പുതിയ കാര്യങ്ങള്‍
  • AdminAdmin January 2012 +1 -1

    ബള്‍ക്ക് ആയി ചോദ്യങ്ങള്‍ കൂട്ടി ചേര്‍ക്കാം.

    Create New Quiz->Add Bulk Quiz

    എല്ലാ ചോദ്യങ്ങളുടെയും മുമ്പില്‍ ## ചേര്‍ക്കുക.
    ശരിയായ ഉത്തരത്തിന്റെ മുമ്പില്‍ #=ചേര്‍ക്കുക.
    മറ്റു ഒപ്ഷനുകളുടെ മുമ്പില്‍ #- ചേര്‍ക്കുക.
    ശരിയായ ഉത്തരം എവിടെ വേണമെങ്കിലും ആകാം.

    Eg:
    ##question #- option1 #- option2 #= option3 #- option4
    ##question #= option1 #- option2
    #- option3 #- option4
    ##question #- option1 #- option2 #- option3 #= option4

    എന്നിട്ട് "Process Next Question" അമര്‍ത്തുക.
    അപ്പോള്‍ ഫോര്‍മാറ്റില്‍ തെറ്റുകള്‍ ഒന്നും ഇല്ലെങ്കില്‍ ആദ്യ ചോദ്യം എടുത്തു സാധാരണ ക്വിസ്‌ ചേര്‍ക്കുന്ന സ്ഥലത്തേക്ക് തനിയെ പകര്‍ത്തിയെഴുതും.
    അവിടെ സമയവും വിഷയവും കൂട്ടി ചേര്‍ക്കുക , എന്നിട്ട് Save-Quiz ഉപയോഗിക്കുക.
    വീണ്ടും "Process Next Question" അമര്‍ത്തുക. (അങ്ങിനെ തുടരുക)

  • AdminAdmin February 2012 +1 -1

    Save-Quiz ഉപയോഗിക്കാതെ തന്നെ എല്ലാം ബള്‍ക്ക് ആയി സേവ് ആകും.

    ഡ്രാഫ്റ്റ്‌ ആയി മാറാതെ , ചോദ്യങ്ങള്‍ ആദ്യമേ പബ്ലിഷ് ആകും.

  • srjenishsrjenish February 2012 +1 -1

    എന്റെ ഡ്രാഫ്റ്റില്‍ കിടക്കുന്നവ പബ്ലിഷ് ചെയ്യണോ?

  • AdminAdmin February 2012 +1 -1

    [yes]

  • AdminAdmin April 2012 +1 -1

    like button വന്നിട്ടുണ്ട്. ഒരു ഫേസ്‌ബുക്ക് അഡിക്ഷന്‍ ! ചുമാ ഞെക്കി കളിക്കാം :-)

  • AdminAdmin April 2012 +1 -1

    ക്വിസ് ചാറ്റ് കൊണ്ട് വരണോ?
    നിങ്ങള്ക്ക് തന്നെ ചോദ്യം ചോദിച്ചു കളിക്കാന്‍ ? ഉത്തരം ഓണ്‍ലൈനില്‍ ഉള്ളവര്‍ക്ക് പറയാം.
    ഫോറത്തിനെക്കാളും ഫാസ്റ്റ്‌ ആകും. കൊള്ളാമെങ്കില്‍ ആ പ്രോജെക്റ്റ്‌ ആദ്യം ചെയ്യാം.

  • balamuraleebalamuralee April 2012 +1 -1

    നല്ല ആശയമാണ് . പക്ഷെ ഓണ്‍ലൈനില്‍ എത്ര ആളുണ്ടെന്നു എങ്ങനെ അറിയും

  • suresh_1970suresh_1970 April 2012 +1 -1 (+1 / -0 )

    ഓൺലൈനിലുള്ളവർ എല്ലാവരും ഒന്നു കൈ പൊക്കിയേ !

  • AdminAdmin April 2012 +1 -1

    നമ്മുക്ക് ഉള്‍പെടുത്താം

  • suresh_1970suresh_1970 April 2012 +1 -1

    like button വന്നിട്ടുണ്ട്. ഒരു ഫേസ്‌ബുക്ക് അഡിക്ഷന്‍ ! ചുമാ ഞെക്കി കളിക്കാം

    Where ?

  • AdminAdmin April 2012 +1 -1

    വലത്തേ ഭാഗത്ത്‌ ... റാങ്ക് ലിസ്റ്റ് ബട്ടണ്‍ ഉള്ളിടത്ത്... അവനവന്‍ കളിച്ച ക്വിസ്‌ മാത്രമേ ലൈക്ക്‌ ചെയ്യുവാന്‍ പറ്റുകയുള്ളൂ. (ലൈക്ക് ബട്ടണ്‍ കാണുവാന്‍ ലോഗിന്‍ ചെയ്യണം )

  • suresh_1970suresh_1970 April 2012 +1 -1

    അതു ശരി അപ്പോ അതു ഞമ്മടെ പരിധിക്കു പുറത്താണ്.

  • srjenishsrjenish April 2012 +1 -1

    ക്വിസ് മത്സരങ്ങള്‍ നിര്‍ത്തിയോ?

  • AdminAdmin April 2012 +1 -1

    ജെനിഷ്‌, താങ്കളെ അഡ്മിന്‍ ആക്കട്ടെ. താന്കള്‍ മാത്രമാണ് പ്രധാനമായും ചോദ്യങ്ങള്‍ ചേര്‍ക്കുന്നത്. മുജീബ്‌ ആണ് പ്രധാനമായും മോഡറേറ്റ്‌ ചെയ്യുന്നത്. നിങ്ങളില്‍ ഒരാള്‍ അഡ്മിന്‍ ആയാല്‍ കൂടുതല്‍ നല്ലതാണെന്ന് കരുതുന്നു. അല്ലെങ്കില്‍ രണ്ടു പേരെയും ആക്കാം .

  • srjenishsrjenish April 2012 +1 -1

    അഡ്മിന്‍ കാശില്ലാതെ കാശിക്ക് പോയെന്നോ, പോകാന്‍ ഒരുങ്ങുന്നെന്നോ ഒരു കിംവദന്തി ഇവിടെ കേട്ടിരുന്നു.. അത് ശരിയാണല്ലേ? ;;)

    വെറുതെ ഇരിക്കുന്ന ഞങ്ങളെ പിടിച്ച് അഡ്മിന്‍ ആക്കിയാല്‍ ചോദ്യങ്ങള്‍ ചേര്‍ക്കുന്നവരുടെ എണ്ണം കൂടുന്നതെങ്ങനെയെന്ന് മനസ്സിലാകുന്നില്ല. ക്വിസ് ഒരു നല്ല സംരംഭമാണ്. പല മത്സര പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്ന പലരും ഇത് കളിക്കുന്നതായി നാട്ടില്‍ വച്ച് മനസ്സിലായി. അതുകൊണ്ട് ഇത് മുടങ്ങുന്നത് ശരിയല്ല...

    അഡ്മിനാക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. ആക്കുന്നെങ്കില്‍ ഞങ്ങളെ രണ്ടാളെയും ആക്കണം. കിട്ടുന്ന തെറിവിളിയും അടിയും മുജീബിനും കൂടി കിട്ടിക്കോട്ടെ.. :)

  • mujinedmujined April 2012 +1 -1

    :-))

  • vivek_rvvivek_rv April 2012 +1 -1

    >>>പല മത്സര പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്ന പലരും ഇത് കളിക്കുന്നതായി നാട്ടില്‍ വച്ച് മനസ്സിലായി>>>

    =D> =D> =D> =D>

    അഡ്മിന്‍, ഇതിനല്പം കൂടി പരസ്യം കൊടുത്തുകൂടേ?

  • AdminAdmin April 2012 +1 -1

    ഇപ്പോള്‍ ലഭ്യമായ കണക്ക് പ്രകാരം 1200 പേര്‍ നിഘണ്ടു ദിനം ഉപയോഗിക്കുന്നു.200 പേര്‍ പദപ്രശ്നം കളിക്കുന്നു.

    ക്വിസ്‌ ദിനംപ്രതി 50 പേര്‍ ഉപയോഗിക്കുന്നു എന്നത് നല്ല ലക്ഷണമാണ്. കാരണം നിഘണ്ടു തുടങ്ങുമ്പോള്‍ ഈ അമ്പതുപേര്‍ പോലും ഉണ്ടായിരുന്നില്ല.

    കൂടുതല്‍ പേരില്‍ എത്തുന്നത്‌ നല്ല കാര്യമാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ പ്രചരിക്കുകയാണ് ഏറ്റവും ഫലപ്രദമായ കാര്യം. അതിനു എന്തൊക്കെ ചെയ്യണം ?

  • kadhakarankadhakaran April 2012 +1 -1

    "200 പേര്‍ പദപ്രശ്നം കളിക്കുന്നു. " ?????

    എണ്‍പതോളം ആള്‍ക്കാരെയേ പദപ്രശ്നപ്പേജില്‍ കാണാറുള്ളല്ലോ? ബാക്കിയുള്ളവര്‍ 'ഗസ്റ്റ്' ആണോ?

  • പുതിയ കാര്യങ്ങളൊന്നുമില്ലാതായോ ! കാശിക്കു പോയവര്‍ക്ക് സന്യാസം കിട്ടിയോ ?


  • പദപ്രശ്നം ഒരിക്കലെങ്കിലും പൂരിപ്പിച്ചിട്ടുള്ളവർ 1451.
    കൈരളിയിൽ പങ്കെടുത്തവർ 75.
    ചക്രവ്യൂഹത്തിൽ 152.

    ഇവരൊക്കെ എവിടെപ്പോയി?

  • vivek_rvvivek_rv May 2012 +1 -1

    പല സ്ഥിരം ആള്‍ക്കാരേയും ഇപ്പോള്‍ കാണാറില്ല. അടിബഹളങ്ങള്‍ ഇല്ലാത്തതിനാലാവും. എല്ലാത്തിനും ഒരു ഹരം വേണമല്ലോ? :-D

  • .. അടിബഹളങ്ങള്‍ ഇല്ലാത്തതിനാലാവും.

    ക്വട്ടേഷന്‍ കൊടുക്കുന്നുണ്ടോ ?

  • അടി എന്നല്ല ആശയപരമായ സംവാദം എന്നു പറയൂ.

  • പുതിയകാര്യങ്ങളൊന്നും കാണണില്ല ! പഴയതൊക്കെ യെങ്കിലും നേരെ ചൊവ്വേ നടന്നാല്‍ മത്യാര്‍ന്നൂ !

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion