വാക്കുകള്‍ കൊണ്ടൊരു കളി
 • mujinedmujined June 2013 +1 -1

  'പാണർകളി'
  'കണ്യാർകളി'
  ഇതില്‍ ഒരക്ഷരമല്ലേ മാറിയിട്ടുള്ളൂ?

  "കണക്കപ്പിള്ള"യാണോ?

 • suresh_1970suresh_1970 June 2013 +1 -1

  ഇതില്‍ ഒരക്ഷരമല്ലേ മാറിയിട്ടുള്ളൂ?

  // രണ്ടിൽ കൂടുതലക്ഷരങ്ങൾ മാറരുത് എന്നല്ലേ നിയമം . രണ്ടെണ്ണം നിർബന്ധമായും മാറണമെന്നാണോ നിയമം ?

 • menonjalajamenonjalaja June 2013 +1 -1

  അല്ല, 'കള്ളക്കുറുപ്പാ'ണ്

 • mujinedmujined June 2013 +1 -1

  സുരേഷേട്ടാ,
  അഞ്ചുവാക്കുകളുള്ളതുകൊണ്ട് രണ്ടക്ഷരമെങ്കിലും മാറ്റലല്ലേ ഉചിതം.......

  ചര്‍ച്ചാവേദിയെല്ലാം സ്പാംകാര്‍ 'കള്ളത്താക്കോലി'ട്ട് തുറന്നെന്നാ തോന്നുന്നത് !!!!!!!!!!!

 • menonjalajamenonjalaja June 2013 +1 -1

  'താക്കോൽദ്വാരം' കള്ളത്താക്കോലിനു പാകമായിരുന്നു അല്ലേ?

 • mujinedmujined June 2013 +1 -1

  'ദ്വാരപാലിക' ഉറങ്ങിപ്പോയൊ?

 • menonjalajamenonjalaja June 2013 +1 -1

  ' കാപാലികനെ' കാത്തിരുന്നു മടുത്തപ്പോൾ അല്പം മയങ്ങിപ്പോയിരിക്കാം.

 • mujinedmujined July 2013 +1 -1

  'കപാലരേഖ' നന്നായാല്‍ എല്ലാം നന്ന്.

 • menonjalajamenonjalaja July 2013 +1 -1

  അപ്പോൾ 'പാലയ്ക്കാമാല'യും വാങ്ങാൻ കഴിയും.

 • mujinedmujined July 2013 +1 -1

  'പാലാഴിമങ്ക' കടാക്ഷിച്ചാല്‍ എന്തും വാങ്ങാം!!!!!!!

 • menonjalajamenonjalaja July 2013 +1 -1

  'പാലാഴിത്തിര' കാണാൻ നല്ല ഭംഗിയുണ്ടായിരിക്കും.

 • suresh_1970suresh_1970 July 2013 +1 -1

  പാതിരാക്കോഴി കൂവാറായി !

 • menonjalajamenonjalaja July 2013 +1 -1

  'പാതിരാപ്പുള്ള്' ചിലച്ചുവോ?

 • suresh_1970suresh_1970 July 2013 +1 -1

  പാതിരാമഴ യുള്ളതുകൊണ്ട് ആ കിളി പോയി.

 • menonjalajamenonjalaja July 2013 +1 -1

  മഴയുള്ളതുകൊണ്ട് 'ആതിരാരാവ'ല്ല എന്നു വിചാരിക്കുന്നു.

 • mujinedmujined July 2013 +1 -1

  'തിരുവാതിര' കളിയുണ്ടോ?

 • menonjalajamenonjalaja July 2013 +1 -1

  'വാതിൽപ്പടി'യിലിരുന്നാണോ കളി കാണുന്നത് , അതും സന്ധ്യാനേരത്ത്? നരസിംഹം വരും. !!!

 • mujinedmujined July 2013 +1 -1

  'വാതപുത്രൻ' തടുക്കാന്‍ വരുമോ?

 • menonjalajamenonjalaja July 2013 +1 -1

  'പൂവാലിപ്പശു' ഓടിപ്പോയോ?

 • mujinedmujined July 2013 +1 -1

  'പൂവില്ലവൻ' വന്നോ?

 • menonjalajamenonjalaja July 2013 +1 -1

  'വൻസാമ്രാജ്യ'ത്തിനുടമയാണോ?

 • sushamasushama July 2013 +1 -1

  എത്ര അക്ഷരം?

 • mujinedmujined July 2013 +1 -1

  ഇവിടെ 'വന്‍മതില്‍' കെട്ടേണ്ടി വരുമോ?

 • menonjalajamenonjalaja July 2013 +1 -1

  സുഷമാ......, അഞ്ച് അക്ഷരം..

  കുറെ നാളായല്ലോ കണ്ടിട്ട്. പദപ്രശ്നം ചെയ്യാനും കാണാറില്ല. എന്തു പറ്റി?

 • menonjalajamenonjalaja July 2013 +1 -1

  എന്നിട്ട് 'മതിൽക്കെട്ടി'നകത്താക്കാമെന്നായിരിക്കും മോഹം.

 • mujinedmujined July 2013 +1 -1

  ഇവിടെ 'കെട്ടിയടക്കം' നടത്തേണ്ടിവരുമോ ?

 • menonjalajamenonjalaja July 2013 +1 -1

  'പൊതിയടയ്ക്ക' കൂട്ടി മുറുക്കുന്നോ?

 • mujinedmujined July 2013 +1 -1

  'പടിമക്കല'ത്തില്‍ നോക്കിയോ?

 • menonjalajamenonjalaja July 2013 +1 -1

  'അടിമപ്പെണ്ണാ'വാൻ ആർക്കു താല്പര്യം?

 • mujinedmujined July 2013 +1 -1

  'അടിമജന്മം' കിട്ടിയാലൊ?

 • menonjalajamenonjalaja July 2013 +1 -1

  സ്വാതന്ത്ര്യം എന്റെ 'ജന്മാവകാശം' എന്ന് മനസ്സിലാക്കിക്കൊടുക്കും

 • mujinedmujined July 2013 +1 -1

  'ജന്മവിച്ഛേദം' കിട്ടുമോ?

 • menonjalajamenonjalaja July 2013 +1 -1

  'ജന്മപത്രിക'യിൽ നോക്കൂ

 • mujinedmujined July 2013 +1 -1

  'ജന്മസാഫല്യം' സാധ്യമാകുമോ?

 • menonjalajamenonjalaja July 2013 +1 -1

  'ജന്മവൈകല്യ'മില്ലല്ലോ.

 • mujinedmujined July 2013 +1 -1

  'ജന്മാഹിതൻ' മാര്‍ ഇവിടെയും കയറിയല്ലോ :-))

 • menonjalajamenonjalaja July 2013 +1 -1

  'ഹിതോപദേശം' നൽകിയാലും...

 • mujinedmujined July 2013 +1 -1

  ഹിതോപദേശം നല്‍കിയാല്‍ 'ഹതകണ്ടക' പോലെയാകുമോ?

 • suresh_1970suresh_1970 July 2013 +1 -1

  'കണ്ടകശ്ശനി' കൊണ്ടേ പോകൂ !!

 • menonjalajamenonjalaja July 2013 +1 -1

  'കൊണ്ടൽവേണി'ക്കു കണ്ടകശ്ശനിയാണെന്നോ?

 • suresh_1970suresh_1970 July 2013 +1 -1

  കണ്ടൽക്കാടു കൾക്ക് കണ്ടകശ്ശനിയാണെന്നു പറയുന്നു !

 • mujinedmujined July 2013 +1 -1

  കണ്ടല്‍ക്കാടുകളില്‍ 'കണ്ടങ്കത്രിക' വച്ചു നോക്കൂ?

 • suresh_1970suresh_1970 July 2013 +1 -1

  കത്രികപ്പൂട്ട് എന്താണെന്നറിയാമോ ?

 • menonjalajamenonjalaja July 2013 +1 -1

  'പുത്രീവാത്സല്യം' അന്ധവും അമിതവുമാകരുത്.

 • mujinedmujined July 2013 +1 -1

  'പുത്രകാമന' നല്ലതു തന്നെ!!!

 • menonjalajamenonjalaja August 2013 +1 -1

  'കാമവൃക്ഷകം' എന്നാൽ ഇത്തിക്കണ്ണി

 • mujinedmujined August 2013 +1 -1

  'കാമദേവനും' ഇത്തിക്കണ്ണി യും തമ്മില്‍വല്ല ബന്ധവുമുണ്ടോ?

 • suresh_1970suresh_1970 August 2013 +1 -1

  കാമ്യകവനം എവിടെയാണെന്നറിയാമോ ?

 • mujinedmujined August 2013 +1 -1

  'വനരോദനം' കേള്‍ക്കുന്നുണ്ടോ?

 • menonjalajamenonjalaja August 2013 +1 -1

  ഞാനും മുജീബും ഇടയ്ക്ക് സുരേഷും മാത്രം പ്രവേശിക്കുന്ന ഈ പൂങ്കാവനത്തിൽ കൃമികീടങ്ങളുടെ ശല്യം വളരെ കൂടിയിരിക്കുന്നല്ലോ. ഓർഗാനിക് കീടനാശിനി പ്രയോഗിക്കൂ ,അഡ്മിൻ.
  അല്ലെങ്കിൽ trespassers will be prosecuted എന്നൊരു ബോർഡ് വയ്ക്കൂ.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion