വാര്‍ത്തകളിലൂടെ
 • suresh_1970suresh_1970 September 2012 +1 -1

  ജെനീഷ് ,

  എല്ലാം ജനപ്രതിനിധികളുടെ തലയില്‍ വെച്ചുകെട്ടിയിട്ടു കൈകഴുകിയാല്‍ ഈ പ്രശ്നങ്ങള്‍ പലതും തീരുമോ ?

  ലെവല്‍ക്രോസില്‍ ഇരുവശവും നോക്കാതെ കടക്കുന്നതോ പോട്ടെ, അതിന്റെ കൂടെ പാട്ടും വച്ച് ഏ സിയും ഓണാക്കി ഗ്ലാസും കയറ്റി വരുന്ന ഡ്രൈവര്‍ വണ്ടിയുടെ ശബ്ദം പോലും കേള്‍ക്കില്ല, അതു റെയില്‍വേയുടെ കുറ്റമാണോ , അതോ ജനപ്രതിനിധികളുടെ കുറ്റമാണോ ? ഈ അടുത്തുനടന്ന സംഭവദിവസം ദ്രൃക്ക്സാക്ഷികള്‍ ഒച്ചവച്ച് കാറുകാരന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചെന്നും പാട്ടും കേട്ട് അലസമായി ഓടിച്ചുവന്ന ഇയാള്‍ കേട്ടില്ലെന്നും ചെറിയകോളം വാര്‍ത്തകേട്ടു. പലപ്പോഴും ഈ വക വിവരങ്ങള്‍ അപകടവാര്‍ത്തകളില്‍ ഇടം നേടാത്തത് എന്തെങ്കിലും ദുരിതാശ്വാസം കിട്ടുന്നെങ്കില്‍ ആയിക്കോട്ടെ എന്നു വച്ചിട്ടാവാം . ലെവല്‍ ക്രോസില്‍ ആളെവയ്കേണ്ടത് അത്യാവശ്യമാണെങ്കിലും ഇത്തരം അപകടങ്ങള്‍ ഒരു പക്ഷേ ഒഴിവാക്കാനാവുന്നതാണെന്നാണ് എന്റെ വിശ്വാസം .

  റൊഡരുകില്‍ മാലിന്യം തള്ളുന്ന വരെ രാത്രി പതിയിരുന്ന് പിടികൂടി അതിലെ തൊഴിലാളികളെ പോലീസിലേല്പിക്കുകയും വാഹനം ഉടമയെ രാത്രി തന്നെ വരുത്തി ആ ഏരിയയിലെ സകല മാലിന്യ ചാക്കുകളൂം പേറുക്കിച്ച് വണ്ടിയില്‍ കയറ്റിച്ചതും ഈ കേരളത്തില്‍ തന്നെ യല്ലേ ? ഇന്ത്യയിലെ പലനഗരങ്ങളിലും കുറേക്കാലം ജോലിചെയ്യാന്‍ കഴിഞ്ഞിട്ടുള്ള എനിക്ക് മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ ഏറ്റവും പുറകില്‍ കേരളതന്നെ യാണെന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത് .

  യഥാര്‍ത്ഥപ്രശ്നം കേരളീയര്‍ അവകാശങ്ങളെ കുറിച്ച് ബോധവനാണെന്നതിന്റെ പകുതി പോലും കടമകളെ കുറിച്ച് ബോധവാനല്ല .

 • menonjalajamenonjalaja October 2012 +1 -1

  >>>>യഥാര്‍ത്ഥപ്രശ്നം കേരളീയര്‍ അവകാശങ്ങളെ കുറിച്ച് ബോധവനാണെന്നതിന്റെ പകുതി പോലും കടമകളെ കുറിച്ച് ബോധവാനല്ല . <<<<br />
  ഇതു തന്നെയല്ലേ ഞാനും പറഞ്ഞത്!

 • mujinedmujined October 2012 +1 -1

  അവകാശങ്ങളെപറ്റിയും കടമകളെപറ്റിയും ബോധവാനാണെങ്കിലും ഇന്ന് അതൊന്നും കേരളത്തില്‍ നടപ്പില്‍ വരുത്തുവാനാണ് പ്രയാസം.
  ഇതിനെപറ്റിയൊക്കെ ഘോരഘോരം പ്രസംഗിക്കാനെ പറ്റു !!!!!

 • suresh_1970suresh_1970 October 2012 +1 -1 (+2 / -0 )

  T20 കപ്പിനുപോയോരു നാളത്തെ പരശൂന് തന്നെ തിരിച്ചു പോരും . ശ്രീശാന്തിന്റെ മന്ത്രങ്ങളുടെ ശക്തിയെ പറ്റി ഇനിയും മനസ്സിലാക്കാത്തതോണ്ടല്ലേ . അനുഭവിക്കേടോ ധോണീ !

 • srjenishsrjenish October 2012 +1 -1

  :-))

 • mujinedmujined October 2012 +1 -1

  ഇന്ത്യ സെമി കാണാതെ പുറത്തായാലെന്താ?
  പാക്കിസ്ഥാനെ തോല്‍പ്പിച്ചില്ലെ ?(കപ്പിനേക്കാള്‍ വലുത്)

 • mujinedmujined October 2012 +1 -1

  T-20 കരസ്ഥമാക്കിയ വെസ്റ്റിന്റീസിന് അഭിവാദ്യങ്ങള്‍...........

 • srjenishsrjenish December 2012 +1 -1

  പിച്ചിലെ ദൈവം വിരമിച്ചു... :-( :-(( :-( :-(( :-( :-(( :-( :-(( :-( :-((

 • mujinedmujined December 2012 +1 -1

  അങ്ങനെ 'ലോകം അവസാനിച്ചു' ;;) ;-)

 • srjenishsrjenish December 2012 +1 -1

  എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍‌..

  ക്രിസ്തുമസ് ദിനത്തില്‍ മഷിത്തണ്ടിന്റെ സമ്മാനങ്ങളെത്തിയത് ഇരട്ടി മധുരമായി... മഷിത്തണ്ടിന്റെ ഭാരവാഹികള്‍ക്ക് നന്ദി.. :) :) :)

 • suresh_1970suresh_1970 December 2012 +1 -1

  പുസ്തകം കിട്ടി .

  മഷിത്തണ്ടിന്റെ ഭാരവാഹികള്‍ക്ക് നന്ദി.

 • srjenishsrjenish December 2012 +1 -1

  2013 പിറന്നു... പുതുവത്സരാശംസകള്‍ ... :)

 • suresh_1970suresh_1970 January 2013 +1 -1

  ഉവ്വോ ? എപ്പോ ?

 • suresh_1970suresh_1970 March 2013 +1 -1 (+1 / -0 )


  http://www.mathrubhumi.com/thrissur/news/2164716-local_news-cheruthuruthi-ചെറുതുരുത്തി.html

  ആന കയറിയ ഒരു വീട് ഞ്ഞങ്ങളുടേതായിരുന്നു. വീടിനു കുഴപ്പമൊന്നും പറ്റിയില്ല ഭാഗ്യത്തിന്.

 • mujinedmujined March 2013 +1 -1 (+1 / -0 )

  ആന കയറിയിട്ടും വീടിനൊന്നും പറ്റിയില്ലെ?.ഭാഗ്യം.
  അമ്പമ്പോ! അതൊരൊന്നൊന്നര വീടാണല്ലോ ;-)

 • menonjalajamenonjalaja March 2013 +1 -1

  അപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ലേ?

  ആനയ്ക്ക് കയറാൻ പാകത്തിലുള്ള വാതിൽ വച്ചതെന്തിനാണ്? വീട്ടിൽ ആനയെ വളർത്തുന്നുണ്ടോ? :)

 • suresh_1970suresh_1970 March 2013 +1 -1

  ചേച്ചി ഈ നാട്ടിലില്ലാതായിട്ട് കാലം കുറെ ആയി അല്ലേ !
  ആന ക്കുകയറാന്‍ വാതിലോ മതിലോ വേലിയോ ഒന്നും പ്രശ്നമല്ല. ചെറുതായൊന്നു തട്ടിയാല്‍ മിക്ക മതിലും വീഴും . ഒരു തെങ്ങൊക്കെ പറിച്ചിടാന്‍ ആനക്ക് രണ്ടു മൂന്നു മിനിട്ടുമതി.
  ദൈവകാര്‍ന്നോന്മാരടെ കടാക്ഷം എന്നേ പറയാവൂ, ആന മുറ്റത്തേക്കു കയറിയില്ല.
  പിന്നെ മതില്‍ പൊളിക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
  മൂന്നുതവണ ആന പറമ്പില്‍ വന്നു. ആദ്യത്തെ രണ്ടുതവണയും ഞങ്ങള്‍ വീട്ടിനുള്ളില്‍ തന്നെ ഇരുന്നു.
  പിന്നെ പോലീസുകാരാവശ്യപ്പെട്ടതു പ്രകാരം വീടിനുമുന്നിലെ കനാലിനപ്പുറത്തേക്കു കടന്നു നിന്നു.
  ഏതായാലും നാലഞ്ചു മണിക്കൂറ് ശരിക്കും തീ തിന്നു.

 • menonjalajamenonjalaja March 2013 +1 -1

  ഫേസ്​ബുക്കിൽ ഇന്നലെ വീഡിയോ കണ്ടിരുന്നു. പകുതിയോളം. പിന്നെ പാപ്പാനെ​കുത്തുന്നതു കാണാൻ കഴിയില്ലെന്നു കരുതി നിർത്തി. തുടക്കത്തിൽ തന്നെ ഒരു വീട് കാണിക്കുന്നുണ്ടല്ലോ. അതാണോ സുരേഷിന്റെ വീട്? പത്രവാർത്തയിൽ രണ്ടുപേരുടെ വീടിന്റെ കാര്യം കണ്ടിരുന്നു.

  ഇടഞ്ഞ ആനയുടെ പിന്നാലെ വലിയ ഒരു സംഘം ആളുകൾ ഉണ്ടല്ലോ. എല്ലായ്പോഴും ഇങ്ങനെ കാണാറുണ്ട്. ഇത്രയധികം പാപ്പാന്മാരുണ്ടോ? അതോ പൊതുജനവുമുണ്ടോ അതിൽ?

 • suresh_1970suresh_1970 March 2013 +1 -1 (+1 / -0 )

  ഫേസ്ബുക്കില്‍ ഒരു ഗേറ്റ് തകര്‍ക്കുന്ന വീഡിയോയില്‍ കാണുന്ന ഓടിട്ട വീടാണ് എന്റെ തറവാട്.
  ഇടഞ്ഞ ആനയുടെ പിറകെ കൂടിയ ജനമായിരുന്നു യഥാര്‍ത്ഥ ശല്യം . ആനയുടെ പിറകെ ഓടുന്നത് പ്രധാനമായും പാപ്പാന്മാരും (പല ആനകളുടെ) എലിഫെന്റ് സ്ക്വാഡിലെ ജീവനക്കാരുമാണ്. ഇതിനിടയില്‍ മൊബൈലും പിടിച്ച കുറെ സാമൂഹ്യ ശല്യങ്ങളും . പോരേ പൂരം .

 • suresh_1970suresh_1970 March 2013 +1 -1

  സുകുമാരി അന്തരിച്ചു http://www.mathrubhumi.com/story.php?id=349702

 • mujinedmujined March 2013 +1 -1

  സുകുമാരിയമ്മയ്ക്ക് ആദരാഞ്ജലികള്‍............

 • menonjalajamenonjalaja March 2013 +1 -1

  ആദരാഞ്ജലികൾ

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion