പ്രണയം
  • sanalnambiarsanalnambiar February 2012 +1 -1 (+1 / -0 )

    മഞ്ഞ വസ്ത്രമണിഞ്ഞ, പവിത്രമായ കണ്ണുകളോടായിരുന്നു എന്റെ ആദ്യ പ്രണയം
    പൂ പോലെ മുഖമുള്ള അവളോടു ഞാന്‍ മിണ്ടാതെ പറയാതെ
    ഇരുവരുമറിയാതെ ആ പ്രണയം കൊഴിഞുപൊയ്.
    ചുവപ്പുടുത്ത മനോഹരമായ മുടി ഇഴകളോടായിരുന്നു എന്റെ അടുത്ത പ്രണയം
    ആ പ്രണയത്തിനു ഞാന്‍ ശബ്ദം നല്‍കി എന്റെ പ്രണയം ഞാന്‍ അവളെ അറിയിച്ചു
    ശാന്തമധുരമായ ഒരു തിരസ്കരണം. ആതായിരുന്നു ആ പ്രണയത്തിന്റെ അവസാനം.
    നീലയുടുപ്പിട്ട, കുട്ടിക്കളി മാറാത്ത, പാറിനടന്ന പതിനേഴുകാരിയോടാണടുത്തത്
    പ്രണയം വളരുന്നതിന് മുന്‍പേ ഞാനതവളെ അറിയിച്ചു.
    തിരസ്കരണം തന്നെയായിരുന്നു അവിടെയും,
    അതിലവസാനിക്കാനനുവദിക്കാതെ ഞാന്‍ ഒരുപാടു പുറകെ നടന്നു
    തുടര്‍ച്ചയായ അവഗണനകളില്‍ അതും അവസാനിപ്പിച്ചു.
    വെള്ളയുടുപ്പിട്ട, പരിഗണനയുടെയും ആന്യേഷണങ്ങളുടെയും സുഖമറിയിച്ചുതന്ന
    എപ്പൊഴും ചിരിക്കുന്ന സമപ്രായക്കാരിയോടായിരുന്നു പിന്നെ പ്രണയം.
    നിശബ്ദതയിലും തിരസ്കരണത്തിലും അവഗണനയിലും അവസാനിക്കാതെ
    എന്റെ ആദ്യ പ്രണയ സാക്ഷാത്കാരമായി അതു മാറി.
    പ്രണയമെത്ര സുന്ദരമാണെന്നറിഞ്ഞ നാളുകള്‍
    പ്രണയ സാക്ഷാത്കാരത്തിലെത്താതെ അതും അവസാനിച്ചു.
    പ്രണയതിന്റെ പവിത്രതയെ പറ്റി തമാശ തോന്നി
    പിന്നെയുള്ള പ്രണയങ്ങളെല്ലാം തമാശയായി
    പ്രണയമിത്രയേയുള്ളൂ എന്നു കരുതിയ കാലം

    പക്ഷേ പ്രണയമവസാനിക്കുന്നില്ല അതിനെന്നും ഉയിര്‍ത്തെഴുന്നേല്പ്പിന്റെ കാലം
    ആയിരം വസന്തങ്ങളേക്കാള്‍ ഭംഗിയോടെ അവള്‍ എന്നിലേക്കു വന്നു
    പ്രണയത്തിന്റെ മാധുര്യം പണ്ടത്തേക്കാളും ശക്തിയായി എന്റെ ഹ്രദയത്തിലൊഴുക്കി
    പ്രണയിക്കാന്‍ മാത്രം അറിയാവുന്ന അവള്‍ക്ക് ഞാന്‍ എന്റെ ജീവിതം മുഴുവന്‍ നല്‍കി
    അവളുടെ കണ്ണുകളുടെ പവിത്രത , മുടിയിഴകളുടെ ഭംഗി ഞാനിതുവരെ എവിടെയും കണ്ടിട്ടില്ല
    അവളേക്കാള്‍ ഭംഗിയുള്ള ചിരിയും ആ കുട്ടിക്കളിയും ഞാന്‍ മുന്‍പാരിലും കണ്ടതായി ഓര്‍ക്കുന്നില്ല
    അവളേക്കാള്‍ ആരും എന്നെ പരിഗണിച്ചില്ല എന്നെപ്പറ്റി അന്യേഷിച്ചില്ല...

  • AdminAdmin February 2012 +1 -1

    അതാണ്‌....

    സ്വാഗതം സനല്‍ , മഷിത്തണ്ട് ഫോറത്തിലേക്ക് !

  • mujinedmujined February 2012 +1 -1

    പ്രണയം പരിശുദ്ധമാണ്, പവിത്രമാണ്. പ്രണയത്തെ അളക്കുവാനും സാധിക്കില്ല അതിന് അളവു കോലുമില്ല.അതാണ്‌ പ്രണയം...........
    സനല്‍ നമ്പ്യാര്‍ക്ക് മഷിത്തണ്ട് ഫോറത്തിലേക്ക് സ്വാഗതം!!!!

  • ponnilavponnilav February 2012 +1 -1

    സനല്‍ നമ്പ്യാര്‍ക്ക് മഷിത്തണ്ട് ഫോറത്തിലേക്ക് സ്വാഗതം,സുസ്വാഗതം

    പ്രണയത്തില്‍ മാത്രം നില്‍ക്കാതെ ബാക്കി താളിലും വരൂ

  • srjenishsrjenish February 2012 +1 -1 (+1 / -0 )

    “അര്‍ക്കന്‍ എത്ര അകലെയാണെങ്കിലും
    അംബുജം വിടരാതിരിക്കുമോ.”

    “നിന്നെ ഞാന്‍ സ്നേഹിക്കുന്നുവെന്ന് നീ കരുതുന്നു. പക്ഷേ, ഞാന്‍ നിന്നെയല്ല സ്നേഹിക്കുന്നതെന്ന് നീ അറിഞ്ഞാലോ? ഞാന്‍ സ്നേഹിക്കുന്നത് എന്നെയാണ്. നീ എന്നേ എന്റെ ഭാഗമായിക്കഴിഞ്ഞു.”

    പ്രണയം ഒരു സ്വപ്നമാണ്. ഒരിക്കലും ഉണരാതിരുന്നെങ്കില്‍... :X

  • menonjalajamenonjalaja February 2012 +1 -1

    പ്രേമനൈരാശ്യം മൂലമുള്ള ആത്മഹത്യകള്‍ കുറഞ്ഞത് വാലന്റൈന്‍ ദിവസം വ്യാപകമായി ആഘോഷിക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണോ?????????????

  • ponnilavponnilav February 2012 +1 -1 (+1 / -0 )

    പ്രേമ നൈരാശ്യം കൊണ്ട് ആത്മഹത്യയല്ല കൊലപാതകമാണ് ഇന്ന് കൂടുതല്‍ . സ്വയം മരിക്കുന്നതിനേക്കാള്‍ നല്ലത് ചതിച്ചവരെ കൊള്ളുന്നതാണ് എന്ന് ഇന്നത്തെ കാമുകീകാമുകന്മാര്‍ പഠിച്ചു . പിന്നെ ഒന്ന് പോയാല്‍ മറ്റൊന്ന് എന്ന പ്രായോഗിക ചിന്തയും ഇന്നത്തെ തലമുറയ്ക്ക് ഉണ്ട് . നന്നായി ആത്മഹത്യകള്‍ കുറയും .

  • AdminAdmin February 2012 +1 -1 (+1 / -0 )

    എവിടെയോ കണ്ടത്.

    "പ്രേമം നിഷേധിക്കുമ്പോള്‍ സങ്കടപ്പെടെണ്ടത് ആര്?

    നിനക്ക് നഷ്ടപ്പെടുന്നത് നിന്നെ ഏറ്റവും ഇഷ്ടപെടുന്ന എന്നെയാണ്.
    എനിക്ക് നഷ്ടപ്പെടുന്നത് എന്നെ ഒട്ടും ഇഷ്ടപ്പെടാത്ത നിന്നെ.
    ഞാന്‍ എന്തിനു ദുഖിക്കണം. നഷ്ടം നിനക്കല്ലേ "

  • sanalnambiarsanalnambiar March 2012 +1 -1

    എല്ലാവര്‍ക്കും നന്ദി .... പ്രണയം ഒരു വികാരമാണ് ... പ്രണയിക്കാ‍നുള്ള കഴിവ് ദൈവം തന്നതാണു... പ്രണയിക്കുക വല്ലപ്പോഴും

  • AdminAdmin June 2012 +1 -1

    പ്രണയം ഉണരട്ടെ. കവിതകള്‍ വിരിയട്ടെ.

  • suresh_1970suresh_1970 July 2012 +1 -1

    പ്രണയിച്ചോളൂ, സദാചാരപ്പോലീസിന്റെ കയ്യിലൊന്നും പെട്ടുപോകരുത് !

  • menonjalajamenonjalaja July 2012 +1 -1

    അറിയുമോ സദാചാരപ്പോലീസും സുബൈറും തമ്മിൽ നല്ല ചങ്ങാത്തത്തിലാണ്. :)

  • srjenishsrjenish July 2012 +1 -1

    അതെന്താ അങ്ങനെ? പാവം സുബൈറിനെ എന്തിനാ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നെ? 8-|

  • mujinedmujined July 2012 +1 -1

    ജലജേച്ചി,
    സുബൈറും സദാചാരപ്പോലീസും തമ്മിലെന്താ ബന്ധം? :-?

  • menonjalajamenonjalaja July 2012 +1 -1

    അതറിയണമെങ്കിൽ http://www.koottam.com/ സന്ദർശിക്കുക . അതിലെ സുബൈറിന്റെ ബ്ലോഗ് വായിക്കുക

  • menonjalajamenonjalaja July 2012 +1 -1

    സുബൈർ അതിൽ ഉത്രട്ടാതി തിരുനാൾ ആയിട്ടാണവതരിച്ചിരിക്കുന്നത്.

  • ഇത് വല്യ ചതിയായിപ്പോയല്ലോ ചേച്ചീ.... :-(
    വിശ്വസിക്കുന്നവരെ വഞ്ചിക്കരുത്. [-X

  • menonjalajamenonjalaja July 2012 +1 -1

    മഷിത്തണ്ടിലെ മറ്റുള്ളവർ കൂടി ആ നല്ല രചന വായിച്ചോട്ടെ എന്ന ഒരു സദുദ്ദേശം മാത്രമേയുണ്ടായിരുന്നുള്ളു,സുബൈർ.

  • ഏതയാലും ഇത്രയുമൊക്കെയായ സ്ഥിതിക്ക് ഞാൻ തന്നെ ആ ബന്ധം വെളിപ്പെടുത്താൻ തീരുമാനിച്ചു.

    സംഗതി 'സാഹിത്യപരീക്ഷണങ്ങളിൽ' പോസ്റ്റിയിട്ടുണ്ട്.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion