വാര്‍ത്തകളിലൂടെ
  • suresh_1970suresh_1970 February 2012 +1 -1

    8->

  • kadhakarankadhakaran March 2012 +1 -1

    യു പി തിരഞ്ഞെടുപ്പില്‍ ആരു ജയിക്കും?

  • vivekrvvivekrv March 2012 +1 -1

    ഒരു കള്ളനില്‍ നിന്നും മറ്റൊരു കള്ളന്‍ ഏറ്റെടുക്കും

  • suresh_1970suresh_1970 March 2012 +1 -1

    ഗോവയില്‍ ബി ജെ പി ഭരിക്കും - പേരില്‍ "ഗോ" (പശു) ഉള്ളതുകൊണ്ടാണോ ആവോ ?

  • suresh_1970suresh_1970 March 2012 +1 -1

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയിട്ട ഭക്തജനങ്ങള്‍ക്കെതിരെ തമ്പാനൂര്‍, ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസുകള്‍ പിന്‍വലിച്ചു.

    രാവിലെ കേസുകള്‍ പിന്‍വലിക്കാന്‍ ഫോര്‍ട്ട് പോലീസ് നല്‍കിയ അപേക്ഷ കോടതി സ്വീകരിച്ചെങ്കിലും സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തമ്പാനൂര്‍ പോലീസിന്റെ അപേക്ഷ തള്ളിയിരുന്നു.

    എന്നാല്‍ ഉച്ചയോടെ സര്‍ക്കാര്‍ അഭിഭാഷകന്‍ സംഭവത്തിന്റെ അടിയന്തിര സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് കോടതി തമ്പാനൂര്‍ പോലീസിന്റെ അപേക്ഷ സ്വീകരിച്ച് കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കി.

    തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് തിങ്കളാഴ്ച തന്നെ കേസ് മരവിപ്പിച്ചിരുന്നു. തിരുവനന്തപുരം ഡപ്യൂട്ടി കമ്മീഷണര്‍ വി.സി മോഹനനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

    മാര്‍ച്ച് ഏഴിനു നടന്ന പൊങ്കാലയില്‍ ഗതാഗത തടസ്സമുണ്ടാക്കിയതിന്റെ പേരിലാണ് കണ്ടാലറിയാവുന്ന 11, 000 സ്ത്രീകളെ പ്രതികളാക്കി ഫോര്‍ട്ട്, തമ്പാനൂര്‍ സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഗതാഗത തടസ്സമുണ്ടാക്കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 283ാം വകുപ്പും ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് 188ാം വകുപ്പും പ്രകാരം കുറ്റം ചുമത്തി. ഇരു കേസുകളിലെയും പ്രഥമ വിവര റിപ്പോര്‍ട്ട് തിങ്കളാഴ്ച ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതികളില്‍ സമര്‍പ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

  • kadhakarankadhakaran March 2012 +1 -1

    പൊതുയോഗം നടത്തിയാല്‍ വഴി തടസ്സപ്പെടുമെന്നു കോടതി. പൊങ്കാലയും, പ്രദക്ഷിണവും, ഘോഷയാത്രയുമെല്ലാം ചെയ്യുന്നതും അതു തന്നെ. അതിനാര്‍ക്കും പരാതിയില്ലാത്തതല്ല, അതു ചെയ്യുന്നവരുടെ സംഘടിതബലം അത്ര വലുതാണ് അതിനാല്‍ അവരെ തൊട്ടാല്‍ കൈ പൊള്ളും.

  • suresh_1970suresh_1970 March 2012 +1 -1

    സച്ചിന്‍ നൂറടിച്ചു ! നൂറില്‍ നൂറ് !

  • kadhakarankadhakaran March 2012 +1 -1 (+1 / -0 )

    എന്തോന്നു നൂറ്? അടിക്കുവാണേല്‍ ഒരു 750 എങ്കിലുമടിക്കണം :p

  • mujinedmujined March 2012 +1 -1

    750 അടിക്കാന്‍ കഥാകാരന്‍റെ അത്രയും കപ്പാസിറ്റി വേണ്ടേ ;-)

  • suresh_1970suresh_1970 March 2012 +1 -1 (+1 / -0 )

    സച്ചിൻ നൂറിൽ നൂറാ അടിച്ചത് =10000
    കഥാകാരന്റെ 750 എവിടെ 10000 എവിടെ ?
    കഥാകാരോ കപ്പാസിറ്റി കൂട്ടൂ.

  • kadhakarankadhakaran March 2012 +1 -1

    കപ്പാസിറ്റി കുറയ്ക്കാന്‍ നോക്കുമ്പോളാ .... ഹും

  • vivekrvvivekrv March 2012 +1 -1

    സി കെ ചന്ദ്രപ്പന് ആദരാഞ്ജലികള്‍ .... മറ്റൊരു പഴയകാല കമ്മ്യൂണിസ്റ്റ്കാരനും കൂടി വിട പറഞ്ഞു. [-O<

  • suresh_1970suresh_1970 March 2012 +1 -1

    സി കെ ചന്ദ്രപ്പന് ആദരാഞ്ജലികള്‍

  • ponnilavponnilav March 2012 +1 -1

    സി കെ ചന്ദ്രപ്പന് ആദരാഞ്ജലികള്‍

  • mujinedmujined March 2012 +1 -1

    സി കെ ചന്ദ്രപ്പന് ആദരാഞ്ജലികള്‍

  • srjenishsrjenish June 2012 +1 -1

    വര്ഷം 2001. പോണ്ടിച്ചേരി സര്വകലാശാലയില് പ്രഭാഷണത്തിനെത്തിയതാണ് ഡോ. രാജേന്ദ്രന്. സര്വകലാശാലയിലേക്കുള്ള യാത്രക്കിടെ ഓടൈയിലെത്തിയപ്പോള് ചരിത്രത്തിന്റെ വിളി രാജേന്ദ്രന് കേട്ടു. പ്രദേശത്തെ മണ്ണടരുകളിലെ കൗതുകകരമായ വ്യതിയാനമാണ് കണ്ണിലുടക്കിയത്. പ്രാഥമിക പരിശോധനയില് ചരിത്രാതീതകാലത്തെ ശിലായുധങ്ങളും മറ്റും കിട്ടി. ഫലഭൂയിഷ്ടമായ മണ്ണാണെന്ന് ഉറപ്പായതോടെ ഉദ്ഖനനത്തിന് ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ത്യയുടെ അനുമതിവാങ്ങി. പോണ്ടിയിലെ കനത്ത വെയിലും ചൂടും വകവെക്കാതെ പത്ത് ദിവസം. പത്താംദിനം ഉച്ച. ഖനനം നിര്ത്തി ഊണിനും വിശ്രമത്തിനുമായി സംഘം മടങ്ങുകയാണ്. അപ്പോള് ചെങ്കല്ലില് ബട്ടണിന്റെ വലിപ്പമുള്ള ഒരു കാഴ്ച രാജേന്ദ്രന്റെ ശ്രദ്ധയില് പെടുന്നു. ഉണങ്ങിയ ചര്മം പോലെ എന്തോ ഒന്ന്. സൂചിയും ബ്രഷും കൊണ്ട് ആ വൃത്തം വലുതാക്കാന് ശ്രമിച്ചു. സൂക്ഷ്മമായാണ് ചെയ്തതെങ്കിലും പൊടുന്നനെ ഒരു ദ്വാരം അവിടെ രൂപപ്പെട്ടു. ആ കാഴ്ച ശരീരത്തില് വൈദ്യുതാഘാതം കടത്തിവിട്ടെന്ന് ഡോ. രാജേന്ദ്രന് പറയുന്നു. ഒപ്പം 'പതപ്പ്' എന്ന വാക്ക് ഇടിത്തീപോലെ മനസ്സില് വന്ന് വീണു. പതപ്പെന്നാല് നവജാതശിശുക്കളുടെ ശിരസ്സിലെ ദുര്ബലഭാഗം. ചെങ്കല്ലിനുള്ളില് തലയോട്ടിയുണ്ടെന്ന സംശയം ബലപ്പെട്ടു. വലിയ വെട്ടുകല്ലിന്റെ വലിപ്പത്തില് ആ ഭാഗം വെട്ടിയെടുത്തു.കല്ല് നേരെ കൊല്ലത്തെ വീട്ടിലെത്തിച്ചു. പുരാവസ്തു ഖനനങ്ങളില് സാധാരണ വസ്തുക്കളാണ് കിട്ടാറ്. പക്ഷേ, ഇത് ഒരു വസ്തു അടങ്ങിയ ശിലയും. കല്ല് പൊട്ടിക്കാന് നോക്കിയാല് വസ്തു നഷ്ടപ്പെടാം. പൊട്ടിക്കാതെ പരിശോധിക്കാന് അന്ന് സംവിധാനങ്ങളോ കീഴ്വഴക്കങ്ങളോ നിലവിലില്ല. ശിശുവിന്റെ തലയോട്ടിയാണോ കണ്ടതെന്ന ചിന്ത രാജേന്ദ്രനെ അലട്ടിക്കൊണ്ടിരുന്നു. പല സാധ്യതകളും ആലോചിച്ചു. ഒന്നും ശരിയാകുന്നില്ല. അപ്പോഴാണ് എക്സ്റേ എടുത്താലെന്തെന്ന ചിന്ത മുളച്ചത്. കൊല്ലത്തെ ഒരു ആശുപത്രിയില് കല്ലും കൊണ്ടുപോയി. കല്ലില് എക്സ്റേ സാധിക്കുമോ എന്ന സംശയത്തിലായി ഡോക്ടര്. എന്തായാലും എക്സ്റേ എടുത്തു. കല്ലിനുള്ളില് അസ്ഥിയാണെന്ന് എക്സ്റേ സ്ഥിരീകരിച്ചു. തലയോട്ടിയാണെന്നും വ്യക്തമായി. ചെങ്കല്ലിനുള്ളില് അസ്ഥി നിലനില്ക്കുകയെന്നത് അസംഭവ്യമെന്നാണ് ശാസ്ത്ര നിഗമനം. ആ ധാരണ തെറ്റുകയാണ്.പിന്നെ 2 ഡി സ്കാനിങ്. അപ്പോഴതാ തലയോട്ടിക്കകത്ത് തലച്ചോറ് തെളിഞ്ഞുവന്നു. പക്ഷേ, ടെസ്റ്റ് നടത്തിയ വിദഗ്ധന് സമ്മതിക്കുന്നില്ല. ഒരിക്കലും മൃതദേഹത്തില് തലച്ചോര് അതേപോലെ തുടരില്ല. തണുത്ത അന്തരീക്ഷത്തിലാണെങ്കില് മരണം സംഭവിച്ച് 24 മണിക്കൂറിനകം തലച്ചോര് ഉരുകി മൂക്ക്, വായ, ചെവി എന്നിവ വഴി പുറത്തുപോകും. വരണ്ട സാഹചര്യങ്ങളില് തലച്ചോര് ചുരുങ്ങി ഉണങ്ങിയ തക്കാളിപോലെ ആയി ത്തീരും. ഇവിടെയാകട്ടെ, തലച്ചോറിന് ഒന്നും സംഭവിച്ചിട്ടില്ല.3 ഡി സ്കാനിങ് എവിടെ ചെയ്യാന് പറ്റുമെന്നായി പിന്നെ അന്വേഷണം. അന്ന് ഇന്ത്യയില് ആ സംവിധാനം അത്ര പരിചിതമല്ല. കുറെക്കാലം കഴിഞ്ഞപ്പോള് കൊല്ലത്തെ ഉപാസന ആശുപത്രിയില് 3 ഡി സ്കാനര് വാങ്ങിയതായി അറിഞ്ഞ് അവിടെ എത്തി. തലയോട്ടിയുടെ എല്ലാം വിശദാംശങ്ങളും വ്യക്തമായി. അതൊരു കുഞ്ഞിന്റേതാണെന്ന് ഉറപ്പായതും അവിടെ വെച്ചാണ്.2004ല് തിരുവനന്തപുരത്ത് ജിയോളജിക്കല് കോണ്ഫറന്സില് ഡോ. രാജേന്ദ്രന് കണ്ടെത്തലുകള് അവതരിപ്പിച്ചു. മണ്ണരടുകള് ലക്ഷം വര്ഷം കൊണ്ട് ചെങ്കല്ലായി മാറുമ്പോള് അതിനിടയില് പെടുന്ന ജീവി ദ്രവിച്ചില്ലാതാകും, അല്ലെങ്കില് ചെങ്കല് രൂപവത്കരണ പ്രക്രിയക്കിടെ ജീവിയുടെ ശേഷിപ്പ് തകര്ക്കപ്പെടും. എന്തായാലും അതേപടി ഒരിക്കലും ഉണ്ടാകില്ല. രാജേന്ദ്രന്റെ കണ്ടെത്തലുകള് കോണ്ഫറന്സില് ചര്ച്ചയായി. അവരുടെ സിദ്ധാന്തങ്ങളുടെ അടിത്തറ തകരുകയാണ്.പിന്നീട് ഭാഭ അറ്റോമിക് റിസര്ച് സെന്ററിലെ ഡോ. ചൗഗാങ്കര് കാല നിര്ണയത്തിനായി കാര്ബണ് ഡേറ്റിങ് നടത്തി. പഴക്കം 1.66 ലക്ഷം വര്ഷം.

  • srjenishsrjenish June 2012 +1 -1

    നാലുമാസം പ്രായമുള്ള ശിശു മണ്ണിനടിയില്പെട്ടത് ജീവനോടെയാണെന്നും തുടര് പരീക്ഷണങ്ങളില് തെളിഞ്ഞു. പിന്നീടാണ് ഇതിനെന്ത് പേരിടണമെന്ന ആലോചന തുടങ്ങിയത്. മൂന്നുമാസത്തെ ചിന്ത. ഒടുവില് പേര് കിട്ടി, ലാറ്ററൈറ്റ് ബേബി (ചെങ്കല് ശിശു).പുരാവസ്തുക്കള്ക്ക് ആഗോളതലത്തില് വന് ഡിമാന്റാണ്. ഇതിന്റെ വിപണനത്തിനായി വലിയ അധോലോകസംഘങ്ങള് തന്നെ പ്രവര്ത്തിക്കുന്നു. ലോകത്ത് ചെങ്കലില് ശേഷിക്കുന്ന ഏക ഫോസിലാണ് ലാറ്ററൈറ്റ് ബേബി. ഇത്തരം വസ്തുക്കള്ക്ക് ആഗോള കരിഞ്ചന്തയില് മോഹവിലയാണ്. രാജ്യാന്തരശ്രദ്ധ നേടിയതോടെ വീട്ടിലോ ഓഫിസിലോ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാതായി. അങ്ങനെയാണ് ബാങ്ക് ലോക്കറിലേക്ക് മാറ്റപ്പെട്ടത്. ഡോ. രാജേന്ദ്രന് ഔദ്യോഗികമായി ലഭിച്ച തുച്ഛമായ തുകയേക്കാള് ലക്ഷങ്ങളാണ് ഈ പഠനത്തിന് ചെലവായത്. ഇനിയും എത്രയോ പഠനങ്ങള് ബാക്കികിടക്കുന്നു. എത്രയോ ചോദ്യങ്ങള്ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. പക്ഷേ, ശാസ്ത്രത്തിന് ഉത്തരം പറയാനാകാത്ത ചോദ്യങ്ങളുമുണ്ടല്ലോ ഈ ലോകത്ത്. ആരായിരുന്നു ആ ശിശു? ഏതമ്മയുടെ കൈയില് നിന്നാണ് ആ കുഞ്ഞിനെ ഭൂമി തന്റെ ഹൃദയത്തിലേക്ക് വലിച്ചെടുത്തത്?

  • srjenishsrjenish June 2012 +1 -1

    സര്‍ക്കാര്‍ ബംഗ്ലാവ് വേണ്ടെന്ന് സച്ചിന്‍...

    സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചിലവഴിച്ച് തനിക്ക് ബംഗ്ലാവ് അനുവദിക്കേണ്ട ആവശ്യമില്ലെന്നും തന്നെക്കാള്‍ ആവശ്യമുള്ളവര്‍ ഉണ്ടാകുമെന്നും അവര്‍ക്ക് ഇത് നല്‍കുകയാണ് വേണ്ടതെന്നും സച്ചിന്‍ വ്യക്തമാക്കി.

  • kadhakarankadhakaran June 2012 +1 -1

    ഇതെന്നെ ഉദ്ദേശിച്ചാണ്, എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്

  • srjenishsrjenish June 2012 +1 -1

    ശരിയാണ്, എന്നെത്തന്നെയാണ് സച്ചിന്‍ ഉദ്ദേശിച്ചത്..

  • suresh_1970suresh_1970 June 2012 +1 -1

    http://www.mathrubhumi.com/online/malayalam/news/story/1657971/2012-06-14/kerala കുഞ്ഞനന്തന്‍ പയ്യന്നൂരില്‍നിന്ന് ഒളിത്താവളം മാറ്റി.


    ഈ നിലക്കു പോയാല്‍ "ജൂലൈ മാസത്തിലെ കുഞനന്തന്റെ താവളങ്ങള്‍" എന്ന വാര്ത്തയും വന്നേക്കാം !

  • AdminAdmin June 2012 +1 -1

    രാഷ്ട്രപതി സ്ഥാനം പ്രണബ് കൊണ്ട് പോകും അല്ലേ?

  • srjenishsrjenish June 2012 +1 -1

    പ്രധാനമന്ത്രിയും രാഷ്ട്രപതിയും പിന്നെയും സോണിയയുടെ കളിപ്പാവകള്‍ ആകും...

  • mujinedmujined June 2012 +1 -1

    പലരുടേയും കളിപ്പാവകള്‍ ആകുന്നതിനേക്കാള്‍ നല്ലതല്ലേ ഒരാളുടെ മാത്രം കളിപ്പാവയാകുന്നത്. ;;)

  • AdminAdmin June 2012 +1 -1 (+1 / -0 )

    അല്ലെങ്കിലും രാഷ്ട്രപതി ഒരു ഡമ്മി സ്ഥാനം തന്നെയല്ലേ?

  • vivek_rvvivek_rv June 2012 +1 -1 (+1 / -0 )

    ബ്രിട്ടീഷ് രീതി അന്ധമായി പുന്തുടരുന്ന രീതി അവസാനിപ്പിക്കേണ്ട കാലമായി. രാഷ്ട്രപതി, ഗവര്‍ണര്‍ തുടങ്ങിയ പദവികള്‍ നിറുത്തലാക്കി പകരം സംവിധാനം കണ്ടെത്തണം.

  • suresh_1970suresh_1970 June 2012 +1 -1 (+1 / -0 )

    അഡ്മിന്‍ , മോഡറേട്ടര്‍ , കഥാകാരന്‍ എന്നിങ്ങനെ ആയാലോ ?

  • srjenishsrjenish June 2012 +1 -1

    PSC Question:

    അഡ്മിന്‍, മോഡറേറ്റര്‍‌, കഥാകാരന്‍‌ - ഒറ്റയാനാര്?

  • mujinedmujined June 2012 +1 -1

    അഡ്മിന്‍,
    ഇതിലെല്ലാത്തിലും പെടുത്താം.....

  • vivek_rvvivek_rv June 2012 +1 -1

    കഥാകാരന്‍ - ബാക്കിയെല്ലാം ഇംഗ്ലീഷ് വാക്കുകളാണ്. :">

  • srjenishsrjenish June 2012 +1 -1

    Admin,

    മുജീബ് പറയുന്നു അഡ്മിനും കഥാകാരനും ഒരാളാണെന്ന്... ലാപ്‌ടോപ്പ് ശരിയാക്കിയോ? :p

  • suresh_1970suresh_1970 July 2012 +1 -1

    കണിയാന്മാരേ പറയാവോ ? വി എസ് അകത്തേക്കോ പുറത്തേക്കോ ?

  • suresh_1970suresh_1970 July 2012 +1 -1

    അഡ്മിന്റെ നിര്‍ദ്ദേശപ്രകാരം മനക്കണക്കിലെ കമന്റുകളുടെ ബാക്കി !

    1. മാസക്കണക്കിന് ഭക്ഷണശാലകളില്‍ തിരച്ചില്‍ നടത്താതെ മാസപ്പടിയും വാങ്ങി മുങ്ങിനടന്ന സാറന്മാരൊക്കെ ഇപ്പോള്‍ റൈഡുമായിട്ടിറങ്ങിയിരിക്കുന്നത് ജനരോഷം ഭയന്നിട്ടല്ലേ ? മെഴുകുപുരട്ടിയ ആപ്പിളുകളും രാസവസ്തുക്കളാല്‍ പഴുപ്പിക്കപ്പെട്ട മറ്റുപഴങ്ങളും എല്ലാം ഷവര്‍മ തിന്നു ആളു കാഞ്ഞതിനു ശേഷമല്ലല്ലോ തുടങ്ങിയത് ?
    2. സ്ഥിരമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ചു വിഷബാധയുണ്ടായാല്‍ സ്ഥലത്തെ ഫുഡ് ഇന്‍സ്പെക്ടര്‍ ക്കെതിരെ കൃത്യവിലോപത്തിനു കേസെടുക്കാനുള്ള ആര്‍ജവം എന്നുണ്ടാവും ?
    3. വൃത്തിയും വെടിപ്പും ഇല്ലാത്ത ഹോട്ടലുകാര്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന കോര്‍പ്പറേഷന്‍ / മുനിസിപ്പല്‍ / പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെയും കേസെടുക്കേണ്ടേ ? ഭക്ഷണം വിതരണം ചെയ്യുന്ന ഭാഗം മാത്രമല്ല പാചകശാലയും വൃത്തിയുള്ളതാവണം എന്നു നിഷ്‌‌കര്‍ഷിക്കാത്തതെന്താണ്.

    തുടരണോ ?

  • menonjalajamenonjalaja July 2012 +1 -1

    >>>>>കുറ്റിപ്പുറത്ത് കുപ്പിപ്പുറത്തു മരിച്ചത് പത്തിരുപതു പേര്‍ - ഇവന്മാരെ അന്നൊന്നും റെയ്ഡിനും നിരോധിക്കാനും കണ്ടില്ല .<<<<< <br />ഇപ്പോഴെങ്കിലും നല്ല ബുദ്ധിയുദിച്ചല്ലോ എന്ന് സമാധാനിക്കുകയല്ലേ വേണ്ടത്?

  • menonjalajamenonjalaja July 2012 +1 -1

    ഇതും മൂന്നുദിവസത്തെ മുല്ലവാഴ്ചയാകുമോ?
    ഇതുവരെ ഹോട്ടൽഭക്ഷണം കണ്ണടച്ചു കഴിച്ചിരുന്നവരുടെ ആ അടഞ്ഞ കണ്ണുകൾക്കു മുന്നിൽ ഇനി മുതൽ ടി വിയിലെ ദൃശ്യങ്ങൾ തെളിയും. അതല്ലാതെ വേറെ എന്തെങ്കിലും ഗുണമുണ്ടാകുമോ?
    ഹോട്ടലുകാർ സമരത്തിറങ്ങിയതെന്തിന്?

  • suresh_1970suresh_1970 July 2012 +1 -1

    ഈ റൈഡും പണമുണ്ടാക്കാനുതകുന്ന ഒരു താറാവാണെന്നാര്‍ക്കാണറിയാത്തത് ! ഞാന്‍ നേരത്തെ ചോദിച്ച ചോദ്യം ആവര്‍ത്തിക്കുന്നു ! ഇതിലെ ഉദ്യോഗസ്ഥന്മാരുടെ പങ്കിനെ എല്ലാവരും വിസ്മരിക്കുന്നതെന്ത് ?

  • menonjalajamenonjalaja July 2012 +1 -1

    പ്രധാനപങ്ക് ഹോട്ടലുടമകൾക്കും ജീവനക്കാർക്കുമാണ്.പിന്നെ സുരേഷ് പറഞ്ഞ ഉദ്യോഗസ്ഥർക്ക്. പിന്നെ രാഷ്ട്രീയക്കാർക്ക്.

  • AdminAdmin July 2012 +1 -1

    പുതിയ ക്ലൗഡ്‌ സെര്‍വറിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ചില കമന്റുകള്‍ നഷ്ടപ്പെട്ടു എന്ന് തോന്നുന്നു. തപ്പിയെടുത്തു കൂട്ടി ചേര്‍ക്കുവാന്‍ ശ്രമിക്കാം.

  • vivek_rvvivek_rv August 2012 +1 -1

    പോയതെല്ലാം എന്റെ കണക്കില്‍ ചേര്‍ത്താല്‍ മതി.

  • aparichithanaparichithan September 2012 +1 -1 (+1 / -0 )

    മലയാളസിനിമയിലെ പെരുന്തച്ചൻ തിലകന്‌ ആദരാഞ്ജലികൾ :-( :-( :-(

  • AdminAdmin September 2012 +1 -1

    അഭിനയ പ്രതിഭ തിലകന്‌ ആദരാഞ്ജലികൾ

  • mujinedmujined September 2012 +1 -1

    മഹാനടന്‍ തിലകന് ആദരാഞ്ജലികൾ...

  • srjenishsrjenish September 2012 +1 -1

    തിലകന് ആദരാഞ്ജലികൾ...

  • suresh_1970suresh_1970 September 2012 +1 -1

    തിലകന് ആദരാഞ്ജലികള്‍...

  • suresh_1970suresh_1970 September 2012 +1 -1 (+2 / -0 )

    ഷവര്‍മ്മ കഴിച്ച് ഒരാള്‍ മരിച്ചപ്പോ ഷവര്‍മ്മ നിരോധിക്കണമെന്നായി ജനം - ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചാര്‍ക്കും പ്രശ്നമില്ല "വിശ്വാസം അതല്ലേ എല്ലാം ?"

    ചാലയില്‍ ടാങ്കറുപൊട്ടിയപ്പോ - ടാങ്കര്‍ഗതാഗതം നിരോധിക്കണമെന്നായി ജനം - റോഡുകളുടെയും വാഹങ്ങളുടെയും കണ്ടീഷന്‍ നന്നാക്കാനായി ആരും മിണ്ടൂല്ല. "എലിയെ പേടിച്ചില്ലം ചുടുന്നവര്‍ "

    അരൂരില്‍ ലെവല്‍ക്രോസ്സില്‍ തീവണ്ടിയിടിച്ചപ്പോള്‍ - റെയില്‍വേ ക്കാര്‍ക്കെതിരെ മെക്കിട്ടുകേറാനാളുണ്ടായി - ആളില്ലാ ലെവല്‍ ക്രോസ്സില്‍ വാഹനം നിറുത്തി രണ്ടുസൈഡില്‍ നിന്നും തീവണ്ടിവരുന്നില്ല എന്നുറപ്പു വരുത്തിയിട്ടേ പാളം മുറിച്ചു കടക്കാവു എന്ന നിയമമനുസരിക്കാത്ത ഡ്രൈവറെ ആരും കുറ്റം പറയില്ല. "അമ്മയെ തല്ലിയപ്പോ ഇവിടെ രണ്ടു പക്ഷമില്ല ഒന്നുമാത്രം "

    എമര്‍ജിംഗ് കേരളയിലൂടെ ഒഴുകിവരുന്ന വികസത്തില്‍ രോമാഞ്ചപുളകിതരായി നില്‍ക്കുന്ന ജനം കിറ്റെക്സ് കട്ടയും പടവും മടക്കി പോകുന്നതറിഞ്ഞിട്ടും പ്രതികരിക്കൂല. "വികസനം വിദേശിയിലൂടെ മാത്രം "

    കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ ഏസിയല്ലാത്ത ഏതുവാഹനത്തില്‍ യാത്രചെയ്താലും നാറ്റം സഹിക്കാതെ പലതവണ ശര്‍ദ്ദിക്കേണ്ട അവസ്ഥയില്‍ ആര്‍ക്കും പ്രതിഷേധമില്ല "യഥാര്‍ഥ മാലിന്യത്തിന്റെ ശക്തി "

    ഇതാണോ സാക്ഷര കേരളം ? അതോ വിവരമില്ലായ്മയെ ആണോ സാക്ഷരത എന്നു പറയുന്നേ ?

  • menonjalajamenonjalaja September 2012 +1 -1

    പൌരധർമ്മം എന്തെന്ന് അറിയാവുന്ന എത്ര മലയാളിയുണ്ട്???

  • srjenishsrjenish September 2012 +1 -1

    ഓരോ പൌരനും നാട്ടില്‍ നടക്കുന്ന കാര്യങ്ങളെല്ലാം വിശദമായി പഠിച്ച് മുന്‍‌കൂട്ടി ഇതുപോലെയുള്ള തെറ്റുകള്‍ക്കെതിരെ പ്രതികരിക്കണമെന്നാണോ സുരേഷ് പറഞ്ഞുവരുന്നത്. ഇതുപോലെയുള്ള കാര്യങ്ങള്‍ നടത്താനാണ് ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് വിട്ടിരിക്കുന്നത്. അവരുടെ ജോലി അവര്‍ കാര്യക്ഷമമായി നടത്താത്തപ്പോള്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ ഇനിയും ഉണ്ടാകും.. അതുകൊണ്ട് ജനങ്ങള്‍ ആദ്യം ചെയ്യേണ്ടത് തിരഞ്ഞെടുപ്പുകള്‍ വെറുമൊരു ചടങ്ങായി മാറ്റാതിരിക്കലാണ്. നല്ല ജനപ്രതിനിധികള്‍ ഉണ്ടായാല്‍ ഏത് നാടും നന്നാകും. നല്ല ജനപ്രതിനിധികളെ തിരഞ്ഞെടുക്കേണ്ട ചുമതല നമ്മള്‍ നിര്‍വ്വഹിക്കാതെ പൊതുവില്‍ കുറ്റങ്ങള്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല..

  • mujinedmujined September 2012 +1 -1

    കള്ളു ചെത്തു നിരോധനം, ബാറുകള്‍ വൈകിട്ട് അഞ്ച് മണിക്കു ശേഷം...........
    ബിവറേജസ് കോര്‍പ്പറേഷന്‍റെ ഷോപ്പുകളില്‍ വില്‍പ്പന പൊടിപൊടിക്കും!!!!

  • mujinedmujined September 2012 +1 -1

    >>> നല്ല ജനപ്രതിനിധികളെ തിരഞ്ഞെടുക്കേണ്ട ചുമതല നമ്മള്‍ നിര്‍വ്വഹിക്കാതെ പൊതുവില്‍ കുറ്റങ്ങള്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.<<<<<br />
    നല്ല പ്രതിനിധികളെ എങ്ങനെ തെരഞ്ഞെടുക്കും, നല്ലവരാരെങ്കിലും തെരഞ്ഞെടുപ്പിനു നില്‍ക്കുന്നുണ്ടോ? അവരെ ആരെയെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമോ?
    നല്ലവരാരെങ്കിലും തെരഞ്ഞെടുപ്പിനു നിന്നു തെരഞ്ഞെടുക്കപ്പെട്ടാല്‍ തന്നെ അവരെകൊണ്ട് വല്ലതും ചെയ്യാന്‍ സമ്മതിക്കുമോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion