സ്ത്രീപര്‍വം
  • ponnilavponnilav January 2012 +1 -1

    സ്ത്രീകള്‍ക്കും സ്ത്രീവിദ്വേഷികളല്ലാത്ത പുരുഷന്മാര്‍ക്കും സ്വാഗതം.
    ചര്‍ച്ച ചെയ്യൂ സ്ത്രീകളുടെ പ്രശ്നങ്ങള്‍ , വിജയങ്ങള്‍
    ( സ്ത്രീകളുണ്ടാക്കുന്ന പ്രശ്നങ്ങളുമാവാം)

  • srjenishsrjenish January 2012 +1 -1

    Worries
    Invited
    For
    Ever ;)

  • kadhakarankadhakaran January 2012 +1 -1

    >>>സ്ത്രീകള്‍ക്കും സ്ത്രീവിദ്വേഷികളല്ലാത്ത പുരുഷന്മാര്‍ക്കും സ്വാഗതം.>>>>

    സ്ത്രീ വിദ്വേഷികളായ സ്ത്രീകള്‍ക്ക് വരാമോ? :p

  • VIDOOSHAKANVIDOOSHAKAN January 2012 +1 -1

    ന്നാ ഏതെങ്കിലും സ്ത്രീക്ക് ഇങ്ങു വരാംപറ്റുവോ ന്റെ കഥാകാരാ .
    :-))

  • VIDOOSHAKANVIDOOSHAKAN January 2012 +1 -1

    ജെനിഷ് ,
    അനുഭവം ഗുരു . ശിവ ശിവ . :-((
    ഇനി രക്ഷപ്പെടാനുള്ള മാര്‍ഗം തരാവ്വോന്നു നോക്ക്വാ :p

  • ponnilavponnilav January 2012 +1 -1

    സ്ത്രീകളുടെ പ്രശ്നങ്ങള്‍ തമസ്കരിക്കാന്‍ ശ്രമിക്കുന്ന
    പുരുഷന്റെ അര്‍ത്ഥശൂന്യമായ പ്രതികരണങ്ങള്‍ .....
    ഇതാണ് കാലമെത്ര മാറിയിട്ടും സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.
    അതിവിടെ വേണ്ട . വേണ്ടേവേണ്ട കഥാകാര , ജെനിഷ് , വിദൂഷകാ ..

  • ponnilavponnilav January 2012 +1 -1

    പത്രങ്ങളില്‍ എന്നും കാണുന്ന വാര്‍ത്തകളാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം .
    എന്നിട്ടും ഇക്കൂട്ടത്തില്‍ ഒരാളുണ്ടായോ അതൊന്നു ശ്രദ്ധയില്‍ കൊണ്ടുവരാന്‍ . മുല്ലപ്പെരിയാറും സന്തോഷ്‌ പണ്ഡിറ്റും
    അഴിമതിയും രാഷ്ട്രീയ കോമാളികളും അരങ്ങു നിറഞ്ഞാടുമ്പോള്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് എന്ത് കാര്യം .
    ഒരു തട്ടുപൊളിപ്പന്‍ സിനിമയിലെ ഒരു രംഗം .
    വിദ്യാഭ്യാസവും വരുമാനവും ഉള്ളപ്പോഴും സ്വന്തം വീട്ടില്‍ പോലും സ്വാതന്ത്ര്യമില്ലാത്ത ഒരു വര്‍ഗം .
    താന്‍ ജോലി ചെയ്തുണ്ടാക്കുന്ന വരുമാനത്തില്‍ നിന്ന് ഒരു ചില്ലിക്കാശ് സ്വയം ചെലവഴിക്കാന്‍ സ്വാതന്ത്ര്യമില്ലാത്തവര്‍
    എന്റെ കൂടെ തന്നെയുണ്ട്‌ . സ്ത്രീക്ക് ഇപ്പോഴും അടിമത്തം തന്നെ .
    പുരുഷനേക്കാള്‍ വരുമാനമോ സൗന്ദര്യമോ ഉണ്ടായാല്‍ തുടങ്ങുകയായി അപകര്‍ഷതാബോധവും സംശയരോഗവും .
    ഒരു മലയാളി വനിതക്ക് എന്നാണു സ്വാതന്ത്യത്തോടെ ജീവിക്കാന്‍ കഴിയുന്നത്‌ ?
    പേടിയില്ലാതെ പുറത്തിറങ്ങി നടക്കാന്‍ ,
    സ്വന്തമായി സമ്പാദിച്ച പണം സന്തോഷത്തോടെ ഒന്ന് ചെലവഴിക്കാന്‍ ,
    പെണ്മക്കളെ പേടിയില്ലാതെ വളര്‍ത്താന്‍ എന്ന് കഴിയും അവര്‍ക്ക് ?
    ഓരോ ചുവടിലും ചതിക്കുഴികളുണ്ട്, സ്വന്തം അച്ഛനെപ്പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തണം എന്ന് ഉപദേശിച്ചു പെണ്മക്കളെ
    വളര്‍ത്തി വിടേണ്ട അമ്മമാരുടെ ഗതികേട് ഓര്‍ത്തു നോക്കൂ .

    സ്ത്രീകളുടെ ചെറിയ പോരായ്മകളെ പെരുപ്പിച്ചു കാര്‍ട്ടൂ ണ്കളും കോമഡി പരിപാടികളും അവതരിപ്പിക്കുന്നവര്‍
    എന്തേ അവരുടെ പ്രശ്നങ്ങളെ അവഗണിക്കുന്നൂ. സ്ത്രീകളെ കച്ചവടച്ചരക്കാക്കുന്ന സമൂഹം .....

  • srjenishsrjenish January 2012 +1 -1

    സ്ത്രീസമത്വത്തിന് വേണ്ടി വാദിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുകയാണ്. പുരുഷന്‍ ചെയ്യുന്ന ഏത് ജോലിയും സ്ത്രീയ്ക്ക് ചെയ്യുവാന്‍ കഴിയുമെന്നും അതിന് വിഘാതമായി നില്ക്കുന്നത് പുരുഷന്‍ മാത്രമാണെന്നും ഉള്ള മിധ്യാസങ്കല്‍പ്പങ്ങള്‍ സ്ത്രീകളില്‍ രൂഢമൂലമായി വരുന്നു. സ്ത്രീയെയും പുരുഷനെയും ഒരുപോലെ കാണുന്നതില്‍ തെറ്റില്ലെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും പലപ്പോഴും അത് ശരിയാകണമെന്നില്ല. സ്ത്രീയെയും പുരുഷനെയും വ്യത്യസ്ത രീതിയില്‍ തന്നെയാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ശാരീരികമായാലും മാനസികമായാലും ആ വ്യത്യാസം വളരെ വ്യക്തവുമാണ്. ഇത് മനസ്സിലാക്കാതെയാണ് സ്ത്രീകള്‍ക്ക് മരത്തില്‍ കയറാനും വണ്ടിയോടിക്കാനും എന്ന് വേണ്ട പുരുഷന്‍ ചെയ്യുന്നതും ചെയ്യാത്തതുമായ എല്ലാ ജോലികളിലും സംവരണം അനുവദിക്കുന്നത്.

    ശാരീരികമായ വ്യത്യാസങ്ങള്‍ തല്ക്കാലം വിടാം. മാനസികമായ വ്യത്യാസങ്ങള്‍ നോക്കുക. ശാസ്ത്രീയമായ പഠനങ്ങള്‍ തെളിയിക്കുന്നത് സ്ത്രീകള്‍ക്ക് multi tasking skill പുരുഷനേക്കാള്‍ വളരെയധികമാണെന്നാണ്. അതായത് ഒരേ സമയം ഒന്നിലധികം ജോലികള്‍ അനായാസമായി ചെയ്യുവാന്‍ സ്ത്രീയ്ക്ക് കഴിയും. അതുകൊണ്ട് തന്നെയാണ് കാള്‍സെന്ററുകളിലും സ്കൂളുകളിലും ആതുരാലയങ്ങളിലും അവര്‍ക്ക് ശോഭിക്കാന്‍ കഴിയുന്നത്. സീരിയലുകള്‍ കണ്ടുകൊണ്ട് കറിക്കരിയലും മറ്റ് അടുക്കളപ്പണികള്‍ ചെയ്യലും സ്ത്രീയെ സംബന്ധിച്ച് എളുപ്പമാണ്. പക്ഷേ, പുരുഷന്റെ കാര്യം അങ്ങനെയല്ല. ഞാന്‍ ഇന്നലെ ക്രിക്കറ്റ് കണ്ടുകൊണ്ട് പരത്തിയ ചപ്പാത്തിക്ക് ഇന്ത്യയുടെ ഭൂപടത്തോട് സാമ്യമുണ്ടായിരുന്നു. നല്ല ശ്രദ്ധയോടെ ചപ്പാത്തി പരത്തിയാല്‍ ഒന്നുമില്ലെങ്കിലും ഒരു ആസ്ത്രേലിയന്‍ ഭൂപടമെങ്കിലും ഉണ്ടാക്കാന്‍ കഴിയുമായിരുന്നിടത്താണ് ഇതെന്ന് ഓര്‍ക്കണം.

    അതുപോലെ ഡ്രൈവിങ്ങ് സ്ത്രീകള്‍ക്ക് ഒട്ടും ഇണങ്ങാത്ത ഒരു മേഖലയാണ്. കാരണം മറ്റൊന്നുമല്ല. സ്ത്രീകളുടെ reaction time പുരുഷന്മാരുടേതിന്റെ ഇരട്ടിയാണെന്നതാണ്. പുരുഷന് വളരെ ദൂരെയുള്ള വസ്തുക്കളെ തിരിച്ചറിയാനും അതിന്റെ ഗതിയും വേഗവും നിര്‍ണ്ണയിക്കാനും കഴിയുമ്പോള്‍ സ്ത്രീകള്‍ക്ക് അത് സാദ്ധ്യമല്ല. വസ്തു വളരെ അടുത്തെത്തിയാലേ അവര്‍ക്ക് അതിന്റെ വേഗവും ഗതിയും മനസ്സിലാവുകയുള്ളൂ. ഇതുകൊണ്ടൊക്കെയാണ് ഡ്രൈവ് ചെയ്യുന്ന പുരുഷന്റെ കൂടെ മുന്‍സീറ്റില്‍ ഇരിക്കുന്ന സ്ത്രീ എതിരെവരുന്ന വണ്ടികള്‍ കണ്ട് നിലവിളിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്യുമ്പോള്‍ പുരുഷന്‍ അനായാസേന ഓടിച്ചു പോകുന്നത്.

    ഇങ്ങനെ ഓരോ മേഖലയിലും ഈ അസമത്വം നമുക്ക് ദര്ശിക്കാവുന്നതാണ്. സ്വന്തം കഴിവിനനുസരിച്ചുള്ള മേഖലകള്‍ തിരഞ്ഞെടുക്കാതെ പുരുഷന്മാര്‍ ചെയ്യുന്ന ജോലികളിലെല്ലാം സംവരണം വേണമെന്ന് സ്ത്രീകള്‍ വാദിക്കുമ്പോള്‍ ഇതും ഓര്‍ക്കുന്നത് നന്ന്.

  • unnikmpunnikmp January 2012 +1 -1

    നിള ഒന്നാന്തരം ഒരു സ്ത്രീ വിമോചകയാണല്ലോ???... B-)..പ്രശ്നങ്ങള്‍ സ്ത്രീകള്‍ മാത്രമാണോ നിള നേരിടുന്നത്?മനുഷ്യവര്‍ഗ്ഗം മുഴുവന്‍ നേരിടുന്നില്ലേ?...മുല്ലപ്പെരിയാര്‍ ഒരു സമൂഹത്തിന്റെ മുഴുവന്‍ പ്രശ്നമല്ലേ?,സ്ത്രീകളും,കുട്ടികളും,വൃദ്ധന്മാരും അടക്കം ഉള്ള ആ കൂട്ടരുടെ നിലനില്‍പ്പിന്റെ പ്രശ്നത്തെ എങ്ങിനെ ലഘൂകരിച്ചു കാണാന്‍ കഴിയും നമ്മള്‍ക്ക്??...എത്ര സ്ത്രീകള്‍ ആണ് അടിമകളായി ജീവിക്കുന്നത് ഇന്ന്?...മൂന്നാം ലോക രാഷ്ട്രങ്ങളിലെ ആയിരക്കണക്കിന് യുവാക്കള്‍ അടിമകളെപ്പോലെ ജോലി ചെയ്യുന്നുണ്ട് ഗള്‍ഫ്‌ മേഖലകളിലും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും...അവരുടെ കണ്ണീരും,കഷ്ടപ്പാടും ഒന്നും കണ്ടില്ലെന്നു നടിക്കാന്‍ പറ്റുമോ?..മുഖ ധാരയിലേക്ക് ധൈര്യമായി കടന്നു വരികയും,ഉറച്ച കാല്‍വെപ്പുകളോടെ നടന്നു മുന്നേറുകയും ചെയ്യുന്ന വനിതകള്‍ ഇന്ന് സര്‍വ്വസാധാരണമാണ്...വിദ്യാഭ്യാസ മേഘലകളിലും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും ഏറെ മുന്നില്‍ ആണ് സ്ത്രീകള്‍...
    സര്‍വ്വം സഹായായ സ്ത്രീ' എന്നൊക്കെ വെറും കവിവാക്കുകളില്‍ മാത്രമേ ഇപ്പോള്‍ കാണാന്‍ കഴിയൂ...'കണ്ണിനു കണ്ണ്..പല്ലിനു പല്ല്' എന്നാണ് ഇപ്പോള്‍ അവരുടെ രീതി...നിളയുടെയും,ജലജേച്ചിയുടെയും,അഞ്ജനയുടെയും വാക്കുകള്‍ വായിക്കുന്ന നമ്മള്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്...നിങ്ങള്‍ ഒക്കെ ഇന്നത്തെ സ്ത്രീ സമൂഹത്തിന്റെ പ്രായോഗിക വക്താക്കള്‍ ആണ് എന്റെ കാഴ്ചപ്പാടില്‍....സ്ത്രീ-പുരുഷ ലിംഗ ഭേതം ഇല്ലാതെ മനുഷ്യ സമൂഹത്തിന്റെ ഉന്നമനം എന്ന ആശയം ആണ് മനസ്സില്‍ വളരേണ്ടതും, അതിനായി നമ്മള്‍ ശ്രമിക്കേണ്ടതും...

  • srjenishsrjenish January 2012 +1 -1

    ഒരു കുഞ്ഞ് പെണ്ണായാലും ആണായാലും അവന്‍/അവള്‍ ആദ്യമായി പഠിക്കുന്ന പാഠങ്ങള്‍ സ്വന്തം അമ്മയില്‍ നിന്നാണ്. അതായത് ഒരു കുഞ്ഞിന്റെ സ്വഭാവ രൂപീകരണത്തില്‍ അമ്മമാരുടെ കടമ വളരെ വലുതാണ്. അതുപോലെ തന്നെയാണ് അച്ഛന്റെയും.. എല്ലാ പുരുഷന്മാരും നമ്മുടെ സമൂഹത്തില്‍ മോശക്കാരാണെന്ന് നിളയ്ക്ക് പറയുവാന്‍ സാധിക്കുമോ? ഇല്ലല്ലോ? അപ്പോള്‍ അടിസ്ഥാ‍നപരമായി പുരുഷന്‍ എന്ന ജന്തുവിന്റെ തെറ്റല്ല അത്? അവനെ എങ്ങനെയാണ് മാതാപിതാക്കള്‍ വളര്‍ത്തിക്കൊണ്ടുവരുന്നത് എന്നത് ഇവിടെ വളരെ ശ്രദ്ധേയമായ കാര്യമാണ്. സ്വന്തം കുഞ്ഞുങ്ങളെ ഏത് ദുഷിച്ച സാഹചര്യത്തിലും നേരായ മാര്‍ഗ്ഗത്തില്‍ ചരിക്കാന്‍ പ്രാപ്തിയുള്ളവരാക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചാല്‍ ഒരിക്കലും സമൂഹം അധഃപതനത്തിലേക്ക് പോകില്ല.

  • ponnilavponnilav January 2012 +1 -1

    ജെനിഷ് ,
    ചപ്പാത്തിക്ക് ഇന്ത്യയുടെ ആകൃതി വന്നുതു കൊണ്ട് സ്വാദിന് മാറ്റമുണ്ടായില്ലല്ലോ.
    അപ്പോള്‍ രാജ്യസ്നേഹത്തോടെ കഴിച്ചു കൊള്ളൂ . :-))
    എന്റെ ഒരു സുഹൃത്ത്‌ ചപ്പാത്തി കൃത്യം വട്ടത്തില്‍ അല്ല ഭാര്യ പരത്തിയിരിക്കുന്നതെങ്കില്‍ മുഴുവനും
    വീണ്ടു ഉരുട്ടിയെടുത്ത്‌ വൃത്തിയായി വല്ല വട്ടത്തില്‍ പരത്തും .
    കമ്പനിയിലെ പന്ത്രണ്ടു മണിക്കൂര്‍ പണി കഴിഞ്ഞു അപ്പോള്‍ വന്നതാണെങ്കിലും . . =D>

  • unnikmpunnikmp January 2012 +1 -1

    "ചപ്പാത്തി കഴിച്ചാല്‍ പോരെ അതിന്റെ വക്രതയും,വ്യാസവും അളക്കണോ??" - അപ്പം തിന്നാല്‍ പോരെ കുഴിയെണ്ണണോ ' എന്നതിന്റെ ആധുനികവല്‍ക്കരിച്ച ചൊല്ല് എനിക്ക് കിട്ടി..ഹ ഹ

  • srjenishsrjenish January 2012 +1 -1

    നല്ലപാതി ആയിരിക്കും ആ ആള്‍..

  • srjenishsrjenish January 2012 +1 -1

    ##"ചപ്പാത്തി കഴിച്ചാല്‍ പോരെ അതിന്റെ വക്രതയും,വ്യാസവും അളക്കണോ??"

    ശരിയാണ്.. രുചിക്ക് വ്യത്യാസവുമില്ല.. പക്ഷേ ഞങ്ങളുടെ “ദോശക്കല്ല്” ചെറുതായതിനാല്‍ ഇന്ത്യയുടെ വാലിനോട് ചേര്‍ന്ന ശ്രീലങ്കയുടെ ഭാഗം വെളിയില്‍ ആകും.. നല്ലവണ്ണം മൊരിയത്തുമില്ല.. :)

  • unnikmpunnikmp January 2012 +1 -1

    @ജെനീഷ്‌ - ശ്രീലങ്ക പോയാല്‍ പൊയ്ക്കോട്ടേ, ആന്റമാനും,ലക്ഷദ്വീപും ഉണ്ടല്ലോ എന്നങ്ങു കരുതി സമാധാനിച്ചാല്‍ പോരെ..

  • ponnilavponnilav January 2012 +1 -1

    ഉണ്ണി, ജെനിഷ് ഞാന്‍ നോക്കുന്ന വീക്ഷണകോണിലൂടെ നിങ്ങള്ക്ക് സ്ത്രീകളുടെ പ്രശ്നങ്ങള്‍ നോക്കി കാണാന്‍ കഴിയില്ല .
    സ്ത്രീകളുടെ പ്രശ്നങ്ങള്‍ ആണ് ഞാന്‍ പറഞ്ഞത് സ്ത്രീ വിമോചകര്‍ പറയുന്ന വെറും വാദത്തിനു വേണ്ടിയുള്ള വാദമല്ല .
    സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരിക അസമത്വം ജെനിഷ് പറഞ്ഞു . നമ്മുടെ പാരമ്പര്യം സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരുന്നു .
    സംഘകാലത്തിനു മുന്‍പ് സ്ത്രീകളായിരുന്നു വേട്ടയാടി ഭക്ഷണം ശേഖരിച്ചിരുന്നത് . കുടുംബം നോക്കിയിരുന്നത് .
    രാജഭരണം പടയാളികളെ ഉണ്ടാക്കാന്‍ തുടങ്ങിയപ്പോഴാണ് പുരുഷന്‍ കരുത്താര്‍ജിച്ചത് . ഗര്‍ഭപാത്രവും പാല്‍ ചുരത്തുന്ന മാറിടങ്ങളും തീണ്ടാരിയെന്ന അസൌകര്യവും ഇല്ലായിരുന്നുവെങ്കില്‍ ആ പടയൊരുക്കം സ്ത്രീകള്‍ തന്നെ നടത്തുമായിരുന്നു . മാറിയ ജീവിത സാഹചര്യങ്ങള്‍ അവരെ ശാരീരികമായി അബലയാക്കി . പക്ഷെ ദുഷിച്ച പുരുഷവര്‍ഗം ഉണ്ണാനും ഉടുക്കാനും കൊടുക്കുന്നതിന്റെ പേരില്‍ അവളെ നിലത്തിട്ടരച്ചു.
    ഇന്ന് നാം കേള്‍ക്കുന്ന ഒന്നോ രണ്ടോ സ്ത്രീകളെ കുറിച്ചുള്ള കഥകള്‍ കണ്ടു സ്ത്രീകള്‍ മുന്‍നിരയിലേക്ക് വന്നു എന്ന് പറയരുത് . വരാന്‍ ചിലര്‍ പ്രതിസന്ധികളെ നേരിടുന്നു ഒന്നോ രണ്ടോ പേര്‍ ജയിക്കുന്നു .

  • ponnilavponnilav January 2012 +1 -1

    ജെനിഷ് ,
    നല്ല പാതിയല്ല . എങ്കില്‍ ഞാന്‍ രക്ഷപ്പെട്ടില്ലേ.

  • unnikmpunnikmp January 2012 +1 -1

    ഈ ചര്‍ച്ച 'ഓംകാരത്തിന്റെ' പൊരുള്‍ തേടി ബ്രഹ്മാവും,വിഷ്ണുവും അലഞ്ഞത് പോലെയാവും...ഒന്നുകില്‍ ബ്രഹ്മാവിനെ പോലെ 'കണ്ടെത്തി' എന്നങ്ങു കള്ളം പറയണം, അല്ലെങ്കില്‍ വിഷ്ണുവിനെ പോലെ 'അറിയില്ല' എന്ന് സത്യം പറയണം...ശാരീരികവും,മാനസികവുമായ സ്ഥിതിവിശേഷങ്ങളെ കുറിച്ച് നല്ല അവബോധം ഉണ്ടാക്കി,തന്നെ കൊണ്ടാവുന്നത് മാത്രം ചെയ്ത് പരസ്പരം ബഹുമാനിച്ചും,സ്നേഹിച്ചും സ്ത്രീയും പുരുഷനും ജീവിക്കണം, അതാണ്‌ എന്റെ അഭിപ്രായം...

  • aparichithanaparichithan January 2012 +1 -1

    >>പക്ഷെ ദുഷിച്ച പുരുഷവര്‍ഗം ഉണ്ണാനും ഉടുക്കാനും കൊടുക്കുന്നതിന്റെ പേരില്‍ അവളെ നിലത്തിട്ടരച്ചു.>>

    ഇതാണ് എല്ലാ സ്ത്രീപക്ഷവാദികളുടേയും പ്രശ്നം. പുരുഷവര്‍ഗ്ഗത്തെ അടച്ചാക്ഷേപിച്ചുകളയും..
    സ്ത്രീയും പുരുഷനും പരസ്പരപൂരകങ്ങളാണെന്ന് ഇരുകൂട്ടരും എന്ന് അംഗീകരിക്കുന്നോ
    അന്നേ ഈ പരസ്പരമുള്ള പഴിപറച്ചില്‍ അവസാനിക്കൂ.

  • ponnilavponnilav January 2012 +1 -1

    ഉണ്ണി ,
    ഞാന്‍ ഒരു സ്ത്രീ വിമോചകയല്ല. സ്ത്രീയ്ക്കും പുരുഷനും സമൂഹത്തില്‍ ഉള്ള സ്ഥാനം അംഗീകരിക്കുന്ന വ്യക്തിയാണ് .
    പക്ഷെ സ്ത്രീ പീഡിപ്പിക്കപ്പെടുമ്പോള്‍ (മാനസികവും ശാരീരികവും ആയി) ഞാന്‍ വല്ലാതെ വികാരഭരിതയാവുന്നു .
    മൂന്നു നാലും വയസ്സുള്ള കുട്ടികളെ പീഡിപ്പിക്കുന്ന മനുഷ്യമൃഗങ്ങളെ വെടിവച്ചു കൊള്ളുന്നത്‌ സ്വപ്നം കാണുന്നു .
    ഉറക്കം നഷ്ടപ്പെടുന്നു .പുരുഷന്‍ കൂടുതല്‍ സ്വാതന്ത്ര്യവും അവകാശവും പിടിച്ചെടുക്കുമ്പോള്‍ അസ്വസ്ഥയാവുന്നു.
    ഞാന്‍ പഠിപ്പിച്ചിരുന്ന കോളേജിനടുത്തു ഒരു മനുഷ്യമൃഗം( അങ്ങനെ വിളിച്ചാല്‍ മൃഗങ്ങള്‍ക്ക് പോലും ഇഷ്ടപ്പെടില്ല )
    നാലുവയസ്സുള്ള കുട്ടിയെ ..... വേണ്ട ബാക്കി പറയാന്‍ പോലും ... എന്റെ മകള്‍ക്ക് അന്ന് നാല് വയസ്സാണ് .
    ഒരമ്മയായ ഞാന്‍ എങ്ങനെ ആ വാര്‍ത്ത അനുഭവിക്കുന്നു എന്നത് ഒരാണിനും ഉള്‍ക്കൊള്ളാന്‍ കഴിയില്ല .
    ആ മനുഷ്യനെ നേരിട്ട് കണ്ടിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നെന്നും .

  • ponnilavponnilav January 2012 +1 -1

    ഉണ്ണീ ഞാന്‍ പറഞ്ഞത് ചരിത്രമാണ് . അതില്‍ എന്റെ ചിന്തയില്ല . പക്ഷെ ഉണ്ണി സ്വന്തം വീട്ടിലെ അവസ്ഥ മാത്രം ഒന്ന് വിലയിരുത്തൂ .
    അവിടെയും ഉണ്ട് സ്ത്രീപുരുഷ അസമത്വം . ഒന്നുകില്‍ അതുമായി സ്ത്രീകള്‍ പൊരുതപ്പെട്ടിട്ടുണ്ടാവും . അല്ലെങ്കില്‍ ചെറിയ അസ്വസ്ഥതകള്‍ തുടരുന്നുണ്ടാവും .
    ഞാന്‍ പുരുഷനെ ബഹുമാനിക്കുന്ന ,എന്നാല്‍ കുടുംബത്തിനകത്ത്‌ സ്ത്രീക്കും പുരുഷനും തുല്യ സ്ഥാനം വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് .എനിക്ക് ആ സ്വാതന്ത്ര്യം കിട്ടുന്നുമുണ്ട് . അതിനാല്‍ സ്ത്രീ വിമോചക ആവേണ്ടി വന്നിട്ടുമില്ല . :)

  • srjenishsrjenish January 2012 +1 -1

    മാനുഷിക മൂല്യങ്ങള്‍ വളരെ കുറഞ്ഞ ഒരു സമൂഹമാണ് ഇന്ന് വളര്‍ന്ന് വരുന്നത് എന്നൊരു ധാരണ ഇപ്പോള്‍ പലരിലും ഉണ്ടാകുന്നു. ഇതിന് ഒരു കാരണം മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ മത്സരിച്ച് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുവാനായി ഓടിനടക്കുന്നു. പ്രൈം ടൈമില്‍ പോലും FIR പോലുള്ള പ്രോഗ്രാമുകള്‍ സം‌പ്രേക്ഷണം ചെയ്യുന്നു. ഇതൊക്കെ കാണുന്ന സാധാരക്കാരന്‍ സമൂഹത്തിന്റെ ഈ പോക്ക് കണ്ട് അന്താളിച്ച് നില്‍ക്കുന്നു. പക്ഷേ സത്യം മറ്റൊന്നാണ്. എല്ലാ കാലഘട്ടങ്ങളിലും ഇതുപോലെയുള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടായിരുന്നു. അവയൊന്നും ഇത്രയേറെ ചര്‍ച്ചചെയ്തിരുന്നില്ല എന്നതുകൊണ്ട് അറിയാതെപോയതാണ്.

  • srjenishsrjenish January 2012 +1 -1

    ###കുടുംബത്തിനകത്ത്‌ സ്ത്രീക്കും പുരുഷനും തുല്യ സ്ഥാനം വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്

    ഇവിടെയാണ് കുഴപ്പം.. ഈ തുല്യതയ്ക്കു വേണ്ടിയാണ് ഇന്ന് സ്ത്രീകള്‍ മുറവിളി കൂട്ടുന്നത്...

    ഞാന്‍ ഒരു ഉദാഹരണം പറയാം.. ഇന്ന് സ്ത്രീകള്‍ രാത്രിയിലും പകലും ജോലി ചെയ്യുന്നു.. രാത്രിയില്‍ സഞ്ചരിക്കുന്നു.. അവര്‍ പുരുഷന് തുല്യരാകാന്‍ ശ്രമിക്കുന്നു.. നല്ലതു തന്നെ..

    പക്ഷേ, അപ്പോഴാണ് ശാരീരികവും മാനസികവുമായ് ചില മാറ്റങ്ങള്‍ പുരുഷനെയും സ്ത്രീയേയും വ്യത്യസ്തരാക്കുന്നത്. രാത്രിയില്‍ സഞ്ചരിക്കുമ്പോള്‍ ഒരു മോഷ്ടാവ് ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു എന്ന് വിചാരിക്കുക. പുരുഷന്‍ ദേഷ്യം വന്നാല്‍ ആദ്യം പ്രവര്‍ത്തിക്കുകയും പിന്നീട് ചിന്തിക്കുകയും ചെയ്യുന്നവരാണ്. അഡ്രിനാലിന്‍ ഹോര്‍മോണ്‍ അവനെ പെട്ടെന്ന് കര്‍മ്മനിരതനാക്കുന്നു. മോഷ്ടാവിനെ പെട്ടെന്ന് തിരിച്ച് ആക്രമിക്കാന്‍ അവന് കഴിയുന്ന. എന്നാല്‍ സ്ത്രീയോ. സ്ത്രീ ദേഷ്യം വന്നാല്‍ ആദ്യം പ്രതികരിക്കുകയും (വാക്കാല്‍) പിന്നീട് ചിന്തിക്കുകയും ചെയ്യുന്നവരാണ്. അതിനാല്‍ തന്നെ അവരുടെ ആദ്യ പ്രതികരണം കരച്ചിലോ നിലവിളിയോ ആയി ചുരുങ്ങുന്നു. ഇവിടെ എങ്ങനെയാണ് അവര്‍ സമത്വം കൈവരിക്കുക?

  • ponnilavponnilav January 2012 +1 -1

    >>>>>>>>>>എല്ലാ പുരുഷന്മാരും നമ്മുടെ സമൂഹത്തില്‍ മോശക്കാരാണെന്ന് നിളയ്ക്ക് പറയുവാന്‍ സാധിക്കുമോ? ഇല്ലല്ലോ? അപ്പോള്‍ അടിസ്ഥാ‍നപരമായി പുരുഷന്‍ എന്ന ജന്തുവിന്റെ തെറ്റല്ല അത്? അവനെ എങ്ങനെയാണ് മാതാപിതാക്കള്‍ വളര്‍ത്തിക്കൊണ്ടുവരുന്നത് എന്നത് ഇവിടെ വളരെ ശ്രദ്ധേയമായ കാര്യമാണ്. സ്വന്തം കുഞ്ഞുങ്ങളെ ഏത് ദുഷിച്ച സാഹചര്യത്തിലും നേരായ മാര്‍ഗ്ഗത്തില്‍ ചരിക്കാന്‍ പ്രാപ്തിയുള്ളവരാക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചാല്‍ ഒരിക്കലും സമൂഹം അധഃപതനത്തിലേക്ക് പോകില്ല.<<<<<<<<<<<<<<br />

    ഞാനങ്ങനെ പറഞ്ഞില്ലല്ലോ ജെനിഷ് , ഇന്നത്തെ സമൂഹത്തില്‍ ദുഷിച്ചവരുടെ എണ്ണം കൂടുന്നുണ്ടോ എന്ന ഒരു ശംശയം ശേഷിക്കുന്നു .
    ഞാന്‍ എത്ര സ്വാതന്ത്ര്യത്തോടെ ആണ് വളര്‍ന്നത്‌ . ആരോടും സംസാരിക്കുന്നതിനു ബന്ധുക്കളുടെ വീട്ടില്‍ പോകുന്നതിനു തടസമുണ്ടായിരുന്നില്ല . കൊച്ചച്ചന്മാരുടെ ,അമ്മാവന്മാരുടെ ,മുതിര്‍ന്ന സഹോദരന്മാരുടെ ലാളനയില്‍ സുന്ദരമായിരുന്നു ബാല്യം . ഇന്ന് ഒരു പെണ്‍കുട്ടിയോട് (ആണ്കുട്ടിയോടും ) ആരുടെ അടുത്തും അധികം സ്വാതന്ത്ര്യം എടുക്കരുത് എന്ന് അച്ഛനമ്മമാര്‍ക്ക് പറയേണ്ടി വരുന്നതെന്തു കൊണ്ട് ?
    ഒന്‍പതു വയസ്സായ മോളോട് ഞാനും പറഞ്ഞു കൊടുത്തിട്ടുണ്ട്‌ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ .കുഞ്ഞു മനസ്സിന് പലതും മനസ്സിലാവുന്നില്ല . അമ്മയായ എനിക്ക് പലതിനും ഉത്തരവും ഇല്ല . പക്ഷെ സ്വന്തം ശരീരത്തില്‍ ഒരാളും സ്പര്‍ശിക്കാതെ കൊണ്ട് നടക്കാനുള്ള സ്വാതന്ത്ര്യവും അതിനുള്ള വഴിയും ഞാന്‍ പറഞ്ഞു കൊടുക്കാറുണ്ട് . നാട്ടില്‍ പോകുമ്പോള്‍ ആണുങ്ങളായ ബന്ധുക്കള്‍ കുട്ടിയെ മടിയിലിരുത്തി കൊഞ്ചിക്കുമ്പോള്‍ എന്നിലെ അമ്മ ശ്രദ്ധാലു ആകുന്നു . ആരെയാണ് വിശ്വസിക്കാവുന്നത് എന്ന് അറിയില്ലല്ലോ ? ഡാന്‍സ് ക്ലാസ്സില്‍ പോയി മടങ്ങുന്ന വഴിക്ക് മകളോട് ഒരപരിചിതന്‍ മുടി ഏതോ സിനിമാ നദിയുടെത് പോലെ ഉണ്ട് എന്ന് പറഞ്ഞു പേര് ചോദിക്കുമ്പോള്‍ എന്നിലെ അമ്മക്ക് സ്വസ്ഥയായിരിക്കാന്‍ പറ്റുമോ ?
    ഇത് എന്നിലെ അമ്മയുടെ അവിവേകാമോ ? ഇന്നത്തെ സമൂഹം ഉണ്ടാക്കിയെടുത്ത ഭീതിയോ ?
    ഇതെന്റെ മാത്രം അസ്വസ്ഥതകള്‍ ആണോ എന്ന് സ്വന്തം വീട്ടിലെ സ്ത്രീകളോട് അന്വേഷിക്കൂ . മറുപടി കിട്ടും എനിക്കുറപ്പുണ്ട് .
    സ്ക്കൂളില്‍ പോകുന്ന മക്കളോട് ക്ലാസ്സില്‍ ശ്രദ്ധിക്കണേ എന്ന് പറയുന്നതിന് മുമ്പേ അച്ഛനമ്മമാര്‍ അദ്ധ്യാപകന്‍ വിളിച്ചാല്‍ അടുത്ത് പോകരുത് എന്നല്ലേ പറയേണ്ടത് ഇന്ന് . ഓരോ വാര്‍ത്തയും പുരുഷന്‍ കേട്ട് മറക്കുമ്പോള്‍ സ്ത്രീ അതില്‍ ജീവിക്കേണ്ടി വരുന്നു . അതില്‍ നിന്നാണ് അവര്‍ക്ക് ഒരു മോചനം വേണ്ടത് .

  • ponnilavponnilav January 2012 +1 -1

    ജെനിഷ് ,
    മക്കളെക്കുറിച്ച് ഒരു തീരുമാനമെടുക്കുമ്പോള്‍ , സാമ്പത്തികമായി ഒരു തീരുമാനമെടുക്കുമ്പോള്‍ , ഒരു ലോണ്‍ എടുക്കുമ്പോള്‍ , ദൈനംദിന ജീവിതത്തിലെ എല്ലാ തീരുമാനങ്ങളിലും ഭാര്യയെ ഒപ്പം നിര്‍ത്തിയാല്‍ പുരുഷന് എന്ത് നഷ്ടമാണ് വരാന്‍ പോകുന്നത് ? മക്കളെ വളര്‍ത്തുമ്പോള്‍ ചുമതല മുഴുവന്‍ അമ്മമാരുടെ തലയില്‍ വച്ച് കൊടുത്തു മക്കള്‍ കൊള്ളരുതാത്തവരായാല്‍ അവരെ കുറ്റപ്പെടുത്താന്‍ എന്തവകാശം ? എന്റെയോ നിന്റെയോ മക്കളല്ല നമ്മുടെ മക്കള്‍ എന്ന് പറഞ്ഞു വളര്ത്തിയാലെ അവര്‍ വളരൂ .ഇല്ലെങ്കില്‍ വളയും ഒടിയും. നേരെയാക്കാന്‍ പ്രയാസമാണ് .
    ജെനിഷ് , പുരുഷന്മാരുടെ കായികബലത്തെക്കുറിച്ചുള്ള വീരവാദങ്ങള്‍ വിടൂ . മാനസികബലം എന്നും സ്ത്രീകള്‍ക്ക് തന്നെ കൂടുതല്‍ . ചിന്തിച്ചു തീരുമാനങ്ങളെടുക്കാനുള്ള കഴിവും . ചില കാര്യങ്ങളിലെങ്കിലും ഭാര്യയുടെ അഭിപ്രായം ചോദിച്ചു നോക്കൂ .അപ്പോളറിയാം കാര്യങ്ങള്‍ .

    ഞാന്‍ പറഞ്ഞത് ജീവിതം എന്നെ പഠിപ്പിച്ച ചില സത്യങ്ങളാണ് . ഇത് നിഷേധിക്കുന്നത് അര്‍ത്ഥശൂന്യമാണ് . ഞാന്‍പറഞ്ഞത് സ്ത്രീ ശ്രേഷ്ഠയാണെന്നല്ല.
    ഒരമ്മയുടെ വേദനകളാണ് , സ്ത്രീയുടെ വ്യഥകളാണ് . മനസ്സിലാക്കുമല്ലോ .
    പുരുഷനെന്ന അഭിമാനത്തിന്റെ പുറത്തു നിന്ന് വായിക്കരുത് ,സ്ത്രീയുടെ മനസ്സില്‍ നിന്ന് വായിക്കണം .

  • srjenishsrjenish January 2012 +1 -1

    ###പുരുഷന്മാരുടെ കായികബലത്തെക്കുറിച്ചുള്ള വീരവാദങ്ങള്‍ വിടൂ...

    കായികബലത്തെക്കുറിച്ച് ഞാന്‍ ഒരക്ഷരം പോലും മിണ്ടിയില്ലല്ലോ.. ഞാന്‍ സംസാരിച്ചത് മുഴുവന്‍ മാനസികമായ വ്യത്യാ‍സങ്ങളെക്കുറിച്ച് മാത്രമാണ്... :)

  • ponnilavponnilav January 2012 +1 -1

    കമന്റ് ആദ്യം മുതല്‍ വായിച്ചു പഠിക്കൂ

  • ponnilavponnilav January 2012 +1 -1

    >>>>>>>>>>>സ്ത്രീയെയും പുരുഷനെയും വ്യത്യസ്ത രീതിയില്‍ തന്നെയാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ശാരീരികമായാലും മാനസികമായാലും ആ വ്യത്യാസം വളരെ വ്യക്തവുമാണ്. ഇത് മനസ്സിലാക്കാതെയാണ് സ്ത്രീകള്‍ക്ക് മരത്തില്‍ കയറാനും വണ്ടിയോടിക്കാനും എന്ന് വേണ്ട പുരുഷന്‍ ചെയ്യുന്നതും ചെയ്യാത്തതുമായ എല്ലാ ജോലികളിലും സംവരണം അനുവദിക്കുന്നത്. >>>>>>>

  • srjenishsrjenish January 2012 +1 -1

    ഇതിന് ഇങ്ങനെയും ഒരര്‍ത്ഥമുണ്ടോ? ഈ മലയാളത്തിന്റെ ഒരു കാര്യം... ;)

  • VIDOOSHAKANVIDOOSHAKAN January 2012 +1 -1

    അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് നോം കേട്ടിരിക്ക്ണ്. വാക്ക് പിഴച്ചതിന് ഭാഷയോടാണോ ന്റെ ജെനിഷേ .
    ഓന്‍ ശാരീരിക ബലം വിട് എന്ന് പറഞ്ഞെന്താനിഷ്ടാ, സ്ത്രീകളെ ങ്ങനെ മാനസിക രോഗികളാക്കാന്‍ പെടാപ്പാട് പെടണ് .
    ജ്ജ് ശ്രദ്ധിക്കാഞ്ഞിട്ടാണ് ട്ടോ അവറ്റോള് നല്ല ധൈര്യോള്ള കൂട്ടരാ . പക്ഷെ സ്നേഹം അവറ്റൊള്ടെ ധൈര്യം ങ്ങ് കളയും.
    അതോണ്ടാണേ ഇക്കണ്ട പണിയൊക്കെ പറ്റണ്. സ്നേഹത്തിനു മുമ്പേ കൂടി തളരില്ലാച്ച അവരെ തോല്‍പ്പിക്കാന്‍ അനക്ക് പറ്റില്ലാട്ടോ .

  • VIDOOSHAKANVIDOOSHAKAN January 2012 +1 -1

    ജ്ജ് വണ്ടി ഓടിക്കാന്‍ ശരിക്കങ്ങു പഠിക്യ. ഇല്ലാച്ചാ ഭാര്യ നോലോളിക്ക്യ മാത്രല്ല . പേടിച്ചങ്ങു ജീവന്‍ പോകും .
    ലൈസന്‍സ് ഉണ്ടോ ആവോ ?

  • AdminAdmin January 2012 +1 -1

    ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ജെനിഷ്‌, സുബൈര്‍ പറഞ്ഞു കഴിഞ്ഞു.

    പുരുഷന്മാരുടെയും സ്ത്രീകളുടെയും കഴിവുകള്‍ വ്യത്യസ്തമാണ്. ഇന്നത്തെ കാലഘട്ടത്തിലെ പണികള്‍ സ്ത്രീകള്‍ക്കാണ് ഏറ്റവും അനുകൂലം.

    മാനസികവും വ്യത്യസ്തമാണ്. സ്വന്തം കുടുബത്തിനു അമിത പ്രാധാന്യം സ്ത്രീകള്‍ കൊടുക്കും. പുരുഷന്മാര്‍ അത് സമൂഹത്തിനു കൊടുക്കും.

    ഉം. ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്തിനാണ് ഭാര്യ വളരെ സങ്കീര്‍ണമായി ചിന്തിക്കുന്നത് എന്ന്. പുരുഷന് ചിന്തിക്കാന്‍ കഴിയുന്നതിലും സങ്കീര്‍ണ്ണമായ ശരീര ഘടന ഉള്ളത് കൊണ്ടാണോ? നിളാ

  • ponnilavponnilav January 2012 +1 -1

    ഞാന്‍ പറഞ്ഞത് സ്ത്രീപുരുഷസമത്വത്തെക്കുറിച്ചോ പുരുഷമേധാവിത്വത്തെക്കുറിച്ചോ അല്ല . ഇന്നത്തെ സമൂഹത്തില്‍ ജീവിക്കുന്ന ഒരു സ്ത്രീയുടെ വിഹ്വലതകളെക്കുറിച്ചാണ് . അവിടെ പുരുഷന്‍ പ്രതിക്കൂട്ടില്‍ ആവുന്നുണ്ടെങ്കില്‍ അത് ഞാന്‍ പുരുഷനെതിരെ ശബ്ദം ഉയര്‍ത്തുന്നത് കൊണ്ട് അല്ല .
    ഞാന്‍ എഴുതിയ ഏതെങ്കിലും കാര്യം തെറ്റാണെങ്കില്‍ അത് പറ . അല്ലാതെ എനിക്ക് പറയാനുള്ളത് അവര്‍ പറഞ്ഞു എന്നാണോ ?ഞാന്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു അതിന്റെ പ്രതികരണം എന്താണ് ?

    ഞാന്‍ പറഞ്ഞതിലെ തെറ്റ് എന്ത് ?
    ഒരു അമ്മ നേരിടുന്ന പ്രശ്നങ്ങള്‍ , സ്ത്രീ നേരിടുന്ന പ്രശ്നങ്ങള്‍ അതെക്കുറിച്ച് ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ പറയൂ .
    ഞാന്‍ പുരുഷനൊപ്പം സ്ഥാനം സ്ത്രീക്ക് സമൂഹത്തില്‍ വേണം എന്ന് പറഞ്ഞില്ല . കുടുംബത്തിലെ കാര്യങ്ങള്‍ ,കുട്ടികളുടെ കാര്യങ്ങള്‍ ഒന്നിച്ചു തീരുമാനിക്കണം എന്നല്ലേ പറഞ്ഞുള്ളൂ . സ്വാതന്ത്ര്യത്തെക്കുറിച്ച് സ്ത്രീ സംസാരിച്ചാല്‍ ഉടനെ വരും തുല്യതക്കു വേണ്ടിയുള്ള വാദമെന്ന എതിര്‍പ്പ് .
    അത് പുരുഷന്റെ കപടമുഖമാണ് . വീട്ടില്‍ സ്ത്രീക്ക് തുല്യ സ്ഥാനമല്ല ഉയര്‍ന്ന സ്ഥാനം തന്നെ വേണം എന്നാണു എന്റെ അഭിപ്രായം .
    കുടുംബത്തിന്റെ ആരോഗ്യം എന്നും സ്ത്രീയാണ് .
    അഡ്മിന്‍,
    സ്ത്രീയാണ് എന്നുള്ളത് കൊണ്ട് ഭാര്യയുടെ ന്യായമായ ചിന്തയെ സങ്കീര്‍ണമെന്നു പറഞ്ഞു തള്ളരുത്.
    അതില്‍ ശരീരത്തിന്റെ സങ്കീര്‍ണത വലിച്ചിടരുത്.

    തുടരും .
    സ്ത്രീജനങ്ങള്‍ ഇത് കാണുന്നുണ്ടോ ? എന്നെ ഇങ്ങനെ ഒറ്റയ്ക്ക് ചക്രവ്യൂഹത്തില്‍ നിര്‍ത്തുന്നത് ശരിയോ ?

    :-((

  • AdminAdmin January 2012 +1 -1

    പുരുഷന്മാര്‍ എല്ലാം സന്തോഷവാന്മാരും സ്ത്രീകള്‍ എല്ലാം ദുഖിതര്‍ എന്നുമാണോ ഉദ്ദേശിച്ചത്?
    സ്ത്രീക്ക് ഉയിര്‍ന്ന സ്ഥാനം വേണം എന്ന് പറയാന്‍ കാരണമെന്താണ്. പുരുഷന്മാര്‍ താഴെക്കിടയില്‍ ഉള്ളവരാണോ? തുല്യസ്ഥാനത്തില്‍ നില്‍ക്കുവാന്‍ എന്താണ് ബുദ്ധിമുട്ട്?

  • ponnilavponnilav January 2012 +1 -1

    ഇല്ലല്ലോ . എപ്പോഴും പുരുഷന് സന്തോഷവും സ്ത്രീകള്‍ക്ക് എപ്പോഴും ദു:ഖവും എന്ന് ആര് പറഞ്ഞു .ഞാന്‍ സ്ത്രീകളുടെ പ്രശ്നം പറഞ്ഞു .നിങ്ങള്‍ നിങ്ങളുടെ പ്രശ്നം പറഞ്ഞോളൂ .

    കാരണം അതിനു താഴെ തന്നെ ഉണ്ടല്ലോ .

    പുരുഷന് , സ്ത്രീ , മൃഗങ്ങള്‍ , പക്ഷികള്‍ എല്ലാവരും ദൈവസൃഷ്ടികള്‍ . ആര് ആര്‍ക്കു താഴെ ? ആര്‍ക്കു മുകളില്‍ ?
    തുല്യസ്ഥാനത്തു നില്‍ക്കാന്‍ ആര്‍ക്കു ബുദ്ധിമുട്ട് ?
    ഒരു കുടുംബത്തില്‍ സ്ത്രീക്ക് തന്നെയാണ് കൂടുതല്‍ ചുമതലയുള്ളത് .
    അത് കൊണ്ട് ആ പരിഗണന അവള്‍ക്കു നല്‍കേണ്ടതല്ലേ എന്ന അഭിപ്രായം എനിക്കുണ്ടെന്നെ പറഞ്ഞുള്ളൂ .

    ഭാര്യയ്ക്ക് തുല്യസ്ഥാനം നല്‍കാറുണ്ടോ ? ഉണ്ട് എന്നാണു ഉത്തരമെങ്കില്‍ നല്‍കുന്നുണ്ടെന്ന് സ്വയം വിചാരിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചു മനസ്സിലാക്കൂ .
    ഇതില്‍ സങ്കീര്‍ണതയുടെയോ അഭിമാനത്തിന്റെയോ പ്രശ്നമില്ല . സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും ഉത്തരമേയുള്ളൂ .

  • unnikmpunnikmp January 2012 +1 -1

    ഓഹോ ഇവിടെ കാര്യങ്ങള്‍ ഉഷാറായി പോവുകയാണല്ലോ, വജ്ര വ്യൂഹം കളിച്ചു ഒരു വിധത്തില്‍ ആയ 'ഉത്തര' (നിള) ഒറ്റയ്ക്ക് പടവെട്ടുകയാണല്ലോ അഡ്മിന്‍ അടക്കം ഉള്ള കൌരവസേനയോട്(അതോ പാണ്ഡവ??)..ഹി ഹി ...നിളയുടെ മനസ്സിലെ ആശങ്ക 'അവശത അനുഭവിക്കുന്ന സ്ത്രീകള്‍' ആണോ അതോ 'പുരുഷന് സമമായ സ്ത്രീലോകം' ആണോ???...നിളയുടെ വാക്കുകളില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് 'മനുഷ്യത്വം' മരവിച്ച ചില പുരുഷന്മാരുടെ മൃഗീയ പ്രവര്‍ത്തികള്‍ ആണ് നിളയെ കൂടുതല്‍ രോഷാകുലയാക്കുന്നത് എന്നാണ്...ഒരു വന്യ മൃഗം എല്ലാവരുടെയും ഉള്ളിന്റെ ഉള്ളില്‍ ഉണ്ട്,ആണ്‍-പെണ്‍ ഭേതമില്ലാതെ...മൃഗീയ വാസന്‍ പുരുഷന്റെ മാത്രം കുത്തക അല്ല...പണ്ടൊരു ലേഡി ഡോക്ടര്‍ സ്വന്തം കാമുകനെ കൊന്ന് ഒരിറ്റു രക്തം പോലെ വാരാതെ പത്തിരുപതു കഷ്ണങ്ങള്‍ ആക്കി മുറിച്ചതും നമ്മുടെ നാട്ടില്‍ തന്നെ അല്ലെ?...പുരുഷന്‍ ഒരിക്കലും സ്ത്രീയുടെ ശത്രുവല്ല, അമ്മയായും,ഭാര്യയായും,മകളായും,സഹോദരിയായും,കൂട്ടുകാരിയായും എല്ലാം അവളെ കാണുവാനും,ബഹുമാനിക്കാനും, അംഗീകരിക്കുവാനും കഴിയുന്ന മനസ്സ്‌ അവനിലും ഉണ്ട്...അത് തിരിച്ചറിയാനാവാതെ പോകുന്നതാണ് ധര്‍മ്മസങ്കടം...
    ഒരാണോ പെണ്ണോ സ്നേഹം എന്താണ് എന്നറിയുന്നത് പരസ്പരം അറിയുമ്പോള്‍ മാത്രമല്ലേ?...പ്രകൃതിയില്ലാതെ പുരുഷനും തിരിച്ചും ഒരു നിലനില്‍പ്പുണ്ടോ?...പ്രകൃതി പുരുഷ സമ്മേളനമല്ലേ പ്രപഞ്ചത്തിന്റെ ആത്മാവ്?...അമ്മ എന്ന വാക്കിന്റെ അര്‍ഥം എത്ര ഗഹനമാണ് എന്നറിയുന്ന ഒരു ആണിന് സ്വന്തം ഭാര്യക്ക് സ്നേഹവും,ബഹുമാനവും,സംരക്ഷണവും കൊടുക്കാന്‍ കഴിയും...

  • kadhakarankadhakaran January 2012 +1 -1 (+1 / -0 )

    ഇവിടെ ഭയങ്കര ചര്‍ച്ചയാണല്ലോ? നടക്കട്ടെ നടക്കട്ടെ.

    ശാരീരികവും മാനസികവുമായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് മനസിലാക്കി പരസ്പരം ബഹുമാനിക്കണം. അല്ലാതെ നിന്നെ ഇതിനായല്ല program ചെയ്തിരിക്കുന്നത് എന്നു പറഞ്ഞ് പുച്ഛിച്ചിട്ട് കാര്യമില്ല.

    നിലാ പൗര്‍ണമി, പെണ്മണികളെല്ലാം അവധിയിലാണെന്നു തോന്നുന്നു. എന്തെങ്കിലും സഹായം വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കണ്ട കേട്ടോ.

  • AdminAdmin January 2012 +1 -1

    >>> ഭാര്യയ്ക്ക് തുല്യസ്ഥാനം നല്‍കാറുണ്ടോ ? ഉണ്ട് എന്നാണു ഉത്തരമെങ്കില്‍ നല്‍കുന്നുണ്ടെന്ന് സ്വയം വിചാരിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചു മനസ്സിലാക്കൂ .

    അതൊക്കെ തെറ്റിധാരണയാണ്. എന്റെ വീട്ടില്‍ വീട്ടുഭരണം ഭാര്യ തന്നെ. നമ്മള്‍ ചുമ്മാ സമ്പാദിക്കുക എന്ന കടമ മാത്രം. വഴിവിട്ടു ചിലവഴിക്കാത്തത് കാരണം ദുഃഖം നഹി.

    വിഷമം ഒന്നില്‍ മാത്രം അവള്‍ പറയുന്നത് പലപ്പോഴും എനിക്ക് മനസിലാവാരേ ഇല്ല. എന്തെങ്കിലും ചെയ്യ് ഒന്ന് പറഞ്ഞു വിടും. അപ്പോള്‍ സുഖം , സന്തോഷം. എന്തിനാ അങ്ങിനെ ചെയ്തത്, ഇങ്ങനെ ചെയ്തത് എന്ന് അന്വേഷിക്കാന്‍ പോയാലെ കുഴപ്പം വരുള്ളൂ. അതുകൊണ്ട് സന്തോഷകരമായ ദാമ്പദ്യജീവിതത്തിനു മൌനം വളരെ വളരെ നല്ലതാണ്.

  • srjenishsrjenish January 2012 +1 -1

    =D>

  • srjenishsrjenish January 2012 +1 -1

    ###ജ്ജ് വണ്ടി ഓടിക്കാന്‍ ശരിക്കങ്ങു പഠിക്യ. ഇല്ലാച്ചാ ഭാര്യ നോലോളിക്ക്യ മാത്രല്ല . പേടിച്ചങ്ങു ജീവന്‍ പോകും .ലൈസന്‍സ് ഉണ്ടോ ആവോ ?

    ഉണ്ടേ...... :-))

  • ponnilavponnilav January 2012 +1 -1

    @ കഥാകാരന്‍ ,
    സഹായം ഉടന്‍ വേണം .
    എന്റെ പേര് ശരിയായി വായിക്കാനും എഴുതാനും പഠിക്കുക അതാണ്‌ ആദ്യത്തെ സഹായം
    :-))

  • ponnilavponnilav January 2012 +1 -1

    ഉണ്ണീ ,
    ഒരു അങ്കത്തിനു ഈ ഉത്തര ധാരാളം മതി എന്ന് തോന്നുന്നു .
    ഒരു സ്ത്രീ പുരുഷനില്‍ നിന്ന് ഉണ്ടായ അപമാനത്തിനു ,അവഗണനയ്ക്ക് ,ക്രൂരതക്ക് അവനോടു പ്രതികാരം ചെയ്യാം . പുരുഷന്‍ ചെയ്യുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ അതെത്ര ചുരുക്കമാണ് . മിക്കതിന്റെ പുറകിലും പുരുഷന്റെ പ്രലോഭനമോ ഭീഷണിയോ ഉണ്ടാവും . അല്ലാത്തവ ഉണ്ണി സൂചിപ്പിച്ചത് പോലെ വിരളം . പക്ഷെ അവരെ എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന മനുഷ്യ മൃഗങ്ങളോട് താരതമ്യം ചെയ്യുന്നതെങ്ങനെ ? അമ്മയായും ഭാര്യയായും മകളായും സഹോദരിയായും കൂട്ടുകാരിയായും എല്ലാം അവളെ കാണുവാനും ബഹുമാനിക്കാനും അംഗീകരിക്കുവാനും കഴിയുന്ന മനസ്സ്‌ ഉള്ള പുരുഷന്മാര്‍ ധാരാളമുണ്ട് . പക്ഷെ മദ്യത്തിന്റെ ലഹരി തലയ്ക്കു പിടിച്ചാല്‍ എല്ലാം മറക്കുന്നവരും ധാരാളമുണ്ട് .
    പേടിയില്ലാതെ ഒരു സ്ത്രീക്ക് കേരളത്തില്‍ പുറത്തിറങ്ങി നടക്കാന്‍ കഴിയുമോ ? എന്റെ വാക്കുകളെ എതിര്‍ക്കുന്നവര്‍ ആരെങ്കിലും സ്വന്തം വീട്ടിലെ സ്ത്രീകളെ ആണ്‍തുണയില്ലാതെ
    സന്ധ്യകഴിഞ്ഞാല്‍ പുറത്തേക്കു അയക്കുമോ ? ഇല്ല അല്ലെ ? ആരെ പേടിച്ചാണ്. സ്ത്രീകളെ ? മൃഗങ്ങളെ ? മദ്യപന്മാരായ , അമ്മപെങ്ങന്മാരെ തിരിച്ചറിയാനാവാത്ത പുരുഷനെ തന്നെ . സത്യം എത്ര മൂടി വക്കാന്‍ ശ്രമിച്ചാലും സത്യമല്ലാതാകുന്നില്ല . ഞാന്‍ വീട്ടിലെത്താന്‍ താമസമുള്ള ദിവസങ്ങളില്‍ എന്റെ അച്ഛന്‍ ബസ്സ്റ്റോപ്പില്‍ വന്നു കാത്തു നില്‍ക്കുമായിരുന്നു . അത് വഴിയില്‍ കാണുന്ന സ്ത്രീകളെ പേടിച്ചായിരുന്നില്ല. ഞാന്‍ ധൈര്യമുള്ള പെണ്ണാണ് എന്ന് എന്നറിയാമായിരുന്നിട്ടും സമൂഹത്തെ കണ്ണടച്ച് വിശ്വസിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല . നിങ്ങളും അതെ കരുതല്‍ ഉള്ളവര്‍ അല്ലെ വീട്ടിലെ സ്ത്രീകളുടെ കാര്യത്തില്‍ .

    >>>>>>>>>പ്രകൃതിയില്ലാതെ പുരുഷനും തിരിച്ചും ഒരു നിലനില്‍പ്പുണ്ടോ?...പ്രകൃതി പുരുഷ സമ്മേളനമല്ലേ പ്രപഞ്ചത്തിന്റെ ആത്മാവ്?...അമ്മ എന്ന വാക്കിന്റെ അര്‍ഥം എത്ര ഗഹനമാണ് എന്നറിയുന്ന ഒരു ആണിന് സ്വന്തം ഭാര്യക്ക് സ്നേഹവും,ബഹുമാനവും,സംരക്ഷണവും കൊടുക്കാന്‍ കഴിയും...<<<<<<<<<<<<<<br />
    ഇതൊക്കെ വെറും പുസ്തകങ്ങളില്‍ എഴുതി കുട്ടികളെ പഠിപ്പിച്ചാല്‍ അവര്‍ പോലും ചിരിക്കും .
    ക്ലാസ്സിലെ ഒരു അനുഭവം പറയാം . ഭര്‍ത്താവ് എന്ന വാക്കിന്റെ എതിര്‍ലിംഗം എന്താണ് എന്ന് ക്ലാസ്സില്‍ ചോദിച്ചതിനു എനിക്ക് പുറകിലെ ബഞ്ചില്‍ നിന്ന് കിട്ടിയ ഉത്തരം 'മൂധേവി'
    എന്നായിരുന്നു . ഏതായാലും അവനു അതിന്റെ അര്‍ഥം അറിയാമായിരുന്നു ഒന്ന് തോന്നുന്നില്ല വീട്ടില്‍ കേള്‍ക്കുന്ന വാക്കുകള്‍ കുട്ടിയുടെ മനസ്സില്‍ പതിഞ്ഞു പോയിട്ടുണ്ടെങ്കില്‍ അത് അമ്മ പഠിപ്പിച്ചതല്ല എന്ന് ഉറപ്പ്. ഇവിടെ പോലും അതാണ്‌ അവസ്ഥയെങ്കില്‍ ....?
    സ്വന്തം അച്ഛനെ പേടിച്ചു വീട്ടിലേക്കു പോകാന്‍ കഴിയില്ല എന്ന് പറഞ്ഞു എന്റെ മുമ്പിലിരുന്നു ഒരു ഒമ്പതാം ക്ലാസ്സുകാരി കരയുമ്പോള്‍ ഞാന്‍ എന്ത് ചെയ്യണം . നിങ്ങള്‍ പറയൂ . അച്ഛന്‍ വീട്ടിലെത്തുന്ന നിമിഷം വീട്ടില്‍ നിന്നിറങ്ങി കുറ്റിക്കാട്ടില്‍ ഒളിക്കേണ്ടി വരുന്ന കുട്ടിയുടെ ഭീതി നിറഞ്ഞ കണ്ണുകള്‍ പത്തു വര്‍ഷം കഴിഞ്ഞിട്ടും എന്റെ ഉറക്കം കെടുത്തുന്നു .
    മകള്‍ എന്ന വാക്കിന്റെ അര്‍ത്ഥമെന്ത് ?

  • ponnilavponnilav January 2012 +1 -1

    അഡ്മിന്‍ ,
    ഭാര്യക്ക് ചുമതലകള്‍ മുഴുവന്‍ നല്‍കി കഷ്ടപ്പെടുത്തിയിട്ടു പിന്നെയും പരാതി തന്നെ ഭാര്യയെക്കുറിച്ച് .
    മൗനം ജീവിതവിജയത്തിനുള്ള മാര്‍ഗമല്ല . ഭാര്യയെ പരാജയപ്പെടുത്താനുള്ള മറ്റൊരു വഴി മാത്രം .
    അവിടെ തോല്‍ക്കുന്നത് പെണ്ണ് തന്നെ . ഇനിയെങ്കിലും കുടുംബഭരണത്തില്‍ ഭാര്യയെ സഹായിക്കൂ .

  • AdminAdmin January 2012 +1 -1

    >>> ഭാര്യക്ക് ചുമതലകള്‍ മുഴുവന്‍ നല്‍കി കഷ്ടപ്പെടുത്തിയിട്ടു പിന്നെയും പരാതി തന്നെ ഭാര്യയെക്കുറിച്ച് .

    ഹ ഹ ഹ... അവള്‍ സ്വയം പിടിച്ചു വാങ്ങിയതാണ്. എന്നെക്കാളും ഒരുപടി മുന്നില്‍ നില്‍ക്കാന്‍ അവള്‍ക്ക അത് വേണം. ആയിക്കോട്ടെ. നമ്മള്‍ അതുങ്ങു വിട്ടുകൊടുത്തു. മനസമാധാനപരമായ ജീവിതത്തിനു അതാണ്‌ നല്ലത് എന്ന് ജീവിതം പഠിപ്പിച്ചു എന്ന് പറയുന്നതാകും ശരി.

    >>> ഇനിയെങ്കിലും കുടുംബഭരണത്തില്‍ ഭാര്യയെ സഹായിക്കൂ .
    ഉം.. അങ്ങോട്ട്‌ ചെല്ലേ വേണ്ടൂ.

    എങ്ങിനെയുള്ള സഹായമാണ് നിള ഉദ്ദേശിക്കുന്നത്. ഉദാഹരണം പറഞ്ഞാല്‍ ചെയ്യുവാന്‍ പറ്റുന്നതാണോ എന്ന് നോക്കാം.

  • ponnilavponnilav January 2012 +1 -1

    :-)) :-))
    അപ്പോള്‍ ഒരു വെടിക്കെട്ട്‌ മുമ്പേ കഴിഞ്ഞു .

  • mujinedmujined January 2012 +1 -1

    ചേച്ചി പറയുന്നതൊക്കെ ഈ സമൂഹത്തില്‍ നടക്കുന്നതാണ് സമ്മതിക്കുന്നു .പക്ഷെ, നമ്മുടെ സമൂഹത്തില്‍ എന്തുകൊണ്ട് ഇങ്ങനെ നടക്കുന്നു? ഇവിടുത്തെ നിയമവ്യവസ്തയുടെ ന്യൂനത ഒന്നുകൊണ്ടുമാത്രമാണ് ഇത് വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.ഇങ്ങനെയൊരു സംഭവമുണ്ടായാല്‍ മാതൃകാപരമായി ഉടന്‍ ശിക്ഷ നടപ്പാക്കിയാല്‍ മാത്രമെ ഇതിന് കുറച്ചൊക്കെ ശമനം വരൂ.അതിനു നമ്മുടെ നാട്ടില്‍ നിയമമുണ്ടോ?ഒരു കുറ്റക്യത്യം ചെയ്താല്‍ നിയമപഴുതിലൂടെ ഇങ്ങനെയുള്ളവര്‍ രക്ഷപ്പെടുന്നു അപ്പോള്‍ എന്തുചെയ്താലും രക്ഷപ്പെടാമെന്ന് ക്രൂരമനസുള്ളവര്‍ മനസിലാക്കിയിരിക്കുന്നു.അപ്പോള്‍ ഒരു കുറ്റംനടന്നാല്‍ വിചാരണകൂടാതെ ഇവറ്റകളെ ശിക്ഷിക്കാനുള്ള നിയമമാണ് ഇവിടെ വേണ്ടത്.
    പിന്നെ, ഇന്നു നടക്കുന്ന പീഠനങ്ങള്‍ക്ക് മുഴുവന്‍ പുരുഷന്‍മാരെ കുറ്റം പറഞ്ഞതുകൊണ്ട്
    കാര്യമുണ്ടോ? നമ്മുടെ സമൂഹത്തിലെ സ്ത്രീ സ്വഭാവം ആകെ മാറിയിക്കുന്നു.അവരുടെ പ്രവര്‍ത്തനങ്ങളും, സ്വഭാവരീതിയും,വസ്ത്രധാരണങ്ങളും അടിമുടി മാറിയിരിക്കുന്നു.
    പണ്ടുകാലത്ത് നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ ധരിച്ചിരുന്നത് തനി കേരളീയ വേശമായിരുന്നു അത് പുരുഷന്‍മാരെ പ്രലോഭിപ്പിക്കുന്ന രീതിയായിരുന്നില്ല. പക്ഷെ ഇന്നത്തെ വസ്ത്ര ധാരണത്തില്‍ പാശ്ചാത്യരീതി കടന്നു വന്നപ്പോള്‍ അത് വള്‍ഗറായി, അത് പുരുഷനെ പ്രലോഭിപ്പിക്കുന്നരീതിയിലായി.പാശ്ചത്യസ്ത്രീകളുടെ ശരീരപ്രകൃതിയല്ല നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളുടെ ശരീരപ്രകൃതി.ആ രീതിയില്‍ ഇവിടെ വസ്ത്രധാരണം നടത്തിയാല്‍ നമ്മുടെ ജീവിത രീതിയടിസ്ഥാനത്തില്‍ പുരുഷന്‍മാരില്‍ പ്രലോഭനമുണ്ടാകുന്നു { എല്ലാവര്‍ക്കുമല്ല, ഇങ്ങനെയുള്ള ചിന്താഗതിക്കാരില്‍) ഇത് ഒരുകാരണം മാത്രമാണ്. പിന്നെ, ഇന്നത്തെ നമ്മുടെ പെണ്‍കുട്ടികള്‍ ( ഭൂരിഭാഗവും)മഹാ കള്ളികള്‍ ആണ് അവര്‍ സത്യമാണെന്ന് തോന്നുന്നതുപോലെ കള്ളം പറഞ്ഞ് അമ്മയെയും അച്ചനെയും പറ്റിക്കും മൊബൈല്‍ ഫോണ്‍,ഇന്‍റര്‍നെറ്റ് തുടങ്ങിയവയാണ് ഇന്ന് നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളുടെ സ്വാഭാവത്തില്‍ വളരെ മാറ്റം വരുത്തിയിരിക്കുന്നമറ്റൊരു വിഭവം.അത് ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഒരു കുട്ടിയെ വഴിതെറ്റിക്കാന്‍ മറ്റൊന്നും വേണ്ട.ഇതൊക്കെ വേണ്ടാംവണ്ണം നോക്കുന്ന കുടുംബങ്ങളില്‍ ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ വളരെ വിരളമായെകാണാന്‍ സാധിക്കൂവെന്നാണ് എന്‍റെ അഭിപ്രായം, ഞാന്‍ പഠിച്ചിടത്തോളവും അങ്ങിനെയാണ് ഇതിന്‍റെ ഉപയോഗം ശരിയായ രീതിയിലാണോ എന്നത് നോക്കേണ്ട കൂടുതല്‍ ഉത്തരവാദിത്തം അമ്മമാര്‍ക്കുമാണ്. കാരണം, അച്ചന്‍ എപ്പോഴും വീട്ടില്‍ ഉണ്ടായിക്കൊള്ളണമെന്നില്ലല്ലോ?.
    പിന്നെ, നമ്മുടെ നാട്ടില്‍ നടക്കുന്ന മിക്ക സ്തീ പീഠനങ്ങളുടെയും സൂത്രധാരികള്‍ സ്ത്രീകള്‍ തന്നെയല്ലേ?ഇവരെയൊക്കെ ആദ്യം കല്‍ത്തുറങ്കിലടക്കണം. ഒരു പെണ്‍കുട്ടി നിരവധികാലം പെണ്‍വാണിഭത്തില്‍ അകപ്പെട്ടു. ഒരു സുപ്രഭാതത്തില്‍ വന്നു പറയുന്നു"എന്നെ ആയിരം പുരുഷന്‍മാര്‍ പീഠിപ്പിച്ചു"വെന്ന്, പിന്നെ നമ്മുടെ നാട്ടില്‍ നടക്കുന്നത് എന്താണെന്ന് ഞാന്‍ പറയാതെതന്നെനിങ്ങള്‍ക്കറിയാമല്ലോ? പിന്നെ ആപെണ്‍കുട്ടി ചൂണ്ടിക്കാണിക്കുന്ന പുരുഷന്‍മാരെല്ലാം പീഠനക്കേസില്‍ അകപ്പെട്ടു.അവര്‍ ചിലപ്പോള്‍ കുറ്റം ചെയ്തവരായിരിക്കാം, അല്ലാത്തവരായിരിക്കാം അവന്‍റെ കുടുംബം അതോടെ തകര്‍ന്നു.
    ഇതിന്‍റെ മറ്റൊരു വശമെന്താണെന്നു വച്ചാല്‍, ആയിരം പേര്‍ പേര്‍ പീഠിപ്പിച്ചപ്പോള്‍ എന്തിനു വഴങ്ങിക്കൊടുത്തു?ഈ കുട്ടി ഒരു സുപ്രഭാതത്തില്‍ എന്തു ഉദ്ദേശത്തോടെയാണ് ഇത് പറയുന്നത്?
    എന്തെങ്കിലും ദുരൂഹത ഇതിലുണ്ടോ എന്നൊന്നും നമ്മുടെ നാട്ടില്‍ അന്വോഷണമില്ല, ആപെണ്‍കുട്ടി എന്തുപറയുന്നുവൊ അതാണ് നിയമം കേള്‍ക്കുക. ഒരു പക്ഷെ അവള്‍ ശുദ്ധ വേശ്യയായിരുന്നിരിക്കാം
    ( എല്ലാവരുമല്ല) അവളുടെ ആവശ്യം കഴിഞ്ഞപ്പോള്‍, അല്ലെങ്കില്‍ പിടിക്കപ്പെടുമെന്ന ഘട്ടം വരുമ്പോള്‍ പറയുന്നതായിരിക്കാം.അതൊന്നും ഇവിടെ അന്വോഷണമില്ല. അവള്‍ക്കെതിരെ കേസുമില്ല, ഒരു രക്തസാക്ഷിയുടെ പരിവേഷമാണ് ഇവിടെ ലഭിക്കുന്നത്. അതാണ് നമ്മുടെനാട്ടില്‍ നടക്കുന്നത്.
    ഈ വ്യവസ്ഥിതിയണ് ആദ്യം മാറേണ്ടത് അല്ലാതെ ഇതിനെതിരെ മുറവിളികൂട്ടിയതുകൊണ്ട് കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

  • AdminAdmin January 2012 +1 -1

    >>> അപ്പോള്‍ ഒരു വെടിക്കെട്ട്‌ മുമ്പേ കഴിഞ്ഞു .
    അതില്ലാതെ എന്ത് ജീവിതം. :-D അതല്ലേ അതിന്റെ ഒരു രസം.
    മനപൂര്‍വ്വം തല്ലുണ്ടാക്കാറുണ്ട്. ഓള്‍ക്ക് മനസിലാവാറില്ല എന്ന് മാത്രം ;-)

    >>> പണ്ടുകാലത്ത് നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ ധരിച്ചിരുന്നത് തനി കേരളീയ വേശമായിരുന്നു അത് പുരുഷന്‍മാരെ പ്രലോഭിപ്പിക്കുന്ന രീതിയായിരുന്നില്ല.

    പണ്ട് സ്ത്രീപീഡനം ഉണ്ടായിരുന്നില്ലേ? വസ്ത്രധാരണം കൊണ്ടാണ് സമൂഹം മോശമാകുന്നത് എന്ന അഭിപ്രായം എനിക്കില്ല. നല്ല രീതിയില്‍ വസ്ത്രം ധരിക്കുന്നവരാകും മിക്കപ്പോഴും ആക്രമണത്തിന് ഇരയാകുന്നത്.

    ഒരു പക്ഷെ മലയാളിയുടെ കപട സദാചാരമാകാം ഇത്തരം സംഭവങ്ങളുടെ കാരണം.

  • ponnilavponnilav January 2012 +1 -1

    അനിയാ ,
    തനി കേരളീയ വേഷമാണ് ഏറ്റവും മോശമായ രീതിയില്‍ ധരിക്കാവുന്നത് . ശരീരപ്രദര്‍ശനം നടത്തുന്നത് .
    അതിനു പാശ്ചാത്യ വസ്ത്രങ്ങളെ കുറ്റം പറയേണ്ട . അത് സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കില്‍ എന്തിനു വിലക്കണം .
    ഒരനുഭവം .. ഇവിടെ ദോഹയില്‍ ... ഒരു വര്ഷം മുമ്പ് ..
    എനിക്ക് ഒരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു . താമസസ്ഥലത്ത് നിന്ന് നടന്നു പോകാവുന്ന ദൂരമേയുള്ളൂ . നല്ലപാതിക്ക് ഡ്യൂട്ടിയുള്ള സമയമാണ് .
    സമയം ആറുമണി . ഏതെങ്കിലും കൂട്ടുകാരെ വിളിച്ചു പറഞ്ഞയക്കാം എന്ന് അദ്ദേഹം പറഞ്ഞു . പക്ഷെ ഇത്ര ചെറിയ കാര്യത്തിനു ആരെയും ബുദ്ധിമുട്ടിക്കണ്ട എന്നതായിരുന്നു എന്റെ നിലപാട് . ഇന്റര്‍വ്യൂ ഭംഗിയായി കഴിഞ്ഞു . നിലവിലുള്ളതിനേക്കാള്‍ ആകര്‍ഷകമല്ലാത്തത് കൊണ്ട് ജോലി നിരസിച്ചു നന്ദി പറഞ്ഞു മടങ്ങി . ഇവിടെ സ്ത്രീകള്‍ സുരക്ഷിതരാണെന്ന ധാരണയുള്ളത് കൊണ്ട് അനാവശ്യ ചിന്തകളില്ലാതെ പേടികൂടാതെ ഞാന്‍ വീട്ടിലേക്കു നടന്നു . പക്ഷെ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് നടക്കാന്‍ മലയാളികള്‍ ഉള്ളിടത് പറ്റില്ല എന്ന് എനിക്ക് മനസിലായി . ഒരു പയ്യന്‍ കുറച്ചു കഴിഞ്ഞപ്പോള്‍ പിന്തുടര്‍ന്ന് സംസാരിക്കാന്‍ തുടങ്ങി . കണ്ടാല്‍ പത്തില്‍ ഞാന്‍ പഠിപ്പിക്കുന്ന കുട്ടികളുടെ അത്രയുമേ കാണൂ . ആദ്യം ഞാന്‍ അവഗണിച്ചതേ ഉള്ളൂ . പക്ഷെ സംസാരം അനാവശ്യം ആയപ്പോള്‍ ഞാന്‍ പ്രതികരിച്ചു . ഇനി സംസാരിച്ചാല്‍ ജയിലില്‍ ആയിരിക്കും ശേഷം കാലം എന്ന് കടുപ്പിച്ചു പറഞ്ഞു ഫോണ്‍ എടുത്തുകഴിഞ്ഞപ്പോള്‍ പിന്നെ അവന്റെ പൊടി പോലും കണ്ടില്ല . ഇവിടെ പുതിയതായി എത്തിയ ആരെങ്കിലും ആവാനേ തരമുള്ളൂ . ഇവിടുത്തെ നിയമങ്ങളെക്കുറിച്ച് അത്ര നിശ്ചയമില്ലാതവര്‍ക്കെ കേരളത്തിലെത് പോലെ പെരുമാറാനാവൂ. അന്ന് ഞാന്‍ സാരിയല്ലാതെ മറ്റേതൊരു വേഷമാണ് ധരിച്ചിരുന്നതെങ്കിലും ഈ അവസ്ഥ വരില്ലായിരുന്നു . സാരിയുടുത്ത(വളരെ മാന്യമായ രീതിയില്‍ ) എന്നെ ഇവിടെ കണ്ടപ്പോള്‍ കേരളത്തിലെ നാട്ടിന്‍പുറത്ത് നിന്ന് വന്ന ഏതോ അബലയാണെന്ന് അവന്‍ കരുതിയിരിക്കണം .

  • ponnilavponnilav January 2012 +1 -1

    പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളെപ്പറ്റി രണ്ടു വാക്ക് ,
    പുരുഷന്‍ ചെയ്ത കുറ്റത്തിന് വേട്ടയാടപ്പെടുമ്പോള്‍ പോലും സഹാനുഭൂതി നല്‍കാന്‍ എങ്ങനെ തിടുക്കപ്പെടരുത് .
    ഒരു പെണ്‍കുട്ടി പ്രലോഭനങ്ങളില്‍ വീണോ ഭീഷണിക്ക് വഴങ്ങിയോ വീട് വിട്ടിറങ്ങുമ്പോള്‍
    ഒരു കൂട്ടം ചെന്നായ്ക്കള്‍ക്കു ഇടയിലേക്ക് ആണ് അവള്‍ എത്ത പ്പെടുന്നത് എന്ന് അറിയുന്നുണ്ടോ ?
    കൂട്ട ബലാത്സംഗത്തിന് ഇരയായി മുറിയില്‍ പൂട്ടിയിടപ്പെട്ട , ഉറക്കെ നിലവിളിക്കാന്‍ പോലും ശക്തിയില്ലാത്ത
    ഒരു പെണ്‍കുട്ടി എങ്ങനെ രക്ഷപ്പെടും . രക്ഷപ്പെട്ട ഒരു പെണ്‍കുട്ടിക്ക് എങ്ങനെ
    വൈദ്യസഹായമില്ലാതെ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കഴിയും .
    അവള്‍ക്കു നിയമത്തിന്റെ വഴിയില്‍ എത്താന്‍ എത്ര ധൈര്യം സംഭരിക്കേണ്ടി വന്നിരിക്കും .
    നിയമജ്ഞന്‍ മാരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ അവള്‍ കോടതി മുറിയില്‍
    എത്രവട്ടം വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യപ്പെടുന്നു .
    ആ കേസുകളില്‍ നിരപരാധികള്‍ കുടുങ്ങുന്നുണ്ടെങ്കില്‍ അതില്‍ പെണ്‍കുട്ടിക്കല്ല മനസ്സറിവ്.
    കൈക്കൂലി ലക്ഷ്യമിടുന്ന പോലീസുകാരന്‍ , പണമോഹികള്‍ ആയ ബന്ധുക്കള്‍ ...
    ഒരു പുരുഷനെ സ്നേഹിച്ചു വീട്ടില്‍ നിന്നിറങ്ങി എന്നൊരു തെറ്റ് പെണ്‍കുട്ടി ചെയ്തിട്ടുണ്ടാവാം .
    അധികം കേസുകളിലും ബ്ലാക്ക് മെയില്‍ ആണ് നടക്കുന്നത് . പിന്നെ വീട്ടുകാര്‍ പണത്തിനു വേണ്ടി വില്‍ക്കുന്നത് .കോതമംഗലം കേസ് പോലെ .
    എല്ലായിടത്തും പുരുഷന്‍ ആണ് പ്രതി . ഒന്നോ രണ്ടോ കേസുകളില്‍ സ്ത്രീകള്‍ ആയിരുന്നു ഇടനിലക്കാര്‍ . പക്ഷെ കോടതി അവരെ വെറുതെ വിട്ടു കുറ്റക്കാരല്ലെന്ന് വിധിക്കുന്നു . കുടുങ്ങാതിരിക്കാന്‍ കുറ്റവാളികള്‍ക്ക് നീതിയും കൂട്ട് നില്‍ക്കുന്നു .

    മുജീബേ, ഇവിടെ പെണ്‍കുട്ടി ഇരയാണ് .പിടികൂടുന്ന സിംഹം ആണാണെങ്കിലും പെണ്ണ് ആണെങ്കിലും . അതിനോട് അല്പം സഹാനുഭൂതി നല്ലത് തന്നെ . അല്ലാതെ സഹാനുഭൂതി ഇരയുടെ മാംസം ഭക്ഷിച്ച പുലികളോട് അല്ല വേണ്ടത് .


  • ponnilavponnilav January 2012 +1 -1

    >>>>>>>>>>ഞാന്‍ പഠിച്ചിടത്തോളവും അങ്ങിനെയാണ് ഇതിന്‍റെ ഉപയോഗം ശരിയായ രീതിയിലാണോ എന്നത് നോക്കേണ്ട കൂടുതല്‍ ഉത്തരവാദിത്തം അമ്മമാര്‍ക്കുമാണ്. കാരണം, അച്ചന്‍ എപ്പോഴും വീട്ടില്‍ ഉണ്ടായിക്കൊള്ളണമെന്നില്ലല്ലോ?. <<<<<<<<<<br />
    ഇതാണ് മുജീബേ , ഞാന്‍ ആദ്യമുതല്‍ പറയുന്നത് .
    വീട്ടിലെ ചുമതല മുഴുവന്‍ അമ്മമാരുടെ തലയില്‍ വച്ച് അച്ഛന്മാര്‍ മദ്യഷാപ്പ് നിരങ്ങരുത് എന്ന് . കേരളത്തിലെ മദ്യപാനത്തിന്റെ നിരക്ക് എടുത്താല്‍ മതിയല്ലോ കുടുംബത്തിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ? അച്ഛന്‍ മദ്യപിച്ചു വന്നു അമ്മയെ തള്ളുന്ന വീട്ടിലെ കുട്ടികള്‍ നന്നായ ചരിത്രമുണ്ടോ ? പഠിച്ചു നന്നായാലും നന്നായി ജീവിച്ച ചരിത്രമുണ്ടോ ? ചുറ്റും ഒന്ന് കണ്ണ് തുറന്നു നോക്കൂ .അമ്മയെ രഹസ്യപ്പോലീസാക്കാന്‍ എന്തിനാണ് കുട്ടികള്‍ക്ക് മൊബൈല്‍ മേടിച്ചു കൊടുക്കുന്നത് ? പെണ്‍കുട്ടികള്‍ കള്ളികള്‍ ആണെങ്കില്‍ അതിന്റെ അങ്ങേ വശത്തിരുന്ന് പ്രലോഭിക്കുന്ന ആണ്‍കുട്ടികളെ / പുരുഷന്മാരെ എന്ത് വിളിക്കണം ?

    പിന്‍കുറിപ്പ് : തന്റെ ക്ലാസ്സില്‍ പഠിക്കാന്‍ വരുന്ന അഞ്ചും ആറും വയസ്സുള്ള കുട്ടികളെ പ്രകൃതി വിരുദ്ധമായ കാര്യങ്ങള്‍ക്ക്
    ഉപയോഗിക്കുന്ന പുരുഷനെ (അദ്ധ്യാപകന്‍ ആണത്രേ )എന്ത് ചെയ്യണം ?. ആ കുട്ടികള്‍ ഏതു രീതിയിലുള്ള
    കേരളീയ വസ്ത്രമാണ് ഉപയോഗിക്കേണ്ടത് ?

  • ponnilavponnilav January 2012 +1 -1

    ഇവിടെ വന്നു അഭിപ്രായങ്ങള്‍ പറയാന്‍ സന്മനസ്സു കാണിച്ച എല്ലാവര്‍ക്കും - ജെനിഷ് , അഡ്മിന്‍ ,കഥാകാരന്‍ , ഉണ്ണി, മുജീബ് ,അപരിചിതന്‍ , വിദൂഷകന്‍ എല്ലാവര്ക്കും നന്ദി . തുടര്‍ന്നും എഴുതുക . വിയോജിപ്പുകള്‍ രേഖപ്പെടുത്തുക .
    :)

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion