മലയാളം പദങ്ങള്‍
  • AdminAdmin December 2011 +1 -1

    നിഘണ്ടുവില്‍ ഉള്ള പദങ്ങളെ പറ്റി, അതിന്റെ ഉത്ഭവം, പ്രത്യേകതകള്‍ ..തുടങ്ങിയവ

  • menonjalajamenonjalaja February 2012 +1 -1

    മലയാളഭാഷയില്‍ ഏറ്റവും കൂടുതല്‍ പര്യായങ്ങള്‍ ഉള്ള പദം ഏത്?

    എനിക്ക് തോന്നുന്നു ‘സുന്ദരി’ ആണെന്ന്.

    ബഹുവ്രീഹിസമാസത്തില്‍ തന്നെ എത്ര സുന്ദരീപര്യായങ്ങള്‍!!

    സ്ത്രീയുടെ കണ്ണ്, ചുണ്ട്, കവിള്‍, ശബ്ദം, അരക്കെട്ട്, നിതംബം, തുടഭാഗം തുടങ്ങി ഏതിനും ഉപമകളല്ലേ?

    സുന്ദരീപര്യായങ്ങള്‍ കിട്ടാവുന്നത്ര ശേഖരിച്ച് ഇവിടെ എഴുതൂ. പിന്നീട് മഷിനിഘണ്ടുവില്‍ ചേര്‍ക്കാന്‍ പറ്റിയേയ്ക്കും. കഴിയുന്നതും അക്ഷരമാലാക്രമത്തില്‍ എഴുതുക

  • srjenishsrjenish February 2012 +1 -1

    ആന, സിംഹം, കുതിര, മാന്‍‌, മയില്‍‌, കുയില്‍‌, അരയന്നം, വേഴാമ്പല്‍‌, വണ്ട്, പക്ഷി എന്നീ ജീവജാലങ്ങള്‍ക്കും..

    രാത്രിക്കും വെളിച്ചത്തിനും എന്നുവേണ്ട സ്ത്രീകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൊന്നിനും രത്നത്തിനും ആഭരണത്തിനും പകരം വയ്ക്കാവുന്ന ഒരു വാക്കുണ്ട്...

    പറയാമോ?

  • mujinedmujined February 2012 +1 -1

    ദൈവം

  • menonjalajamenonjalaja February 2012 +1 -1

    അതേതാണ് ആ വാക്ക്?

  • menonjalajamenonjalaja February 2012 +1 -1

    അരുവ
    അന്നനടയാൾ
    അംബുജാക്ഷി--- താമരയിതൾപോലെ മനോഹരമായ കണ്ണുകളുള്ളവൾ, സുന്ദരി
    അംബുജനയന
    അർണോജനേത്ര---താമരയിതൾപോലെ നീണ്ടിട്ടിടംപെട്ട കണ്ണുള്ളവൾ, സുന്ദരി
    അര്‍ണോജനയന
    അരുണാധരി
    അലസേക്ഷണ
    അലസാക്ഷി
    അസിതകേശ--കറുത്ത തലമുടിയുള്ളവൾ, സുന്ദരി
    അസിതാപാംഗി--കറുത്ത കടക്കണ്ണുള്ളവൾ., സുന്ദരി
    അളിവേണി-- കറുത്ത മുടിയുള്ളവൾ, സുന്ദരി
    ആലോലദൃക്ക്‌
    ഇളമാൻകണ്ണി--- ഇളമാനിന്റെ കണ്ണുകൾപോലെ ഇളകുന്നതും മനോഹരവുമായ കണ്ണുകൾ ഉള്ളവൽ, സുന്ദരി
    ആയിഴ-- ആഭരണങ്ങളണിഞ്ഞ സ്ത്രീ , സുന്ദരി
    ആയതേക്ഷണ-- നീണ്ടകണ്ണുള്ള സ്ത്രീ , സുന്ദരി

  • menonjalajamenonjalaja February 2012 +1 -1

    ഇന്ദുവദന
    ഇന്ദുമുഖി
    ഉല്പലാക്ഷി---കരിങ്കൂവളപ്പൂപോലെ മനോഹരമായ കണ്ണോടുകൂടിയവൾ, സുന്ദരി
    ഇന്ദീവരാക്ഷി--കരിങ്കൂവളദളംപോലെ മനോഹരമായ കണ്ണുകളുള്ളവൾ, സുന്ദരി
    ഏണീദൃക്ക്‌ --- പേടമാങ്കണ്ണി , സുന്ദരി
    ഏണലോചന --- ഏണമിഴി , സുന്ദരി
    ഏണമിഴി-- മാൻകണ്ണി , സുന്ദരി
    ഏണദൃക്ക്‌ -- മാനിന്റെതുപോലെ മനോഹരമായ കണ്ണുകളുള്ളവള്‍. സുന്ദരി
    ഒണ്ണുതലാൾ --മനോഹരമായ നെറ്റിയുള്ളവൾ, സുന്ദരി
    കന്നൽക്കണ്ണി---കരിങ്കൂവളം പോലെ മനോഹരമായ കണ്ണുള്ളവൾ, മീനിന്റെ ആകൃതിയിലുള്ള കണ്ണുള്ളവൾ, സുന്ദരി
    കമ്രാം‌ഗി
    കന്നക്കണ്ണാൾ--കന്നം വരെ നീണ്ട കണ്ണുള്ളവൾ, കന്നൽക്കണ്ണി , സുന്ദരി .
    കനകാങ്ഗി -- തങ്കനിറമുള്ളവൾ, സുന്ദരി
    കരഭോരു
    കമലാക്ഷി
    കമലമുഖി
    കമനി
    കംബുകണ്ഠി
    കദളീക്ഷത
    ഓമലാൾ
    കരിമിഴി
    കണ്ടിപ്പുരികുഴലി --- പായൽപോലെ കറുത്തുചുരുണ്ട മുടിയുള്ളവൾ, സുന്ദരി

  • srjenishsrjenish February 2012 +1 -1

    സുപ്രിയ
    സുഭഗ
    സുഭ്രു
    സുമധ്യ
    സുമുഖി
    സുരൂപ
    സുലോചന
    ഹേമ
    ചിലനുതലാള്‍
    ചുരികുഴലാള്‍
    ചുരുങ്കിടൈ
    ചേല്‍ക്കണ്ണാള്‍
    ചേല്‍പ്പൊരുങ്കണ്ണി
    ചേല്‍മിഴി
    ചൊക്കിച്ചി
    ചൊല്‍ക്കണ്ണാള്‍
    ജലജമുഖി
    തണ്ടാര്‍മിഴി
    തനുഗാത്രി
    തനുമധ്യ
    തനുലത
    തനുലതിക
    കൃശാംഗി
    തന്വംഗി
    തന്വി
    തയ്യലാള്‍
    തരളമിഴി
    തരളാധരി
    തരളാപാംഗി
    തലോദരി
    തഴക്കാര്‍കുഴലാള്‍
    താമരക്കണ്ണി
    താമ്രാധര
    താര്‍കുഴലാള്‍
    താര്‍ച്ചായലാള്‍
    താര്‍ത്തേന്മൊഴി
    താരാര്‍കുഴലി
    താരാര്‍പൂങ്കുഴല്‍
    താരേശാസ്യ
    തൂമെയ്യാള്‍
    ദന്തിഗാമിനി
    ദീര്‍ഘലോചന
    ദീര്‍ഘാക്ഷി
    നങ്ങ
    നതഭ്രു
    നതമധ്യ
    നതാംഗി
    നമ്രാംഗി
    നല്ലാള്‍
    നല്ലി
    നവാംഗി
    നാഗേന്ദ്രഗാമിനി
    നിതംബവതി
    നീണയന
    നീലക്കണ്ണാള്‍
    നീലകാര്‍വേണി
    നീലമിഴി
    നീള്‍ക്കണ്ണാള്‍
    നെടുങ്കണ്ണി
    പക്ഷ്മളാക്ഷി
    പങ്കജനയന
    പങ്കജാക്ഷി
    പങ്കജേക്ഷണ
    പത്മലോചന
    പത്മാക്ഷി
    പന്തണികൊങ്കയാള്‍
    പന്തണിമുലയാള്‍
    പാടലാധരി
    പികമൊഴി
    പീനസ്തനി
    പീവരസ്തനി
    പുരികുഴലാള്‍
    പൂങ്കുഴലാള്‍
    പൂവേണി
    പൃഥുജഘന
    പെണ്‍കൊടി
    പേശലാംഗി
    പൈന്തന
    പൊന്നിറത്താള്‍
    പ്രതീപദര്‍ശിനി
    ബലജ
    ബിംബാധരി
    ബിസാംഗി
    ഭാനു
    ഭാനുമതി
    ഭാമിനി
    ഭാവിനി
    ഭാസുരാംഗി
    മകരലോചന
    മഞ്ജുനാശി
    മടുമൊഴി
    മതിനേര്‍
    മത്തകാമിനി
    മദനായുധം
    മദാലസ
    മദിരനയന
    മധുമൊഴി
    മധുരാധരി
    മധ്യക്ഷാമ
    മനോജ്ഞ
    മനോരമ
    മനോഹര
    മന്ദഗമന
    മന്ദഗാമിനി
    മല്ലനയന
    മല്ലമിഴി
    മല്ലാക്ഷി
    മഴലമിഴി
    മറിമാന്‍കണ്ണാള്‍
    മാടണിമുലയാള്‍
    മാന്‍‌കണ്ണി
    മാനേലുംകണ്ണി
    മാലവാര്‍കുഴലി
    മാഴക്കണ്ണാള്‍
    മിന്നിടക്കൊഴി
    മിന്നേരിട
    മീന്‍‌കണ്ണി
    മീനലോചന
    മീനാക്ഷി
    മുഗ്ധ
    മുഗ്ധാക്ഷി
    മുഗ്ധാനന
    മൃഗദൃക്‌ക്
    മൃഗനയന
    മൃഗാക്ഷി
    മൃഗീദൃക്‌ക്
    മൃദുഗാമിനി
    മൃദുല
    മൈക്കണ്ണി
    മോഹിനി
    രക്താധരി
    രംഭോരു
    രാകേന്ദുമുഖി
    രൂപവതി
    രോചന
    ലതാംഗി
    ലലിത
    ലോലാക്ഷി
    ലോലേക്ഷണ
    വക്രാപാംഗി
    വരഗാത്രി
    വരതനു
    വരയുവതി
    വരാംഗി
    വരാനന
    വരാരോഹ
    വരോരു
    വലജ
    വാമ
    വാര്‍മൊഴി
    വാരിജമിഴിയാള്‍
    വിധുമുഖി
    വിപുലജഘന
    വിശാലാക്ഷി
    വിസാംഗി
    വേരിച്ചൊല്ലാള്‍
    വേല്‍മിഴി
    ശാതോദരി
    ശുഭദതി
    ശുഭദന്തി
    ശുഭാംഗി
    ശുഭാനന
    ശോണാധരി
    ശോഭന
    സന്നതാംഗി
    സാമജഗാമിനി
    സാരംഗാക്ഷി
    സിത
    സിംഹോദരി
    സുകുമാരി
    സുതനു
    സുദതി
    സുദര്‍ശന
    സുദൃക്‌
    സുനയന

  • suresh_1970suresh_1970 February 2012 +1 -1

    ദയവു ചെയ്തു "സുന്ദരി" എന്ന പദം പദപ്രശ്നത്തിലിടരുത്. :)

    ഇവിടുള്ള "സുന്ദരന്‍ " മാരൊക്കെ ഉറക്കമാണോ ?

  • vivekrvvivekrv February 2012 +1 -1

    സുന്ദരന്‍ എന്ന വാക്കിന് ഒരു പര്യായം മാത്രം - വിവേക് :X

  • menonjalajamenonjalaja February 2012 +1 -1

    പണ്ട് പഠിച്ച ഒരു പദ്യത്തിന്റെ നാലുവരി എഴുതാന്‍ തോന്നുന്നു, വെറുതെ

    കണ്ണാടി കാണ്മോളവും തന്നുടെ മുഖമേറ്റം
    നന്നെന്നു നിരൂപിക്കും എത്രയും വിരൂപന്മാർ
    മത്തേഭം പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിപ്പൂ
    നിത്യവും സ്വച്ഛജലം തന്നിലേ കുളിച്ചാലും.



    :-)) :-))

  • menonjalajamenonjalaja February 2012 +1 -1

    സുന്ദരിമാരുടെ പര്യായങ്ങള്‍ ഞാന്‍ കോപ്പിയടിച്ച സ്ഥലത്തുനിന്ന് തന്നെയാണ് ജെനിഷും കോപ്പിയടിച്ചത് അല്ലേ? പെട്ടെന്ന് മനസ്സിലാകാത്തവയുടെ വിഗ്രഹാര്‍ത്ഥം കൂടി എഴുതാമായിരുന്നു. ഇനി ഇതില്‍ പെടാത്ത കുറെയെണ്ണം ഉണ്ട്. അവ കൂടി കണ്ടെത്തണം. കുറെ എന്റെ സ്റ്റോക്കില്‍ ഉണ്ട്.

  • menonjalajamenonjalaja February 2012 +1 -1

    സുരേഷ്, എന്റെ ഒരു പദപ്രശ്നത്തിന്റെ വിഷയം തന്നെ സുന്ദരി എന്നാണല്ലോ. :-))

  • srjenishsrjenish February 2012 +1 -1

    ആന, സിംഹം, കുതിര, മാന്‍‌, മയില്‍‌, കുയില്‍‌, അരയന്നം, വേഴാമ്പല്‍‌, വണ്ട്, പക്ഷി എന്നീ ജീവജാലങ്ങള്‍ക്കും..

    രാത്രിക്കും വെളിച്ചത്തിനും എന്നുവേണ്ട സ്ത്രീകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൊന്നിനും രത്നത്തിനും ആഭരണത്തിനും പകരം വയ്ക്കാവുന്ന ഒരു വാക്കുണ്ട്...

    പറയാമോ?

    ആര്‍ക്കുമറിയില്ലേ ഇതിന്റെ ഉത്തരം?

  • srjenishsrjenish February 2012 +1 -1

    ഒരു ക്ലൂ കൂടി...

    കര്‍പ്പൂരത്തിനും ചന്ദനത്തിനും മഞ്ഞളിനും ആ വാക്ക് ഉപയോഗിക്കാം...

  • menonjalajamenonjalaja February 2012 +1 -1

    സാരംഗം????

  • mujinedmujined February 2012 +1 -1

    =D> =D> =D>

  • menonjalajamenonjalaja February 2012 +1 -1

    ശരിയാണോ?

  • menonjalajamenonjalaja February 2012 +1 -1

    ഇത് ഞാന്‍ ഒരു പദപ്രശ്നത്തില്‍ ഇട്ടിട്ടുണ്ട്. കാത്തിരിക്കുക

  • srjenishsrjenish February 2012 +1 -1

    =D>

  • menonjalajamenonjalaja March 2012 +1 -1

    ശാരംഗത്തിനും ഈ അര്‍ത്ഥങ്ങളൊക്കെയുണ്ടെന്ന് തോന്നുന്നു.

  • menonjalajamenonjalaja March 2012 +1 -1

    മഞ്ജുനാശി
    മഞ്ജുഭാഷിണി
    മഞ്ജുളാംഗി
    മടുത്തൂകും മൊഴി-- തേന്‍മൊഴി
    മടുമൊഴി
    മടുമിഴി- - വിടര്‍ന്ന കണ്ണുകളുള്ളവള്‍
    മടുമലര്‍മിഴി
    മട്ടുമിണ്ണമൊഴി ---തേന്‍‌വാണി
    മട്ടോലും വാണി
    മതിമുഖി
    മതിനേര്‍മുഖി
    മത്തേഭഗമന
    മത്തേഭഗാമിനി
    മത്സ്യാക്ഷി
    മദാലസ
    മദിരനയന
    മദിരാക്ഷി
    മദിരലോചന
    മദിരേഷണ
    മധുഭാഷിണി
    മധുരഭാഷിണി
    മധുമൊഴി
    മധുരമൊഴി
    മധുവാണി
    മധുരവാണി
    മധുരാധരി
    മനോജ്ഞ
    മനോരമ
    മനോഹര
    മല്ലാക്ഷി
    മല്ലനയന

  • menonjalajamenonjalaja March 2012 +1 -1

    മന്ദഗമന
    മന്ദഗാമിനി
    മയ്ക്കണ്ണി
    മയ്ക്കണ്ണാള്‍
    മരുണ്ടകണ്ണാള്‍
    മല്ലമിഴി
    മല്ലലോചന
    മഴലമിഴി--ഭംഗിയുള്ള കണ്ണുകളോടുകൂടിയവള്‍
    മറിമാന്‍‌കണ്ണി
    മറിമാന്‍‌കണ്ണാള്‍
    നിതംബവതി
    നിതംബിനി
    നിടുങ്കണ്ണി
    വാമ
    വാമദൃക്ക്
    വാമലോചന
    വിധുമുഖി
    വിശാലാക്ഷി
    വക്രാപാംഗി
    ഭാമ
    ഭാനു
    ഭാനുമതി
    മംഗലാംഗി
    ലതാംഗി
    സാരംഗാക്ഷി
    കഞ്ജദളാക്ഷി
    കഞ്ജദളനേര്‍മുഖി
    പുരികുഴലാള്‍
    വിലോമനേത്ര
    ലതാംഗി
    ലോലാക്ഷി
    അംബുജാക്ഷി
    അംബുജേക്ഷണ
    മദ്ധ്യക്ഷാമ
    ബന്ധുരാംഗി
    നുണ്ണിട
    വേരിച്ചൊല്ലാള്‍ -തേന്‍‌മൊഴി

  • kadhakarankadhakaran March 2012 +1 -1

    ഒരു പേര് വിട്ടുപോയി - ജലജ :-D

  • menonjalajamenonjalaja March 2012 +1 -1 (+1 / -0 )

    അത് അവസാനം ചേര്‍ക്കാമെന്ന് വെച്ചു. വിനയം ! വിനയം!! വിനയം!!!

  • vivekrvvivekrv March 2012 +1 -1

    :-))

  • suresh_1970suresh_1970 March 2012 +1 -1

    ഈ ആണുങ്ങള്ക്കു പര്യായമൊന്നുമില്ലേ ! ആണുങ്ങളേ സംഘടിക്കുവിന്‍ , നിങ്ങള്ക്കു നഷ്ടപ്പെടാന്‍ പെണ്ണുങ്ങളാല്ലൊതെ ഒന്നുമില്ല!!!!

  • menonjalajamenonjalaja March 2012 +1 -1

    ജലജമുഖി എന്നൊരെണ്ണം ജെനിഷ് എഴുതിയിട്ടുണ്ടല്ലോ.

  • menonjalajamenonjalaja March 2012 +1 -1

    സുന്ദരിമാരുടെ പര്യായം കഴിഞ്ഞിട്ട് വേണം സുന്ദരന്മാരുടേത് നോക്കാന്‍. അത് വേഗം തീരുമെന്നുറപ്പ്.
    വേണമെങ്കില്‍ സുരേഷ് തുടങ്ങിക്കോളൂ.

  • suresh_1970suresh_1970 March 2012 +1 -1

    ഞാന്‍ സുന്ദരനല്ലേ, എന്നെ വെറുതെ വിട്ടേക്ക് !

  • menonjalajamenonjalaja March 2012 +1 -1

    ഞാന്‍ സുന്ദരനല്ലേ

    ആണല്ലോ.

  • kadhakarankadhakaran March 2012 +1 -1

    ദൈവം, സൂര്യന്‍ എന്നിവരേക്കാളും പര്യായങ്ങള്‍ സുന്ദരി/സ്ത്രീയ്ക്ക് - എന്നിട്ടും അവഗണനയെന്നു പരാതിയും :-ss

  • menonjalajamenonjalaja March 2012 +1 -1

    ‘‘ഭാരതം പൂജിച്ചുവഞ്ചിച്ചു നിന്ദിച്ചൊരായിരം നാരിമാര’‘ല്ലേ

  • menonjalajamenonjalaja March 2012 +1 -1

    കാന്തിമതി
    കുയില്‍‌വാണി
    കുയില്‍മൊഴി
    കുരം‌ഗാക്ഷി
    കുരംഗനയന
    കുവലയമിഴി
    കുശേശയാക്ഷി
    നവാംഗി
    മാനേല്‍മിഴി
    മാന്‍‌കണ്ണി
    ചാരുശീല
    ചാരുമിഴി
    ചന്ദ്രാനന
    അഞ്ചിതഭ്രൂ
    അഞ്ജനകേശി
    അരിവ
    ആലോലദൃക്ക്
    സുദതി
    സൌന്ദര്യവതി
    ഇന്ദീവരാക്ഷി
    ഉത്പലാക്ഷി
    സുഹാസിനി
    സുഭാഷിണി
    സുകേശിനി
    സുരൂപ
    സുമുഖി
    സുരൂപിണി
    രമണി

  • കൃഷ്ണവേണി
    നീലവേണി
    അരുവയര്‍
    കളഭഗാമിനി
    മത്തഗാമിനി
    സാമജസഞ്ചാരിണി
    സുനയന
    കൃശമദ്ധ്യ
    കൃശോദരി
    വിധുമുഖി
    മതിമുഖി
    പക്ഷ്മദളാക്ഷി
    കനകാംഗി
    ഘനകേശി
    ഹംസഗദ്ഗദ
    ഹംസഗാമിനി
    കംബുഗ്രീവ
    ഭാനു
    ഹേമ
    വാമ
    മുഗ്ദ്ധ
    താരേശാസ്യ
    ഭാമിനി
    ഭാവിനി
    മദാലസ
    സരോജദളനേത്രി
    വാമോരു
    കദളീക്ഷത
    ആയതനേത്ര
    ആയതനയന
    ആയതാക്ഷി
    സാരംഗാക്ഷി
    സാരംഗനയന
    അമൃതഭാഷിണി
    വാണുതല്‍
    ചെന്താര്‍മിഴി
    പൂന്തേന്‍മൊഴി
    സുഭ്രൂ
    മല്ലമിഴി
    മുഗ്ദ്ധാക്ഷി
    മുഗ്ദ്ധനയന

  • ദന്തിഗമന
    സുദർശന
    കർണ്ണേജപാക്ഷി
    കാർകുഴലാൾ
    കാഞ്ചനാംഗി
    കഞ്ജനേർമുഖി
    അംഗന
    മഞ്ജുളാംഗി
    ഭദ്രിക
    മനോമോഹിനി
    ശോണാധരി
    രൂപവതി
    ഘനകേശി
    കാതരമിഴി
    ശോഭന

  • പാണിപീഡനം
    അർത്ഥം പറയാമോ?

  • srjenishsrjenish May 2012 +1 -1

    ഭര്‍ത്താക്കന്മാര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ പീഡനം..

  • പരസ്പരപീഡനം എന്നു പറയുന്നതല്ലേ കൂടുതൽ ശരി? അത് ഏറിയും കുറഞ്ഞുമിരിക്കുമെന്നല്ലേയുള്ളൂ.

    ഒന്നുകൂടി. പാണിപീഡനം കഴിയുമ്പോൾ അല്ലേ ഭർത്താവ് ആകുന്നത്?

  • srjenishsrjenish May 2012 +1 -1

    ഈ പീഡനം മൂലമല്ലേ ഭര്‍ത്താവാകുന്നത്? ;;)

  • mujinedmujined May 2012 +1 -1

    പാണി = ഹസ്തം പീഡനം = ഉപദ്രവിക്കല്‍
    പാണിപീഡനം = കരണത്തടിക്കല്‍ :O
    ഭര്‍ത്താക്കന്മാര്‍ പീഡിപ്പിക്കുമ്പോയല്ലേ ഭാര്യമാര്‍ ഭാര്യമാരാകുന്നത്? :)

  • നിഘണ്ടുവിൽ പാണിപീഡനത്തിന് അർത്ഥം കൊടുത്തിരിക്കുന്നത് വിവാഹം എന്നാണ്.

  • srjenishsrjenish May 2012 +1 -1

    പീഡനം തുടങ്ങുന്നതിനു മുന്‍പുള്ള കൈകൊടുക്കലല്ലേ വിവാഹം?

  • vivek_rvvivek_rv May 2012 +1 -1

    ഗുസ്തിക്ക് മുമ്പ് കൈ കൊടുക്കുന്നതുപോലെയാണോ? ;))

  • നല്ല ഉപമ

  • :-bd

  • വിവാഹവും ഗുസ്തിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ എന്തൊക്കെയാണ് ?

  • menonjalajamenonjalaja June 2012 +1 -1

    ഒരു സാമ്യം വേണമെങ്കിൽ പറയാം. രണ്ടും അഡ്ജസ്റ്റ്മെന്റാണ്.

  • vivek_rvvivek_rv June 2012 +1 -1

    1. രണ്ടിലും വേദനിക്കുന്നത് കളിക്കാര്‍ക്കു മാത്രം. കണ്ടിരിക്കുന്നവര്‍ക്ക് വിനോദം മാത്രം
    2. നല്ലൊരു റഫറിയില്ലെങ്കില്‍ കളി കാര്യമാകും

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion