രാത്രി പേരിനെക്കുറിച്ച് വലിയ ചര്‍ച്ച നടന്നിട്ടുണ്ടല്ലോ.

    വമ്പത്തി, മൊഞ്ചത്തി ഇവയൊന്നും പേരിനെക്കുറിച്ചുള്ള എന്റെ ആശയത്തിന്റെ ഏഴയലത്തുകൂടി കടന്ന് പോയിട്ടില്ല.പിന്നെ വിദുഷി. കോന്ത്രമ്പല്ലിക്ക് സുഹാസിനി, വിക്കുള്ളവള്‍ക്ക് സുഭാഷിണി.ആ ഗണത്തില്‍ ഒന്ന് അല്ലേ?

    പിന്നെ മേല്‍‌പറഞ്ഞവയെല്ലാം മറ്റുള്ളവര്‍ ചാര്‍ത്തിത്തരേണ്ട പേരുകളല്ലേ? അത് സ്വയം എടുത്തണിയുന്നതില്‍ ഒരു അപാകതയില്ലേ. ( എന്ന് വച്ചാല്‍ ഞാന്‍ കഥാകാരനെയോ വിദൂഷകനെപ്പോലെയോ അല്ലെന്ന് സാരം. :)) )

  • AdminAdmin January 2012 +1 -1 (+1 / -0 )

    ഒരാള്‍ക്ക് സ്വന്തം പേര്‍ സ്വയം ഇടാന്‍ കഴിയുന്നില്ല. മാതാപിതാക്കള്‍ ആണ് ഇടുന്നത്.
    അപ്പോള്‍ തൂലിക നാമമെന്കിലും ഒരാള്‍ സ്വയം തിരഞ്ഞെടുക്കണം.
    ഇവിടെ മഷിത്തണ്ടില്‍ അത് ആരാണെന്ന് മറ്റുള്ളവര്‍ അറിയുകയും അരുത്. മറ്റുള്ളവര്‍ എന്ന് പറഞ്ഞാല്‍ അഡ്മിന്‍ എന്തായാലും അറിയും. (ഒളിച്ചു വച്ചാലും ഒളിച്ചിരിക്കാന്‍ പറ്റില്ല.പിന്നെ ചുഴിഞ്ഞു നോക്കുന്നില്ല.).

    അപരനാമത്തില്‍ വരുന്നവര്‍ മത്സരങ്ങളില്‍ പങ്കെടുക്കരുത്. പങ്കെടുക്കണം എന്ന് നിര്‍ബന്ധമാണെങ്കില്‍ കുറച്ചു റാങ്കുകള്‍ കഴിഞ്ഞു കളിക്കുക.

    അപരിചിതന്‍ പോലെയുള്ളവര്‍ക്ക് ‌ ഒരു ഐഡി മാത്രമേ ഉള്ളൂ. അവര്‍ക്ക്‌ ഒരു പരിമിതികളും ഇല്ല.

  • menonjalajamenonjalaja January 2012 +1 -1

    ഇത് തൂലികാനാമമല്ലല്ലോ. ഇതിനും ഒരു പുതിയ പേര് കണ്ടുപിടിക്കണം. പുതിയ മലയാളപദങ്ങള്‍ കണ്ടുപിടിക്കുന്നവര്‍ അതും ഏറ്റെടുത്തോളൂ.

  • srjenishsrjenish January 2012 +1 -1

    ഞാനൊരു fake ID നിര്‍മ്മിക്കാന്‍ ആവുന്നത് നോക്കി.. എന്താണെന്നറിയില്ല.. നടന്നില്ല.. :-(

  • menonjalajamenonjalaja January 2012 +1 -1

    അവസാനം ഇവിടം മുഴുവന്‍ ഫേക്കുകളാകുമോ? കലികാലം തന്നെ!.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion