മഷിത്തണ്ടിന്റെ പുതിയ ഉപഹാരം.
  • mujinedmujined January 2012 +1 -1

    ഇന്നത്തെ മത്സരത്തില്‍ no problem.എല്ലാം പെട്ടന്ന് തീര്‍ത്തു ജലജേച്ചി തകര്‍ത്തു 780/20.Congrats =D>

  • mujinedmujined January 2012 +1 -1

    ആദ്യം കളിച്ചപ്പോള്‍ 457 ഡീലിറ്റ് ചെയ്തു കളിച്ചപ്പോള്‍ 1017 വളരെ improvement.

  • AdminAdmin January 2012 +1 -1

    ആ സ്തംഭനാവസ്ഥ ആണ് ഇപ്പോള്‍ അലട്ടുന്ന ഒരു പ്രശ്നം. അതിനെ പറ്റി കൂടുതല്‍ അറിയണം . അതിനു ശേഷം നമുക്ക്‌ എല്ലാവരെയും ക്ഷണിക്കാം.

  • menonjalajamenonjalaja January 2012 +1 -1

    മുജീബ്, ഞാന്‍ മിനിഞ്ഞാന്ന് ഇതിലും കൂടുതല്‍ ‘തകര്‍ത്ത’തായിരുന്നു. അതും ആദ്യശ്രമത്തില്‍ തന്നെ. അതിന് അഭിനന്ദനമൊന്നും ഇല്ലേ?
    ഇന്ന് മുജിബല്ലേ കൂടുതല്‍ തകര്‍ത്തത്? നന്നായി . അഭിനന്ദനങ്ങള്‍!!!
    ഇനിയും തകര്‍ക്കല്‍ തുടരൂ

  • mujinedmujined January 2012 +1 -1

    ഒരാള്‍ക്ക് എത്ര പ്രാവശ്യം ഡീലിറ്റ് ചെയ്ത് വീണ്ടും കളിക്കാം.

  • srjenishsrjenish January 2012 +1 -1

    Quiz#2 -ല്‍ ഒരു പ്രശ്നവും എനിക്ക് വന്നില്ല.. Quiz#1-ല്‍ സമയം കാണിക്കാതെയുള്ള സ്തംഭനാവസ്ഥ ചുരുങ്ങിയത് ഒരു മൂന്ന് ചോദ്യങ്ങള്‍ക്കെങ്കിലും ഉണ്ടാകുന്നുണ്ട്...

  • srjenishsrjenish January 2012 +1 -1

    ഹൈജമ്പിലും ലോങ്ങ്ജമ്പിലുമൊക്കെ കാണാറുള്ളതുപോലെ സ്വന്തം സ്കോര്‍ മെച്ചമാക്കാന്‍ അവസരം കൊടുക്കുന്നത് വളരെ നല്ല കാര്യമാണ്. ഇനി മോഡറേറ്റര്‍മാര്‍ക്കും ധൈര്യമായി കളിക്കാം. ബാക്കിയുള്ളവര്‍ക്ക് 3 അവസരങ്ങളും മോഡറേറ്റര്‍മാര്‍ക്ക് ഒരേയൊരവസരവും കൊടുക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു....

  • AdminAdmin January 2012 +1 -1

    >>> ഒരാള്‍ക്ക് എത്ര പ്രാവശ്യം ഡീലിറ്റ് ചെയ്ത് വീണ്ടും കളിക്കാം.
    മൂന്നു പ്രാവശ്യം ആണെന്ന് തോന്നുന്നു.

    >>> Quiz#1-ല്‍ സമയം കാണിക്കാതെയുള്ള സ്തംഭനാവസ്ഥ ചുരുങ്ങിയത് ഒരു മൂന്ന് ചോദ്യങ്ങള്‍ക്കെങ്കിലും ഉണ്ടാകുന്നുണ്ട്...
    ഏതൊക്കെ ചോദ്യങ്ങള്‍ക്കാണ് ആ പ്രശ്നം പറ്റിയത് എന്ന് ഓര്‍മ്മയുണ്ടോ?

  • aparichithanaparichithan January 2012 +1 -1

    >>> Quiz#1-ല്‍ സമയം കാണിക്കാതെയുള്ള സ്തംഭനാവസ്ഥ ചുരുങ്ങിയത് ഒരു മൂന്ന് ചോദ്യങ്ങള്‍ക്കെങ്കിലും ഉണ്ടാകുന്നുണ്ട്... >>
    In Quiz 2, I faced the same problem atleast twice... (in two successive attempts)

  • srjenishsrjenish January 2012 +1 -1

    Quiz#1-ല്‍ എനിക്കൊരു delete and play അനുവദിക്കുമോ... Error list അയച്ചുതരാം...

  • AdminAdmin January 2012 +1 -1

    യെസ്. കളിക്കൂ. രണ്ടു തവണ.

  • srjenishsrjenish January 2012 +1 -1

    Error list അയച്ചിട്ടുണ്ട്..

  • AdminAdmin January 2012 +1 -1

    Error list കിട്ടി.


    കൂടുതല്‍ പേര്‍ അപ്പ്രൂവര്‍മാര്‍ ആകൂ.
    ജലജേച്ചി, സുബൈര്‍ , മുജീബ്‌, നിള, ഷണ്മുഖ പ്രിയ ?

    തയ്യാര്‍ ആണോ?

  • srjenishsrjenish January 2012 +1 -1

    Magic Number: 499

  • AdminAdmin January 2012 +1 -1

    499???

  • srjenishsrjenish January 2012 +1 -1

    :-)) ചോദ്യങ്ങള്‍

  • srjenishsrjenish January 2012 +1 -1

    എനിക്ക് തിരുത്താന്‍ കിട്ടിയ ചില ചോദ്യങ്ങള്‍ ഇപ്പോള്‍ നടന്ന് Quiz-ല്‍ ഉള്‍പ്പെട്ടിരുന്നു.. എന്ത് ചെയ്യണം?

  • AdminAdmin January 2012 +1 -1

    >>> എനിക്ക് തിരുത്താന്‍ കിട്ടിയ ചില ചോദ്യങ്ങള്‍ ഇപ്പോള്‍ നടന്ന് Quiz-ല്‍ ഉള്‍പ്പെട്ടിരുന്നു.. എന്ത് ചെയ്യണം?

    ഡിലീറ്റ്‌

  • srjenishsrjenish January 2012 +1 -1

    എന്റെ ചോദ്യങ്ങള്‍ എനിക്ക് തന്നെ കിട്ടി..

  • AdminAdmin January 2012 +1 -1

    unassign

  • m.s.priyam.s.priya January 2012 +1 -1

    ഞാന്‍ അപ്രൂവ് ചെയ്യാന്‍ തയ്യാറാണ്, പക്ഷേ സമയക്കുറവ് തന്നെയാണ് പ്രശ്നം. എന്നാലും എന്നാല്‍ കഴിയുന്ന വിധത്തില്‍ ശ്രമിക്കാം.

    മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള സ്തംഭനാവസ്ഥ എനിക്ക് 2 ക്വിസിലും ഉണ്ടായി. ഞാന്‍ FF ആണ് ഉപയോഗിക്കുന്നത്.

  • m.s.priyam.s.priya January 2012 +1 -1

    - ഇതുമാതിരി പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഒന്ന് കൂടി Ctrl+Shift+J ഞെക്കുക.
    Errors എന്ന ടാബില്‍ കാണുന്നവ ഞങ്ങള്‍ക്ക്‌ അയച്ചു തരിക. എന്തെങ്കിലും പ്രശ്നത്തില്‍ പെട്ട് പോയിട്ടുണ്ടോ എന്നറിയാന്‍ കഴിയും.

    rads[rad].disabled=true;

  • mujinedmujined January 2012 +1 -1

    admin
    അപ്പ്രൂവര്‍ ആകുന്നതിനു വിരോധമില്ല, ക്വിസ് കളിക്കുന്നതിനു തടസമില്ലെങ്കില്‍.

  • menonjalajamenonjalaja January 2012 +1 -1

    അഡ്‌മിന്‍, രണ്ടാഴ്ച കഴിയട്ടെ, എന്നിട്ട് പറയാം. അതുവരെ ഇത്തിരി തിരക്കാണ്.

  • aparichithanaparichithan January 2012 +1 -1

    സമയപരിമിതി ഉണ്ടെങ്കിലും ഒരു കൈ നോക്കാൻ ഞാനും തയ്യാർ.
    ഒരു സംശയം, വാളെടുക്കുന്നവരൊക്കെ വെളിച്ചപ്പാടായാൽ പട വെട്ടാൻ പിന്നെയാരുണ്ടാവും? :-?

  • AdminAdmin January 2012 +1 -1

    താങ്ക്യൂ...കൂടുതല്‍ പേര് മോഡറേഷന് ഉണ്ടെങ്കില്‍ അത്രയും പുതിയ ചോദ്യങ്ങള്‍ അവര്‍ക്ക്‌ പുതിയത് കാണാം. ഇപ്പോഴത്തെ അവസ്ഥ പ്രകാരം എല്ലാം ചോദ്യങ്ങളും ജെനിഷ്‌ കാണും എന്നതാണ്. അത് മാറി കിട്ടുവാന്‍ കൂടുതല്‍ മോഡറേറ്റര്‍മാരുന്ടെങ്കില്‍ സാധിക്കും.

    കുറച്ചു ചോദ്യങ്ങള്‍ എല്ലാവര്‍ക്കുമായി പങ്കു വച്ചിട്ടുണ്ട്. സമയം കിട്ടുമ്പോള്‍ പരിശോധിച്ചു അപ്പ്രൂവ് ചെയ്യുക. ആവര്‍ത്തനം ശ്രദ്ധയില്‍ പെട്ടാല്‍ ഡിലീറ്റ്‌ ചെയ്യുക. ഉറപ്പില്ലെങ്കില്‍ explanation കൊടുത്തിട്ട് "Unassign Myself" ചെയ്യുക.

  • srjenishsrjenish January 2012 +1 -1

    ഈ Quiz-ലെ scoring ശരിയാണോ? ചിലര്‍ക്ക് 30 മാര്‍ക്കുള്ള ചോദ്യങ്ങള്‍ കൂടുതല്‍ കിട്ടുമ്പോള്‍ മറ്റ് ചിലര്‍ക്ക് കുറവായിരിക്കും.. അതായത് ഒരാള്‍ എല്ലാ ഉത്തരങ്ങളും ഒട്ടും സമയമെടുക്കാതെ ശരിയാക്കിയാലും ഒന്നാമതെത്താന്‍ കഴിയാതെ വരും..

  • AdminAdmin January 2012 +1 -1

    അത് നല്ല പോയിന്റാണ്... ഇങ്ങനെ ലഭിക്കാന്‍ എല്ലാവര്ക്കും ഒരേ സാധ്യതയാണ് ഉള്ളത്. എങ്കിലും ...
    ഒരേ സമയക്രമത്തില്‍ ചോദ്യങ്ങള്‍ സെറ്റ് ചെയ്യുവാന്‍ ഡിസൈന്‍ ചെയ്യുന്നവരോട് പറയാം.

  • vivekrvvivekrv January 2012 +1 -1

    ഞാന്‍ അല്പം തിരക്കിലായി. ഞായറാഴ്ച നോക്കാം

  • ponnilavponnilav January 2012 +1 -1

    ഞാന്‍ അല്പം തിരക്കിലാണ് . മനസ്സ് ഒന്ന് ശരിയാക്കാന്‍ പറ്റുന്നുണ്ട് ഇതിലെ ഒന്ന് വന്നിട്ട് പോയാല്‍ .
    അതുകൊണ്ടാണ് നേരമില്ലാനേരത്തും ഇതിലെ വന്നു പോകുന്നത് .
    മാര്‍ച്ച്‌ അവസാനം മാത്രമേ ഏകാഗ്രതയോടെ ഒരു പണി ഏറ്റെടുക്കാന്‍ പറ്റൂ .
    അത് കൊണ്ട് അപ്പ്രൂവര്‍ ആവാന്‍ പറ്റും എന്ന് തോന്നുന്നില്ല .
    ചോദ്യങ്ങള്‍ സമയം പോലെ ചേര്‍ക്കാം .

    കുട്ടികള്‍ക്ക് അവര്‍ അര്‍ഹിക്കുന്നതിനേക്കാള്‍ മാര്‍ക്ക് വേണമെന്ന് മാതാപിതാക്കളും
    കുട്ടികളുടെ കഴിവ് നോക്കാതെ സ്ക്കൂളിനു എന്നും ഒന്നാം സ്ഥാനം വേണമെന്ന്
    വിദ്യാഭ്യാസക്കച്ചവടം നടത്തുന്ന സ്കൂള്‍ മുതലാളിമാരും അത്യാഗ്രഹികളാവുമ്പോള്‍
    പാവം അധ്യാപകരും വിദ്യാര്‍ഥികളും എന്ത് ചെയ്യും . പാവം ബലിമൃഗങ്ങള്‍ !!!!
    അധ്യാപര്‍ക്ക് ജോലി ഉപേക്ഷിക്കാന്‍ സ്വാതന്ത്ര്യം എങ്കിലുമുണ്ട് .
    പാവം കുട്ടികള്‍ എന്ത് ചെയ്യും ?
    model , pre board , subject improvement , board
    എങ്ങനെ പരീക്ഷകളുടെ നീണ്ട നിര .
    കളിചിരികള്‍ നഷ്ടപ്പെട്ട ബാല്യങ്ങള്‍ തലയ്ക്കു കയ്യും കൊടുത്തു
    ഉറക്കം തൂങ്ങി തണുത്ത് ഇരിക്കുമ്പോള്‍ അവരോടു എന്ത് പറയണം എന്ന ചിന്തയാണ്
    എന്റെ ഉറക്കം കെടുത്തുന്നത് . അവിടെ പരീക്ഷാപ്പേടി നിറയ്ക്കുന്ന ഒരു വെറും അധ്യാപികയായി
    ഞാന്‍ ചുരുങ്ങിപ്പോകുന്നു . അല്ലെങ്കില്‍ നിറമില്ലാത്ത ചുമരുകള്‍ക്കുള്ളില്‍ ശ്വാസം മുട്ടി .......
    വയ്യ . ചെകുത്താനും കടലിലും ഇടയില്‍ തന്നെ .
    തുടങ്ങട്ടെ അടുത്ത ആഴ്ച കുട്ടികള്‍ക്ക് തലവേദന സൃഷ്ടിക്കാനുള്ള ചോദ്യക്കടലാസുകളുടെ പണിപ്പുരയിലേക്ക് .
    set A. set B ........
    max .മാര്‍ക്ക്‌ 50 , 80 ,90 ................

  • mujinedmujined January 2012 +1 -1

    നിള ചേച്ചിയുടെ ദുര്‍വിധിയില്‍ ഞാനും പങ്കുചേരുന്നു. നാടോടുമ്പോള്‍ നാമും കൂടെ ഓടണമെന്നാണല്ലോ ഒരുഇത്,ഓടുക തന്നെ മുന്നും പിമ്പും നോക്കേണ്ട!!! \:D/

  • m.s.priyam.s.priya January 2012 +1 -1

    ഞാന്‍ 20 ചോദ്യങ്ങള്‍ ചേര്‍ത്തിരുന്നു. അതില്‍ 3 എണ്ണം അപ്രൂവ് ആയി. ബാക്കി 14 എണ്ണമേ കാണുന്നുള്ളൂ. 3 എണ്ണം കാണ്മാനില്ല. അത് ഡിലിറ്റ് ചെയ്തതായിരിക്കുമോ? എങ്കില്‍ ഏതൊക്കെയാണ് ഡിലിറ്റ് ചെയ്തതെന്ന് എനിക്കറിയാന്‍ കഴിയില്ലേ?

  • aparichithanaparichithan January 2012 +1 -1

    അഡ്മിൻ,
    തന്ന ചോദ്യങ്ങളൊക്കെ ഒരു വഴിക്കാക്കീട്ടുണ്ട്‌.
    കുറേ കൂടി കിട്ടിയാൽ സൗകര്യം പോലെ നോക്കാം.

    unassaign ചെയ്യുന്ന ചോദ്യങ്ങൾക്ക്‌ വിശദീകരണം നല്കേണ്ടതെങ്ങിനെയെന്ന്‌ വ്യക്തമാക്കിയാൽ നന്നായിരുന്നു.

  • m.s.priyam.s.priya January 2012 +1 -1

    അഡ്മിൻ,
    എനിക്ക് തന്ന ചോദ്യങ്ങളൊക്കെ തീര്‍ന്നു. കുറച്ചു കൂടി തന്നാല്‍ കൊള്ളാമായിരുന്നു.

  • srjenishsrjenish February 2012 +1 -1

    Admin,

    Delete ചെയ്ത് കളിക്കുന്ന സമ്പ്രദായത്തില്‍ ഇനി എത്ര തവണ delete ചെയ്യാം (അഥവാ ഇനി എത്ര ലൈഫ് ബാക്കി ഉണ്ട്) എന്നറിയാനുള്ള എന്തെങ്കിലും വഴി കൊണ്ടുവന്നിരുന്നെങ്കില്‍ നന്നായിരുന്നു.

    അതുപോലെ തന്നെ കളിച്ചു കഴിഞ്ഞ Quiz-ന്റെ schedule-ല്‍ എന്തെങ്കിലും നിറവ്യതാസം കൊണ്ടുവരാന്‍ കഴിയുമോ?

    Bulk ആയിട്ട് upload ചെയ്യുന്ന quiz, bulk ആയിട്ടുതന്നെ publish ചെയ്യാന്‍ എന്തെങ്കിലും വഴി ഉണ്ടോ?

  • AdminAdmin February 2012 +1 -1

    അങ്ങിനെ ചെയ്യാം .

  • srjenishsrjenish February 2012 +1 -1

    HTR ?

    LIT?

  • AdminAdmin February 2012 +1 -1

    HTR ,LIT നോക്കട്ടെ.

    ബള്‍ക്ക് ചോദ്യങ്ങള്‍ക്ക്‌ പുതിയ സ്റ്റൈല്‍ ആക്കിയിട്ടുണ്ട്. പരീക്ഷിക്കൂ.

  • srjenishsrjenish February 2012 +1 -1

    HTR -Hanuman's Test Run
    LIT -Long Indian Tie

    ഇതാണൊ അവയുടെ പൂര്‍ണ്ണരൂപം? എങ്ങനെയുണ്ടെന്റെ ബുദ്ധി!! ;-)

  • AdminAdmin February 2012 +1 -1

    ഹിസ്റ്ററി, ലിറ്റരേച്ചര്‍

  • srjenishsrjenish February 2012 +1 -1

    :-))

  • srjenishsrjenish February 2012 +1 -1

    ബള്‍ക്ക് ചോദ്യങ്ങള്‍ക്കുള്ള പുതിയ സ്റ്റൈല്‍ വളരെ നല്ലത്. =D>

    ഡ്രാഫ്റ്റ് ഫോള്‍ഡറിലുള്ളതിനെ ബള്‍ക്കായി പബ്ലിഷ് ചെയ്യാനുള്ള സംവിധാനമുണ്ടാക്കിയിരുന്നെങ്കില്‍ ആശ്വാസകരമായേനെ..

  • AdminAdmin February 2012 +1 -1

    ഒരു തവണ കൂടി വായിച്ചു നോക്കുവാനുള്ള അവസരമായിട്ടാണ് അങ്ങിനെ ചെയ്യാം എന്ന് കരുതിയത്‌.

  • menonjalajamenonjalaja February 2012 +1 -1

    നാലാമത്തെ ക്വിസില്‍ കണ്ട ചില അക്ഷരത്തെറ്റുകള്‍
    ഇന്ത്യ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന‘ ഭൂഖണ്ഡാന്തര’ മിസ്സൈല്‍

    ‘ഉഷ്ണമേഖല’ ആരുടെ കൃതി?

    ഒളിംപിക്‌സില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി(സ്വാതന്ത്രത്തിനു ശേഷം) വ്യക്തിഗത വെള്ളിമെഡല്‍ നേടിയതാരാണ്?---‘ സ്വാതന്ത്ര്യത്തി’

  • AdminAdmin February 2012 +1 -1

    തിരുത്തിയിട്ടുണ്ട്. ജലജേച്ചി സജീവമായി എന്നര്‍ത്ഥം.

  • menonjalajamenonjalaja February 2012 +1 -1

    ഇന്നലെയാണ് ആ ക്വിസ് ചെയ്തത്. വളരെ എളുപ്പം. ഉത്തരം മിക്കതും അറിയില്ല .എന്നാല്‍ പിന്നെ തെറ്റുതിരുത്തലാകട്ടെ എന്ന് കരുതി. ക്വിസ് ചെയ്യുന്നതിനിടയില്‍ തന്നെ ഇവിടെ കമന്റ് എഴുതി സമയം ലാഭിച്ചു.

    ഇന്നലത്തെ മോഡറേഷന്‍ ഇന്നലെത്തന്നെ തീര്‍ത്തിട്ടുണ്ട്.

  • Ambily.NAmbily.N February 2012 +1 -1

    I have a suggestion..Nammude veendum kalikkanulla option kazhinja quiznte play button deactivate cheytha nannayirikkum.. ariyan vayya 3 thavana aayonnu athonda

  • menonjalajamenonjalaja February 2012 +1 -1

    ഇന്ന് ആറാമത്തെ ക്വിസ് ചെയ്തു. ഒരു ചോദ്യം ഇങ്ങനെയായിരുന്നു. മനുഷ്യന്‍ ആദ്യം നിര്‍മിച്ച ലോഹം? വാസ്തവത്തില്‍ മനുഷ്യന്‍ ലോഹം നിര്‍മ്മിച്ചിട്ടുണ്ടോ? ലോഹസങ്കരമല്ലേ മനുഷ്യനിര്‍മ്മിതം. ലോഹങ്ങള്‍ അയിരുകളില്‍ നിന്ന് എടുക്കുന്നതല്ലേ?

  • AdminAdmin February 2012 +1 -1

    Ambily.N

    ഇനി ആ പ്രശ്നം വരില്ല. അവസാനത്തെ തവണ ഡിലീറ്റ്‌ ചെയ്യുവാന്‍ പറ്റുകയില്ല. വീണ്ടും കളിക്കാന്‍ പറ്റുമെങ്കിലേ ഡിലീറ്റ്‌ ചെയ്യുവാന്‍ പറ്റുകയുള്ളൂ.

  • srjenishsrjenish February 2012 +1 -1

    പല ലോഹങ്ങളും അയിരുകളില്‍ സംയുക്തങ്ങളായാണ് കാണപ്പെടുന്നത്. അതിനാല്‍ ഭൂരിഭാഗം ലോഹങ്ങളും മനുഷ്യന്‍ നിര്‍മ്മിച്ചല്ലാതെ ലഭിക്കില്ല..

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion