വാക്കുകള്‍ കൊണ്ടൊരു കളി
  • aparichithanaparichithan April 2012 +1 -1

    'നഗരവീഥി'യിലെ പ്രസംഗങ്ങള്‍ കാരണം വഴി മുടങ്ങുമ്പോള്‍ പ്രാന്ത് പിടിക്കാതിരുന്നാല്‍ നല്ലത്! :-(

  • mujinedmujined April 2012 +1 -1

    പ്രസംഗങ്ങളൊക്കെ 'നക്ഷത്രവീഥി' യിലായിരുന്നങ്കില്‍ യാതൊരു തടസവും ഉണ്ടാകില്ലായിരുന്നു ;;)

  • vivek_rvvivek_rv April 2012 +1 -1

    'നക്ഷത്രക്കൂട്ട'ത്തിനിടയ്ക്കൊക്കെ അത്രയ്ക്കും സ്ഥലമുണ്ടോ?

  • mujinedmujined April 2012 +1 -1

    'നക്ഷത്രപഥ'ത്തില്‍ ഉള്ളത്ര സ്ഥലം വേറെയെവിടെയുണ്ട്?

  • kadhakarankadhakaran April 2012 +1 -1

    'അക്ഷരമാല'യും നക്ഷത്രങ്ങളും തമ്മില്‍ വല്ല ബന്ധവുമുണ്ടോ?

  • menonjalajamenonjalaja April 2012 +1 -1

    ‘പ്രാന്തപ്രദേശ’ങ്ങളില്‍ കേള്‍ക്കാന്‍ ഉച്ചഭാഷിണി വേണ്ടിവരുമല്ലോ

  • mujinedmujined April 2012 +1 -1

    ജലജേച്ചി പേജൊന്ന് കഴിഞ്ഞതറിഞ്ഞില്ലേ?
    'അക്ഷരാഭ്യാസം' പഠിക്കണമെങ്കില്‍ അക്ഷരമാല തന്നെവേണം.

  • menonjalajamenonjalaja April 2012 +1 -1

    അറിഞ്ഞില്ല, മുജീബ്

  • menonjalajamenonjalaja April 2012 +1 -1

    ‘ആയുധാഭ്യാസം’ വേണമെങ്കിലോ?

  • aparichithanaparichithan April 2012 +1 -1

    ആയുധാഭ്യാസം പഠിച്ചാല്‍ 'സുയോധനന്‍ ആവുമോ?

  • vivekrvvivekrv April 2012 +1 -1

    സുയോധനന് ദുര്യോധനന്‍ എന്ന പേര് എങ്ങനെ വന്നൂ?

  • aparichithanaparichithan April 2012 +1 -1

    'ദുശ്ശാസനന്' അറിയുമായിരിക്കും!

  • mujinedmujined April 2012 +1 -1

    ദുശ്ശാസനന്‍ 'അഗ്രാസനന്‍' ആണോ?

  • vivekrvvivekrv April 2012 +1 -1

    അഗ്രാത്മജന്‍ അല്ലല്ലോ?

  • menonjalajamenonjalaja April 2012 +1 -1

    ഇവര്‍ ‘സൂര്യാത്മജനു’മായി നല്ല ബന്ധത്തിലായിരുന്നല്ലോ.

  • mujinedmujined April 2012 +1 -1

    'കാലാത്മജന്‍' ധര്‍മപുത്രരല്ലേ?

  • vivekrvvivekrv April 2012 +1 -1

    യുധിഷ്ഠിരനല്ലേ ധര്‍മ്മപുത്രര്‍ ?

  • AdminAdmin April 2012 +1 -1

    വിവേക്‌, കാലാത്മജന്‍ എങ്ങിനെ യുധിഷ്ഠിരന്‍ ആയി?

  • vivekrvvivekrv April 2012 +1 -1

    ഹതു ശരിയാണല്ലോ?

    ജനകാത്മജ എന്നാകാമോ?

  • mujinedmujined April 2012 +1 -1

    അമ്ലജനകം കിട്ടിയോ?

  • vivekrvvivekrv April 2012 +1 -1

    ഇല്ല പാക്യജനകം കിട്ടി

  • menonjalajamenonjalaja April 2012 +1 -1

    ‘ജാതകഗുണം’ തന്നെ

  • suresh_1970suresh_1970 April 2012 +1 -1

    ജാതകകഥ കള്‍ വായിച്ചിട്ടുണ്ടോ ?

  • menonjalajamenonjalaja April 2012 +1 -1

    ‘പാരിജാതപ്പൂ’ കണ്ടിട്ടുണ്ട്

  • mujinedmujined April 2012 +1 -1

    'ജാതകഫലം' അനുഭവിച്ചേ തീരൂ!

  • menonjalajamenonjalaja April 2012 +1 -1

    അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ‘അഭിജാതനും’ കഴിയില്ല

  • mujinedmujined April 2012 +1 -1

    'അഭിരൂപന്' കഴിഞ്ഞേക്കും!

  • kadhakarankadhakaran April 2012 +1 -1

    അനുരൂപനു രക്ഷപെടാന്‍ കഴിയില്ലേ

  • menonjalajamenonjalaja April 2012 +1 -1

    ‘രൂപസൌഭാഗ്യം’ കൊണ്ടൊന്നും കാര്യമില്ല

  • mujinedmujined April 2012 +1 -1

    'സൗഭാഗ്യവതി' യാണോ?

  • vivekrvvivekrv April 2012 +1 -1

    സൗഭാഗ്യവതിയുടെ 'ഭാഗ്യജാതക'മാണോ?

  • kadhakarankadhakaran April 2012 +1 -1

    അല്ല പാപജാതകമാണ്

  • mujinedmujined April 2012 +1 -1

    ജീവിതം 'പാപപങ്കില'മാണോ?

  • menonjalajamenonjalaja April 2012 +1 -1

    ആണെങ്കില്‍ ‘പങ്കജാക്ഷന്‍’ രക്ഷിക്കട്ടെ!

  • mujinedmujined April 2012 +1 -1

    'അംബുജാക്ഷന്‍' ആണെങ്കിലും രക്ഷിച്ചാല്‍ മതി.

  • vivekrvvivekrv April 2012 +1 -1

    വദനാംബുജം വിടര്‍ന്നോ?

  • menonjalajamenonjalaja April 2012 +1 -1

    അതു കണ്ട് ‘ജനസമുദ്രം’ സന്തോഷിച്ചുവോ?

  • vivek_rvvivek_rv April 2012 +1 -1

    'മഹാസമുദ്രം' പോലെ വലുതാണോ ജനസമുദ്രം?

  • mujinedmujined April 2012 +1 -1

    ഇതിലൊക്കെ വലുതാണ് 'മഹാവിപത്ത്'

  • vivek_rvvivek_rv April 2012 +1 -1

    'ആപത്തുകാല'ത്ത് തൈ പത്തു വെച്ചാല്‍?

  • mujinedmujined April 2012 +1 -1

    'സമ്പത്തുകാലം' കുട്ടിച്ചോറാകും

  • kadhakarankadhakaran April 2012 +1 -1

    ഏതായാലും ഈ കളി 'പദസമ്പത്ത്' വര്‍ദ്ധിപ്പിക്കുമെന്നു തോന്നുന്നു.

  • menonjalajamenonjalaja April 2012 +1 -1

    അതും ഒരു ‘ജ്ഞാനസമ്പത്ത്’ തന്നെ, അല്ലേ

  • kadhakarankadhakaran April 2012 +1 -1

    'വനസമ്പത്ത്' മുഴുവന്‍ നശിപ്പിച്ചു കഴിഞ്ഞാല്‍ ജ്ഞാനസമ്പത്തുകൊണ്ട് എന്തു പ്രയോജനം?

  • menonjalajamenonjalaja April 2012 +1 -1

    ‘പുണ്യസമ്പത്ത്’ എപ്പോഴും നല്ലതു തന്നെ.

  • mujinedmujined April 2012 +1 -1

    ഇക്കാലത്ത് 'ധനസമ്പത്തി'നേക്കാള്‍ വലുതെന്തുണ്ട്.

  • vivek_rvvivek_rv April 2012 +1 -1

    'ധനാഗമന'ത്തിനുള്ള മാര്‍ഗങ്ങളെന്തെല്ലാം?

  • kadhakarankadhakaran April 2012 +1 -1

    'ധനപാലനോ'ട് ചോദിച്ചാല്‍ മതി

  • vivek_rvvivek_rv April 2012 +1 -1

    ഗൃഹപാലനറിയില്ലേ

  • mujinedmujined April 2012 +1 -1

    'ഗൃഹഭരണം' അറിയില്ലാത്തവനോട് ചോദിച്ചിട്ടെന്തു കാര്യം.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion